എലിസബത്ത് രാജ്ഞിയുടെ കത്തുകളുമായി കുര്യാക്കോസ്
പാമ്പാടി ∙ എലിസബത്ത് രാജ്‍ഞിയുടെ കയ്യൊപ്പ് പൊതിഞ്ഞ കത്തുകൾ നിധി പോലെ സൂക്ഷിക്കുകയാണ് തരകൻ വീട്ടിൽ ടി.കെ.കുര്യാക്കോസ് (84). പത്തു വർഷം മുൻപാണ് എലിസബത്ത് രാജ്ഞിക്കു കുര്യാക്കോസ് കത്തുകൾ അയച്ചു തുടങ്ങിയത്. വിവാഹവാർഷികം, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ വിശേഷങ്ങളിൽ ആശംസകൾ അറിയിച്ചായിരുന്നു കത്തുകൾ

പാമ്പാടി ∙ എലിസബത്ത് രാജ്‍ഞിയുടെ കയ്യൊപ്പ് പൊതിഞ്ഞ കത്തുകൾ നിധി പോലെ സൂക്ഷിക്കുകയാണ് തരകൻ വീട്ടിൽ ടി.കെ.കുര്യാക്കോസ് (84). പത്തു വർഷം മുൻപാണ് എലിസബത്ത് രാജ്ഞിക്കു കുര്യാക്കോസ് കത്തുകൾ അയച്ചു തുടങ്ങിയത്. വിവാഹവാർഷികം, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ വിശേഷങ്ങളിൽ ആശംസകൾ അറിയിച്ചായിരുന്നു കത്തുകൾ എഴുതിയിരുന്നത്.
കുര്യാക്കോസിനു മറുപടി ലഭിച്ചിരുന്നു. രാജ്ഞിയുടെ വിവാഹ വാർഷികത്തിന് അയച്ച കത്തിനു മറുപടിയിൽ വിവാഹ നാളിലെ ഫോട്ടോയും 70–ാം വിവാഹ വാർഷികത്തിലെ ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. ഈ കത്തുകളെല്ലാം എലിസബത്ത് രാജ്ഞിയുടെ നിറം മങ്ങാത്ത ഓർമകളുമായി തരകൻ വീട്ടിലെ ഷെൽഫിൽ കുര്യാക്കോസ് സൂക്ഷിച്ചു വച്ചിരിക്കുന്നു. ഓട്ടോ കൺസൽട്ടന്റായിരുന്നു കുര്യാക്കോസ്.