വടവാതൂർ ഇഎസ്ഐ ആശുപത്രി 50 നോട്ടൗട്ട്
വടവാതൂർ ∙ ആരോഗ്യ പരിചരണ രംഗത്തു മികച്ച പ്രവർത്തനവുമായി മുന്നേറുന്ന വടവാതൂർ ഇഎസ്ഐ ആശുപത്രി അൻപതിന്റെ നിറവിൽ. വാർഷിക ദിനമായ ഇന്നു ചെറിയ ചടങ്ങു മാത്രമാകും നടത്തുക. മറ്റൊരു ദിവസം വിപുലമായ രീതിയിൽ വാർഷിക ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതർ. 1972 ഒക്ടോബർ 29 നാണ് ആശുപത്രി പ്രവർത്തനം

വടവാതൂർ ∙ ആരോഗ്യ പരിചരണ രംഗത്തു മികച്ച പ്രവർത്തനവുമായി മുന്നേറുന്ന വടവാതൂർ ഇഎസ്ഐ ആശുപത്രി അൻപതിന്റെ നിറവിൽ. വാർഷിക ദിനമായ ഇന്നു ചെറിയ ചടങ്ങു മാത്രമാകും നടത്തുക. മറ്റൊരു ദിവസം വിപുലമായ രീതിയിൽ വാർഷിക ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതർ.
1972 ഒക്ടോബർ 29 നാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. 11 ലക്ഷം രൂപയായിരുന്നു നിർമാണ ചെലവ്. 7 ഏക്കർ സ്ഥലത്താണ് ആശുപത്രി കെട്ടിടവും ഓഫിസും സ്ഥിതിചെയ്യുന്നത്. തൊഴിലാളികൾക്ക് മാത്രമായി ഒരു ആശുപത്രി എന്ന ആശയത്തെ നാട് ഒന്നടങ്കമാണ് ഏറ്റെടുത്തത്. അത്യാധുനിക സംവിധാനങ്ങളുടെ അഭാവത്തിലും അതിസങ്കീർണമായ പല ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്.
പ്രതിവർഷം അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ ഇവിടെ നടത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എസ്. രാജീവ് പറയുന്നു. 65 കിടക്കകളാണ് ഇവിടെയുള്ളത്. 85 ജീവനക്കാരിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ കുറവു മാത്രമാണുള്ളത്. ഇതു പരിഹരിക്കാൻ ഇപ്പോൾ പുറത്തു നിന്നു താൽക്കാലികമായി ഡോക്ടറെ നിയോഗിച്ചിട്ടുണ്ട്. ആഴ്ചയിൽ 2 ദിവസമാണ് ഇവരുടെ സേവനം. അൻപതിന്റെ നിറവിൽ മുൻ ജീവനക്കാരുടെ കൂട്ടായ്മ കൂടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
അന്ന്
1972 ഒക്ടോബർ 29 നു വൈകിട്ട് 5ന് ആശുപത്രി വളപ്പിൽ പ്രത്യേകം തയാറാക്കിയ സ്റ്റേജിലായിരുന്നു ഉദ്ഘാടന സമ്മേളനം. മലയാള മനോരമയുടെ അന്നത്തെ ചീഫ് എഡിറ്റർ കെ.എം. ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി വക്കം പുരുഷോത്തമൻ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ന്
ആശുപത്രിയും ഓഫിസും മാത്രമായിരുന്ന സ്ഥലത്തു ഇപ്പോൾ അനുബന്ധ കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ട്. പ്രധാന കവാടത്തിനു ചേർന്നുള്ള പുതിയ ഡിസ്പെൻസറി കെട്ടിടമാണ് ഒടുവിൽ നിർമിച്ചത്. മൂന്നര കോടി രൂപ ചെലവിലായിരുന്നു നിർമാണം. ശീതീകരിച്ച മുറികളും അനുബന്ധ സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ പുതിയ ഐസിയു ബ്ലോക്കും ആശുപത്രിയിൽ സജ്ജീകരിച്ചു.ആശുപത്രി പരിസരത്തു പുൽത്തകിടിയും ചെറിയ പൂന്തോട്ടവുമുണ്ട്.
ജീവനക്കാരുടെ എണ്ണം
സ്പെഷലിസ്റ്റ് – 5
ഡെന്റൽ സർജൻ– 1
ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ– 10
ഓഫിസ് സ്റ്റാഫ്– 9
പാരാമെഡിക്കൽ – 9
നഴ്സിങ് സ്റ്റാഫ്– 25
ആശുപത്രി അറ്റൻഡർ ഗ്രേഡ് വൺ – 7
ആശുപത്രി അറ്റൻഡർ ഗ്രേഡ് ടു– 9
ഹെഡ് കുക്ക്– 1
കുക്ക്– 1
ഡ്രൈവർ– 2
പ്ലമർ – 2
ഡോബി – 1