കുമരകം ∙ കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലം പണിക്കുള്ള നടപടി പൂർത്തിയാക്കാതെ തോട്ടിൽ മുട്ട് ഇട്ട് മാസങ്ങളായി ഗതാഗതം തടഞ്ഞിരിക്കുന്ന നടപടിക്കെതിരെ കോൺഗ്രസ് സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ മേയ് 9ന് പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയതാണ്. 6 മാസം കൊണ്ടു പാലം പണി പൂർത്തിയാക്കുമെന്ന് പ്രഖ്യാപനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലം പണിക്കുള്ള നടപടി പൂർത്തിയാക്കാതെ തോട്ടിൽ മുട്ട് ഇട്ട് മാസങ്ങളായി ഗതാഗതം തടഞ്ഞിരിക്കുന്ന നടപടിക്കെതിരെ കോൺഗ്രസ് സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ മേയ് 9ന് പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയതാണ്. 6 മാസം കൊണ്ടു പാലം പണി പൂർത്തിയാക്കുമെന്ന് പ്രഖ്യാപനവും നടത്തിയാണു നിലവിലെ പാലത്തിനു സമീപം താൽക്കാലിക റോഡിനു വേണ്ടി മുട്ട് ഇട്ടത്. നിർമാണോദ്ഘാടനം നടന്ന് 5 മാസമാകാറായിട്ടും പാലം പണിക്കുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. 

വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിനും മണ്ണുവാരലിനും പോകുന്ന തൊഴിലാളികളും കായൽ പാടശേഖരങ്ങളിൽ വളവും വിത്തുമായി പോകേണ്ട കർഷകരും ഉൾപ്പെടെ തോട്ടിലെ മുട്ട് മൂലം ബുദ്ധിമുട്ടുകയാണ്. മാസങ്ങളായി ഗതാഗതം തടഞ്ഞിട്ടതോടെ ജീവിതമാർഗം പോലും അടഞ്ഞ നിലയിലാണ് ഇവിടെയുള്ള പലരും. 

ADVERTISEMENT

ഇല്ലാത്ത പദ്ധതിയുടെ ഭാഗമായാണു തോട്ടിൽ മുട്ട് ഇട്ട് നാട്ടുകാരെ ദുരിതത്തിലാക്കിയതെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പാലം പണി ഉടൻ തുടങ്ങുകയോ അതല്ലെങ്കിൽ ജനങ്ങൾക്കു ദ്രോഹമായ മുട്ടു പൊളിച്ച് ജലഗതാഗതം സുഗമമാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തൊഴിലാളികളെ ഉൾപ്പെടുത്തി സമരം നടത്താനും മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് വി.എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. 

എ.വി.തോമസ്, കുഞ്ഞച്ചൻ വേലിത്തറ, രഘു അകവൂർ, സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ, അലൻ കുര്യാക്കോസ് മാത്യു, അഖിൽ എസ്.പിള്ള , സുരാജ് കാട്ടിശേരിൽ, സി.ജെ.സാബു, കൊച്ചുമോൻ, ബെന്നി മണ്ണാറ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.മനോഹരൻ, ദിവ്യ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.