പനച്ചിക്കാട്ട് എഴുത്തിനിരുത്തിന് ഭക്തപ്രവാഹം
പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബിയിൽ എഴുത്തിനിരുത്തു ചടങ്ങിൽ പങ്കെടുത്തതു നൂറുകണക്കിന് കുരുന്നുകൾ. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എഴുത്തിനിരുത്തിയതും ഇവിടെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളാൽ പുലർച്ചെ മുതൽ ക്ഷേത്രവും പരിസരവും നിറഞ്ഞു. പ്രത്യേകം തയാറാക്കിയ

പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബിയിൽ എഴുത്തിനിരുത്തു ചടങ്ങിൽ പങ്കെടുത്തതു നൂറുകണക്കിന് കുരുന്നുകൾ. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എഴുത്തിനിരുത്തിയതും ഇവിടെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളാൽ പുലർച്ചെ മുതൽ ക്ഷേത്രവും പരിസരവും നിറഞ്ഞു. പ്രത്യേകം തയാറാക്കിയ ബാരിക്കേഡുകളിലൂടെയാണ് എല്ലാവരെയും വിദ്യാമണ്ഡപത്തിലേക്കു കടത്തിവിട്ടത്.
പുലർച്ചെ 2 മുതൽ പൂജകൾ ആരംഭിച്ചു. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പൂജയെടുപ്പിനു ശേഷം 4നു വിദ്യാമണ്ഡപത്തിൽ ആചാര്യൻമാർ കുരുന്നുകളെ മടിയിലിരുത്തി നാവിലും അരിയിലും ഹരിശ്രീ കുറിച്ചു. വിദ്യാരംഭത്തിനെത്തിയവർക്കും ദർശനത്തിനെത്തിയവർക്കും പ്രത്യേക വരികളിലൂടെയായിരുന്നു പ്രവേശനം.