ഡോ. കെ.ആർ.നാരായണൻ ജന്മശതാബ്ദി സ്മാരകം : ലൈബ്രറി കെട്ടിടം ഉദ്ഘാടനം നാളെ
ഉഴവൂർ ∙ മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ ജന്മശതാബ്ദി വർഷാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മദേശമായ ഉഴവൂരിൽ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടസമുച്ചയം നാളെ 11നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സി.ആർ.ശങ്കരൻ നായർ

ഉഴവൂർ ∙ മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ ജന്മശതാബ്ദി വർഷാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മദേശമായ ഉഴവൂരിൽ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടസമുച്ചയം നാളെ 11നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സി.ആർ.ശങ്കരൻ നായർ സ്മാരക വായനമുറി ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിക്കും. മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ ജന്മശതാബ്ദി സ്മാരകമാണ് പുതിയ കെട്ടിട സമുച്ചയം.
ഡോ. കെ.ആർ.നാരായണന്റെ ജന്മശതാബ്ദി സ്മാരക നിർമാണത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരായ ഡോ. ടി.എൻ.തോമസ് ഐസക്, ജി.സുധാകരൻ എന്നിവരാണ് ഒരു കോടി രൂപ അനുവദിച്ചതെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ലൈബ്രറി സ്ഥലം വിട്ടുനൽകി. ലൈബ്രറി ഭാരവാഹികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിനു പദ്ധതി സമർപ്പിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഒരു കോടി രൂപ അനുവദിച്ചതെന്നും എംഎൽഎ പറഞ്ഞു.
കേരള ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചത്. ഡിജിറ്റൽ ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുതിയ മന്ദിരത്തിൽ ഉണ്ട്. ഡോ. കെ.ആർ.നാരായണൻ സാംസ്കാരിക കേന്ദ്രത്തിൽ ഓഡിറ്റോറിയം ഉൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ഏബ്രഹാം സിറിയക് എന്നിവർ അറിയിച്ചു.