പൊൻകുന്നം ടൗണിലും കെവിഎംഎസ് ജംക്‌ഷനിലും സുരക്ഷാ ക്രമീകരണങ്ങൾ വേണം
പൊൻകുന്നം∙ശബരിമല സീസണിൽ പൊൻകുന്നം ടൗണിലും കെവിഎംഎസ് ജംക്‌ഷനിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. അപകടം പതിയിരിക്കുന്ന കെവിഎംഎസ് ജംക്‌ഷനിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. കെവിഎംഎസ് റോഡ് ദേശീയപാത 183ൽ പ്രവേശിക്കുന്ന ജംക്‌ഷനിൽ ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ

പൊൻകുന്നം∙ശബരിമല സീസണിൽ പൊൻകുന്നം ടൗണിലും കെവിഎംഎസ് ജംക്‌ഷനിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. അപകടം പതിയിരിക്കുന്ന കെവിഎംഎസ് ജംക്‌ഷനിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.
കെവിഎംഎസ് റോഡ് ദേശീയപാത 183ൽ പ്രവേശിക്കുന്ന ജംക്‌ഷനിൽ ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല. ഡിവൈഡർ ഇല്ലാത്ത ജംക്‌ഷനിൽ നിന്നും കെവിഎംഎസ് റോഡിലേക്ക് സ്കൂട്ടർ തിരിയുന്നതിനിടെ പിന്നാലെ എത്തിയ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചത് കഴിഞ്ഞ വർഷമാണ്. കെവിഎംഎസ് ജംക്‌ഷനും, പൊൻകുന്നം ഗവ.ഹൈസ്കൂളിനുമിടെ കുഴികൾ അടച്ചത് ഉയർന്നും താഴ്ന്നുമാണ് കിടക്കുന്നത്.
കോട്ടയം, ചങ്ങനാശേരി, പാലാ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ജംക്‌ഷനിൽ ദേശീയപാതയിൽ നിന്നും തിരിഞ്ഞ് കെവിഎംഎസ് -വിഴിക്കിത്തോട്- കുറുവാമൂഴി വഴിയാണ് എരുമേലിയിലേക്കു പോകുന്നത്. മണ്ഡല കാലമായാൽ ഇവിടെ വാഹനങ്ങൾ തിരിച്ചുവിടാൻ പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതല്ലാതെ മറ്റും ട്രാഫിക് നിയന്ത്രണം സംവിധാനങ്ങൾ ഒന്നുമില്ല.
ശബരിമല തീർഥാടന പാതയിലെ പ്രധാന ടൗണായ പൊൻകുന്നം ടൗണിൽ മണിമല റോഡിലേക്ക് തിരിയുന്ന സ്ഥലത്തും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തമായി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത കൊല്ലം തേനി ദേശീയപാതയിൽ പ്രവേശിക്കുന്ന ടൗണാണു പൊൻകുന്നം.
മണിമല റോഡിലേക്കു വാഹനങ്ങൾ തിരിയുമ്പോൾ കുമളി ഭാഗത്ത് നിന്നും, ശബരിമലയിൽ നിന്നും തിരികെ വരുന്ന വാഹനങ്ങളും, മണിമല റോഡിൽ നിന്നും കയറി വരുന്ന വാഹനങ്ങളും കൂടി ഒരുമിച്ച് ഇവിടെയെത്തുമ്പോൾ ഡ്രൈവർമാർക്ക് ആശയ കുഴപ്പമുണ്ടാകുന്നു. ദേശീയപാതയിലൂടെ നേരെ പടിഞ്ഞാറോട്ടു പോകുന്ന വാഹനങ്ങളും മണിമല ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങളും തമ്മിലാണ് അപകട സാധ്യത കൂടുതൽ.