ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനകാലം തുടങ്ങാൻ ഒരുമാസം മാത്രം ബാക്കി. പ്രളയവും കോവിഡ് പ്രതിസന്ധിയും മൂലം മുൻ വർഷങ്ങളിൽ തീർഥാടകർ കുറവായിരുന്നു. മുൻവർഷങ്ങളിൽ എത്താൻ കഴിയാതിരുന്ന തീർഥാടകർ ഇത്തവണ എത്തുമ്പോൾ വലിയ തീർഥാടക പ്രവാഹത്തിനു കാരണമാകുമെന്നാണ് കണക്കാക്കുന്നത്. ശബരിമലയുടെ പ്രവേശന കവാടവും പ്രധാന

ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനകാലം തുടങ്ങാൻ ഒരുമാസം മാത്രം ബാക്കി. പ്രളയവും കോവിഡ് പ്രതിസന്ധിയും മൂലം മുൻ വർഷങ്ങളിൽ തീർഥാടകർ കുറവായിരുന്നു. മുൻവർഷങ്ങളിൽ എത്താൻ കഴിയാതിരുന്ന തീർഥാടകർ ഇത്തവണ എത്തുമ്പോൾ വലിയ തീർഥാടക പ്രവാഹത്തിനു കാരണമാകുമെന്നാണ് കണക്കാക്കുന്നത്. ശബരിമലയുടെ പ്രവേശന കവാടവും പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനകാലം തുടങ്ങാൻ ഒരുമാസം മാത്രം ബാക്കി. പ്രളയവും കോവിഡ് പ്രതിസന്ധിയും മൂലം മുൻ വർഷങ്ങളിൽ തീർഥാടകർ കുറവായിരുന്നു. മുൻവർഷങ്ങളിൽ എത്താൻ കഴിയാതിരുന്ന തീർഥാടകർ ഇത്തവണ എത്തുമ്പോൾ വലിയ തീർഥാടക പ്രവാഹത്തിനു കാരണമാകുമെന്നാണ് കണക്കാക്കുന്നത്. ശബരിമലയുടെ പ്രവേശന കവാടവും പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനകാലം തുടങ്ങാൻ ഒരുമാസം മാത്രം ബാക്കി. പ്രളയവും കോവിഡ് പ്രതിസന്ധിയും മൂലം മുൻ വർഷങ്ങളിൽ തീർഥാടകർ കുറവായിരുന്നു. മുൻവർഷങ്ങളിൽ എത്താൻ കഴിയാതിരുന്ന തീർഥാടകർ ഇത്തവണ എത്തുമ്പോൾ വലിയ തീർഥാടക പ്രവാഹത്തിനു കാരണമാകുമെന്നാണ് കണക്കാക്കുന്നത്. ശബരിമലയുടെ പ്രവേശന കവാടവും പ്രധാന തീർഥാടന കേന്ദ്രവുമായ എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിലും ഒപ്പം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും ഒരുക്കം തുടങ്ങിയില്ല. 

മന്ത്രിതല അവലോകന യോഗവും കലക്ടറുടെ അവലോകന യോഗവും പഞ്ചായത്തുതല അവലോകന യോഗവും ചേർന്നെങ്കിലും നടപടികളിലേക്കു കടന്നിട്ടില്ല.തീർഥാടനത്തിനു മുന്നോടിയായി എരുമേലിയിൽ നടക്കുന്ന വിപുലമായ അവലോകനയോഗവും ചേർന്നിട്ടില്ല. മാസ പൂജകൾക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതു മണ്ഡല മകരവിളക്ക് കാലത്തെ തിരക്കിന്റെ സൂചനയാണെന്നു കരുതന്നു. തീർഥാടന ഒരുക്കം  എവിടെ വരെ എന്ന അന്വേഷണം ഇന്നു മുതൽ ‘മനോരമ’യിൽ .

ADVERTISEMENT

കോട്ടയം മെഡിക്കൽ കോളജിൽ 

കോട്ടയം മെഡിക്കൽ കോളജിലെ ശബരിമല തീർഥാടകരുടെ ഹെൽപ് ഡെസ്ക് കാടുകയറിയ നിലയിൽ.

ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല. പണ്ടെങ്ങോ സ്ഥാപിച്ച തീർഥാടക ഹെൽപ് ഡെസ്ക് കാടുകയറിയ നിലയിലാണ്. ഇതര സംസ്ഥാനത്തുനിന്നെത്തുന്ന ഭക്തർക്ക് ഉൾപ്പെടെ ചികിത്സാ സഹായം ഒരുക്കുന്ന പ്രധാന കേന്ദ്രമാണിത്. തീവ്ര പരിചരണ വിഭാഗത്തിന് സമീപത്തായാണ് ഹെൽപ് ഡെസ്ക്. ഇഴജന്തു ശല്യം  ഈ ഭാഗത്ത് രൂക്ഷമാണെന്നു ജീവനക്കാർ പറയുന്നു. കേന്ദ്രം തുറക്കുന്നതു സംബന്ധിച്ച് തീരുമാനമായില്ല. അടുത്ത മാസം അവസാന വാരത്തോടെ തീർഥാടകർക്കുള്ള സംവിധാനം ഒരുക്കുമെന്നാന്ന് അധികൃതർ നൽകുന്ന വിശദീകരണം.

 കെഎസ്ആർടിസി

കോട്ടയം റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് കിടക്കുന്ന തുരുമ്പെടുത്ത ബൈക്ക്.ശബരിമല സീസൺ അടുത്തിട്ടും ഇതു മാറ്റാൻ അധികൃതർ തയാറായിട്ടില്ല.

തുലാമാസ പൂജയ്ക്കായി ഇന്നുനട തുറക്കന്നതിനോട് അനുബന്ധിച്ച് കൂടുതൽ സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചു. മണ്ഡലകാലത്ത് കൂടുതൽ സർവീസ് നടത്തി വരുമാനം നേടാനാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ വർഷങ്ങളിലേതു പോലെ റെയിൽ‌വേ സ്റ്റേഷനുകളിൽ നിന്നു തിരക്കനുസരിച്ച് സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഡിപ്പോ. ഭക്തർക്കു വിരിവയ്ക്കാനുള്ള സൗകര്യം മുൻപ് പൊളിച്ചു മാറ്റിയ കെഎസ്ആർടി കെട്ടിടത്തിനു  സമീപമായിര‌ുന്നു. പുതിയ സ്റ്റാൻഡ് എത്തിയതോ‍ടെ ഇതിനു സമീപം വിരിവയ്ക്കുവാനുള്ള സൗകര്യം ഒരുക്കാനാണു ശ്രമം.

ADVERTISEMENT

റെയിൽവേ സ്റ്റേഷൻ

വിപുലമായ ഒരുക്കങ്ങളാണ് സ്റ്റേഷനിൽ നടക്കുന്നത്.  വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടേറെ തീർഥാടകരാണ് കോട്ടയം സ്റ്റേഷനിലെത്തുന്നത്. 6 വരി പാതയായി സ്റ്റേഷൻ ഉയർന്നു.

പിൽഗ്രിം സെന്റർ

റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഭക്തർക്കായി 3 നിലകളിലായാണ് പിൽഗ്രിം സെന്റർ.  മനോഹരമായി നിർമിച്ച കെട്ടിടത്തിന്റെ ഓരോ നിലകളിലും 2,500 ചതുരശ്ര അടിയുള്ള ഹാളുകളാണ് ഉള്ളത്. 20 ശുചിമുറികളും  20 കുളിമുറികളുമുണ്ട്. ഒരേ സമയം 1,500 തീർഥാടകർക്ക് സൗജന്യമായി ഇവിടെ വിരി വയ്ക്കാം. മണ്ഡലകാലത്തിനു മുന്നോടിയായി നവംബറിൽ ഉദ്ഘാടനം നടക്കും.സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിൽ നിർമാണം പൂർത്തിയാകുന്ന എസി വെയിറ്റിങ് ഹാൾ ഉടനെ തുറക്കും. 50 പേർക്ക് വിശ്രമിക്കാൻ കഴിയുന്ന ഇവിടെ ഒരാൾക്ക് മണിക്കൂറിന് 30 രൂപയാണ് ചാർജ്. സോഫ, ഫാൻ, ടിവി സൗകര്യം ഉണ്ടാകും.

ADVERTISEMENT

ബസ് സർവീസ് ഇങ്ങനെ

കെഎസ്ആർടിസി സർവീസുകളും സ്റ്റേഷനിൽ നിന്നുണ്ടാകും. ബസുകൾ നിർത്തിയിടാൻ പ്രത്യേക സൗകര്യം ഉണ്ടാകും. മറ്റു വാഹനങ്ങൾക്ക് സർവീസ് നടത്താൻ താൽക്കാലിക പെർമിറ്റ് അനുവദിക്കും.

കൗണ്ടർ, ലിഫ്റ്റ്

1,2 പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ലിഫ്റ്റുകൾ ഉടൻ കമ്മിഷൻ ചെയ്യും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരെ ഇൻഫർമേഷൻ വിഭാഗങ്ങളിൽ നിയോഗിക്കും.   ടിക്കറ്റ് ബുക്കിങ്ങിനും റിസർവേഷനുമായി കൂടുതൽ കൗണ്ടറുകൾ ആരംഭിക്കുമെന്നു സ്റ്റേഷൻ മാനേജർ ബാബു തോമസ് പറഞ്ഞു.

തീർഥാടന ഒരുക്കം: തുക ചെലവിടുന്നതിൽ ഏറ്റുമാനൂർ നഗരസഭയ്ക്ക് മടി

ഏറ്റുമാനൂർ ∙ ശബരിമല തീർഥാടന മുന്നൊരുക്കത്തിനു ലഭിക്കുന്ന തുക നഗരസഭ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം.  ഇത്തവണയെങ്കിലും കാര്യക്ഷമമായ രീതിയിൽ പ്രവർത്തനം നടത്തണമെന്നു ജനപ്രതിനിധികളും സംഘടനകളും. ശബരിമല സ്പെഷൽ ഗ്രാന്റ് ഇനത്തിൽ 2020 –21ൽ 10 ലക്ഷം രൂപ ലഭിച്ചു. എന്നാൽ 2,24,227 രൂപ മാത്രമാണ് ചെലവിട്ടത്. മഹാദേവ ക്ഷേത്ര പരിസരത്തെവാർഡുകളിലെ തെരുവുവിളക്ക് നന്നാക്കുന്നതിനാണു തുക ചെലവഴിച്ചത്. ബാക്കി 7,75,773 രൂപ തനതു ഫണ്ടിൽ സൂക്ഷിക്കുകയായിരുന്നു. 2021–22 വർഷത്തിലും ശബരിമല സ്പെഷൽ ഗ്രാന്റായി 10 ലക്ഷം രൂപ ലഭിച്ചു. വാർഷിക കണക്കുപ്രകാരം ശബരിമല ഗ്രാന്റ് ഇനത്തിൽ 24,29,736 രൂപ ബാക്കിയുണ്ട്. 

സ്പെഷൽ ഗ്രാന്റിന്റെ തുകയ്ക്കായി പ്രത്യേക റജിസ്റ്റർ സൂക്ഷിച്ച് വരവുചെലവ് കണക്കു സൂക്ഷിക്കണമെന്നു ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നിർദേശിക്കുന്നു. ശബരിമല തീർഥാടനത്തിന്റെ ഭാഗമായി ഇടത്താവളങ്ങൾക്കുള്ള സൗകര്യങ്ങൾക്കായി അനുവദിച്ച തുക അതേ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ട്.ദേവസ്വം ബോർഡ് അംഗീകരിച്ച ശബരിമല ഇടത്താവളമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. ഫണ്ട് അനുവദിക്കുന്നതിൽ ബോർഡും സർക്കാരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാൽ  ഫണ്ട് വിനിയോഗിക്കുന്നില്ലെന്നാണ് ഭക്തരുടെ പരാതി. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും മുന്നൊരുക്കം ആരംഭിച്ചിട്ടില്ല.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT