താഴത്തങ്ങാടി ചാംപ്യൻസ് ബോട്ട് ലീഗ് മഹാദേവികാട് ജേതാക്കൾ
കോട്ടയം ∙ ആവേശം അമരത്ത് എത്തിയ താഴത്തങ്ങാടി ചാംപ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ ജേതാക്കൾ. 3.15.09 മിനിറ്റിൽ ഫിനിഷ് ചെയ്താണ് മഹാദേവികാട് വിജയിച്ചത്. എൻസിഡിസി ബോട്ട് ക്ലബ് (മൈറ്റി ഓർസ്) തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം

കോട്ടയം ∙ ആവേശം അമരത്ത് എത്തിയ താഴത്തങ്ങാടി ചാംപ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ ജേതാക്കൾ. 3.15.09 മിനിറ്റിൽ ഫിനിഷ് ചെയ്താണ് മഹാദേവികാട് വിജയിച്ചത്.എൻസിഡിസി ബോട്ട് ക്ലബ് (മൈറ്റി ഓർസ്) തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി (3.16.16 മിനിറ്റ്), പൊലീസ് ബോട്ട് ക്ലബ്(റേജിങ് റോവേഴ്‌സ്) തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനം നേടി (3.17.32 മിനിറ്റ്).
ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാംപ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം സീസണിലെ എട്ടാം മത്സരമായിരുന്നു താഴത്തങ്ങാടിയിൽ അരങ്ങേറിയത്. 121-ാമത് കോട്ടയം മത്സര വള്ളംകളിയിൽ വെപ്പ് എ ഗ്രേഡിൽ കുമരകം സമുദ്ര ബോട്ട് ക്ലബ് തുഴഞ്ഞ അമ്പലക്കടവൻ ഒന്നാംസ്ഥാനവും കാവാലം ബോട്ട് ക്ലബിന്റെ കോട്ടപ്പറമ്പൻ രണ്ടാംസ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ അറുപുറ ബോട്ട് ക്ലബ്ബിന്റെ ചിറമേൽ തോട്ടുകടവൻ ഒന്നാംസ്ഥാനവും കുമരകം യുവശക്തി ബോട്ട് ക്ലബിന്റെ പിജി കരിപ്പുഴ രണ്ടാംസ്ഥാനവും നേടി. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ആർപ്പൂക്കര ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിത്തറ ഒന്നാംസ്ഥാനം നേടി. പരിപ്പ് ബോട്ട് ക്ലബ് തുഴഞ്ഞ മാമ്മൂടൻ രണ്ടാംസ്ഥാനത്തെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ കൊച്ചി ഐബിആർഎ തുഴഞ്ഞ ശരവണൻ ഒന്നാംസ്ഥാനവും മുളക്കുളം എസ്എൽബിസി തുഴഞ്ഞ വലിയപണ്ഡിതൻ രണ്ടാംസ്ഥാനവും നേടി.
ഇരുട്ടുകുത്തി ലൂസേഴ്‌സ് വിഭാഗത്തിൽ ചെങ്ങളം കൈരളി ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് ആന്റണീസ് ഒന്നാംസ്ഥാനവും തിരുവാർപ്പ് സിബിസി തുഴഞ്ഞ ഡാനിയേൽ രണ്ടാം സ്ഥാനവും കുമരകം ആപ്പിത്ര ബോട്ട് ക്ലബിന്റെ കുറുപ്പുപറമ്പൻ മൂന്നാംസ്ഥാനവും നേടി. ചുരുളൻ എ ഗ്രേഡ് വിഭാഗത്തിൽ വരമ്പിനകം ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടൻ ഒന്നാംസ്ഥാനവും കാഞ്ഞിരം വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കോടിമത രണ്ടാംസ്ഥാനവും നേടി.
മന്ത്രി റോഷി അഗസ്റ്റിൻ മത്സരം ഉദ്ഘാടനം ചെയ്തു. താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവൽക്കരിച്ച് നവീകരിക്കുന്ന പദ്ധതിക്ക് 50 ലക്ഷം സർക്കാർ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന് സുവനീർ കൈമാറി തോമസ് ചാഴികാടൻ എംപി പ്രകാശനം നിർവഹിച്ചു.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പതാക ഉയർത്തി. താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവൽക്കരണ പദ്ധതിയുടെ രൂപരേഖ നഗരസഭാംഗം ഷേബ മർക്കോസും കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യുവും ചേർന്ന് മന്ത്രി റോഷി അഗസ്റ്റിനു കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗങ്ങളായ ജിഷ ജോഷി, എം.പി.സന്തോഷ്‌കുമാർ, തിരുവാർപ്പ് പഞ്ചായത്ത് അംഗങ്ങളായ കെ.എം. ഷൈനിമോൾ, വി.എസ്. ഷമീമ, ബുഷറ തൽഹത്ത്, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിങ്, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം അബുഷമ്മാസ് മുഹമ്മദലി മൗലവി, വള്ളംകളി ജനറൽ സെക്രട്ടറി സുനിൽ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. കാർത്തിക് സമ്മാനങ്ങൾ വിതരണം ചെയ്തു.