കലോദയം; സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിനു തുടക്കം
മരങ്ങാട്ടുപിള്ളി ∙ കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിനു ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വർണാഭമായ തുടക്കം. സർഗസംഗമം എന്നു പേരിട്ട കലോത്സവത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ 120 സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. 21 വേദികളിലായി 55 ഇനങ്ങളിലാണു

മരങ്ങാട്ടുപിള്ളി ∙ കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിനു ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വർണാഭമായ തുടക്കം. സർഗസംഗമം എന്നു പേരിട്ട കലോത്സവത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ 120 സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. 21 വേദികളിലായി 55 ഇനങ്ങളിലാണു മത്സരം. കാറ്റഗറി ഒന്നിൽ 3, 4 ക്ലാസുകളിലെ വിദ്യാർഥികളും കാറ്റഗറി രണ്ടിൽ 5, 6, 7 ക്ലാസുകാരും കാറ്റഗറി മൂന്നിൽ 8, 9, 10 ക്ലാസുകാരും കാറ്റഗറി നാലിൽ ഹയർസെക്കൻഡറി വിദ്യാർഥികളും മത്സരിക്കും.
ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ലേബർ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ജോർജ് കുളങ്ങര, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ്, കോട്ടയം സഹോദയ ജനറൽ സെക്രട്ടറി ആർ.സി.കവിത, കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പയസ് ജോസഫ് പൈക്കാട്ടുമറ്റത്തിൽ, പഞ്ചായത്തംഗം ലിസി ജോർജ്, കോട്ടയം സഹോദയ ട്രഷറർ ഫ്രാങ്ക്ലിൻ മാത്യു, ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സുജ കെ.ജോർജ് എന്നിവർ പ്രസംഗിച്ചു. ആദ്യദിനം 39 മത്സരങ്ങളാണു നടത്തിയത്. ഇന്ന് 38 മത്സരങ്ങൾ അരങ്ങേറും. നാളെ സമാപിക്കും.