മോഹൻസ് ടീ ഷോപ്പിൽ എത്തുന്നവർ ചായയ്ക്ക് ഒപ്പം ഒരു കാര്യം കൂടി ഓർഡർ ചെയ്യും: ഒരു ആത്മവിദ്യാലയം പോരട്ടെ !
പള്ളിക്കത്തോട് ∙ മുക്കാലി ജംക്‌ഷനിലെ മോഹൻസ് ടീ ഷോപ്പിൽ എത്തുന്നവർ ചായയ്ക്ക് ഒപ്പം ഒരു കാര്യം കൂടി ഓർഡർ ചെയ്യും ... ഒരു ആത്മ വിദ്യാലയം പോരട്ടെ !. മുന്നിൽ ആവി പറക്കുന്ന ചായ..കേൾക്കാൻ പഴയകാല സിനിമ ഗാനങ്ങളും ഈ നാടൻ ചായക്കടയിൽ നിന്നു ഒഴുകിയെത്തും. അതും പതിറ്റാണ്ടുകളുടെ പഴക്കമുള്ള കസെറ്റിലൂടെ . കസെറ്റ്

പള്ളിക്കത്തോട് ∙ മുക്കാലി ജംക്‌ഷനിലെ മോഹൻസ് ടീ ഷോപ്പിൽ എത്തുന്നവർ ചായയ്ക്ക് ഒപ്പം ഒരു കാര്യം കൂടി ഓർഡർ ചെയ്യും ... ഒരു ആത്മ വിദ്യാലയം പോരട്ടെ !. മുന്നിൽ ആവി പറക്കുന്ന ചായ..കേൾക്കാൻ പഴയകാല സിനിമ ഗാനങ്ങളും ഈ നാടൻ ചായക്കടയിൽ നിന്നു ഒഴുകിയെത്തും. അതും പതിറ്റാണ്ടുകളുടെ പഴക്കമുള്ള കസെറ്റിലൂടെ . കസെറ്റ് മാറി സിഡിയും,പെൻഡ്രൈവും എത്തിയെങ്കിലും ഇവിടെ മാറ്റമില്ല.
പഴയ കാലത്തെ 2 ടേപ്പ് റെക്കോർഡുകളിൽ നിന്നു ഗാനങ്ങൾ പ്രവഹിക്കുന്നു. പഴയകാല ഗാനങ്ങൾ ആസ്വദിച്ചു ചായ കുടിക്കാൻ മാത്രം ഇവിടെ എത്തുന്നവരും ഉണ്ട്. 25 വർഷം മുൻപാണ് കൊടിമറ്റം എൻ.മോഹനൻ മുക്കാലി ജംക്‌ഷനിൽ ചായക്കട തുടങ്ങുന്നത്. അതിനു മുന്നേ തുടങ്ങിയതാണ് പഴയകാല പാട്ടുകളോട് പ്രണയം.
പാലായിൽ എത്തി പഴയ കാലത്തെ പാട്ടുകൾ റജിസ്ട്രറിൽ നിന്നു എഴുതി നൽകി കസെറ്റിൽ റിക്കോർഡ് ചെയ്തു വരുന്നതായിരുന്നു തുടക്കം. ഇങ്ങനെ കസെറ്റിന്റെ വലിയ ശേഖരമാണ് വീട്ടിലും ചായക്കടയിലും ഉള്ളത്. വിദേശത്തു നിന്നു എത്തിച്ച കസെറ്റും ഇക്കൂട്ടത്തിലുണ്ട്.വിദേശത്തുള്ള സുഹൃത്തുക്കൾ നാട്ടിലേക്കു എത്തുമ്പോൾ സമ്മാനമായി കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്ന ഏക കാര്യം മികച്ച നിലവാരത്തിലുള്ള കസെറ്റ് കൊണ്ടുവരണം എന്നായിരുന്നുവെന്നു മോഹനൻ പറഞ്ഞു. ഇങ്ങനെ വർഷങ്ങൾക്കു മുൻപ് ലഭിച്ച കസെറ്റ് ഇന്നും സൂക്ഷിക്കുന്നു.
നിധി പോലെ സൂക്ഷിക്കുന്ന ഏതാനും കസെറ്റും ഇക്കൂട്ടത്തിലുണ്ട്. സാംബശിവന്റെ കഥാപ്രസംഗങ്ങൾ ഒഥല്ലോയും, അനീഷ്യയും. 3 മണിക്കൂർ വരുന്ന ഈ കഥാപ്രസംഗം വിദേശത്തു നേരിട്ടു പരിപാടിയിൽ റിക്കോർഡ് ചെയ്തതാണ്. പഴയകാല ഗാനങ്ങളോടുള്ള പ്രണയത്തെ തുടർന്നു മുക്കാലി കേന്ദ്രീകരിച്ചു ദേശ സേവിനി മെലഡീസ് എന്ന കരാക്കെ ഗാനമേള ട്രൂപ്പ് രൂപീകരിച്ചു വിവധയിടങ്ങളിൽ പരിപാടികളും നടത്തി വന്നിരുന്നു.