ഇവിടെ അപകടം പതിയിരിക്കുന്നു: ഭീഷണി ഉയർത്തി പാമ്പാടി പൊലീസ് സ്റ്റേഷൻ ജംക്‌ഷൻ
പാമ്പാടി ∙ ദേശീയ പാതയും കൂരോപ്പട റോഡും തിരിയുന്ന പൊലീസ് സ്റ്റേഷൻ ജംക്‌ഷൻ പരിഷ്ക്കരിക്കണമെന്നു ആവശ്യം. ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. ദേശീയപാതയിൽ കൂടി വരുന്ന വാഹനങ്ങളും കൂരോപ്പട റോഡിൽ നിന്നുള്ള വാഹനങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്ന ഭാഗമാണ് ഇവിടം. കൂരോപ്പട റോഡിൽ നിന്നു ദേശീയപാതയിൽ കിഴക്കോട്ട് പോകാൻ

പാമ്പാടി ∙ ദേശീയ പാതയും കൂരോപ്പട റോഡും തിരിയുന്ന പൊലീസ് സ്റ്റേഷൻ ജംക്‌ഷൻ പരിഷ്ക്കരിക്കണമെന്നു ആവശ്യം. ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. ദേശീയപാതയിൽ കൂടി വരുന്ന വാഹനങ്ങളും കൂരോപ്പട റോഡിൽ നിന്നുള്ള വാഹനങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്ന ഭാഗമാണ് ഇവിടം. കൂരോപ്പട റോഡിൽ നിന്നു ദേശീയപാതയിൽ കിഴക്കോട്ട് പോകാൻ ഇറങ്ങുന്ന വാഹനങ്ങൾക്കും, തിരിച്ചു ഇവിടേക്കു കയറുന്ന വാഹനങ്ങൾക്കും റോഡിന്റെ ചായ്‌വ് അപകടസാധ്യത വർധിപ്പിക്കുന്നു.
ഭാരവാഹനങ്ങൾ പല തവണ ഇവിടെ ഉയർന്നു പൊങ്ങിയ സംഭവങ്ങളുണ്ട്.തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ കുരുക്കിൽപെട്ടു നീണ്ട നിരയും ഉണ്ടാകുന്നു. പാമ്പാടി –കൂരോപ്പട റോഡ് നവീകരിക്കാൻ നിലവിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ദേശീയപാത വിഭാഗവുമായി ആലോചിച്ചു ഇവിടെ റോഡിന്റെ ഘടന മാറ്റുകയാണ് ആദ്യം വേണ്ടത്.വാഹനങ്ങൾ അപകട സാധ്യത കൂടാതെ തിരിഞ്ഞു കയറുന്ന വിധത്തിലുള്ള സംവിധാനവും വേണം.
കൂരോപ്പട റോഡിനു വേണം ഒരു ബൈപാസ്
ടൗണിൽ ബൈപാസ് റോഡില്ലാത്ത പാമ്പാടിയിൽ കൂരോപ്പട റോഡുമായി ബന്ധപ്പെട്ടു ബൈപാസ് ഉണ്ടാക്കിയാൽ തിരക്കിനു പരിഹാരം കാണാൻ സാധിക്കും. നിലവിൽ കൂരോപ്പട റോഡിൽ കൂടി വരുന്ന വാഹനങ്ങൾക്കു എംജിഎം സ്കൂൾ ജംക്‌ഷനിലേക്ക് എത്താൻ ബൈപാസ് നിർമിക്കുന്നത് ഉചിതമാകും.ഇങ്ങനെ റോഡ് ഉണ്ടായാൽ കൂരോപ്പട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു ടൗണിൽ എത്താതെ എംജിഎം ജംക്‌ഷൻ വഴി കിഴക്കൻ മേഖലയിലേക്കും, കറുകച്ചാൽ ഭാഗത്തേക്കും പോകാൻ സാധിക്കും.കിഴക്കൻ മേഖലയിൽ നിന്നു കൂരോപ്പട റൂട്ടിലുളള വാഹനങ്ങളെ എംജിഎം ജംക്‌ഷനിൽ നിന്നു തിരിച്ചു വിടാനും സാധിക്കും.
മാത്രമല്ല ടൗണിൽ തിരക്കു വരുന്ന സമയത്ത് ഒരു മിനി ബൈപാസ് പോലെ വാഹനഗതാഗതം തിരിച്ചു വിടാനും ഇങ്ങനെയൊരു ബൈപാസ് റോഡ് വന്നാൽ പ്രയോജനമാകും. നിലവിൽ ടൗണിൽ എന്തെങ്കിലും തിരക്കുണ്ടായാൽ വാഹനം തിരിച്ചു വിടണമെങ്കിൽ 1 കി.മി.അകലെ ആലാംപള്ളിയിൽ നിന്നു തന്നെ തിരിച്ചു വിടേണ്ട സാഹചര്യമുണ്ട്. ഇതിനും പരിഹാരമുണ്ടാക്കാൻ സാധിക്കും.