കാഞ്ഞിരപ്പള്ളി∙ മണ്ഡല കാലം ആരംഭിച്ചതോടെ ഉത്സവങ്ങളും തീർഥാടകർക്ക് സൗകര്യങ്ങളും ഒരുക്കി വിവിധ ക്ഷേത്രങ്ങളും സംഘടനകളും സജ്ജമായി. മലദൈവ പ്രതീക്കായി കരിക്കേറ് ഇളങ്ങുളം∙ മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ചു മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ധർമശാസ്താ ക്ഷേത്രത്തിൽ കരിക്കേറ് വഴിപാട് നടത്തി.

കാഞ്ഞിരപ്പള്ളി∙ മണ്ഡല കാലം ആരംഭിച്ചതോടെ ഉത്സവങ്ങളും തീർഥാടകർക്ക് സൗകര്യങ്ങളും ഒരുക്കി വിവിധ ക്ഷേത്രങ്ങളും സംഘടനകളും സജ്ജമായി. മലദൈവ പ്രതീക്കായി കരിക്കേറ് ഇളങ്ങുളം∙ മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ചു മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ധർമശാസ്താ ക്ഷേത്രത്തിൽ കരിക്കേറ് വഴിപാട് നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളി∙ മണ്ഡല കാലം ആരംഭിച്ചതോടെ ഉത്സവങ്ങളും തീർഥാടകർക്ക് സൗകര്യങ്ങളും ഒരുക്കി വിവിധ ക്ഷേത്രങ്ങളും സംഘടനകളും സജ്ജമായി. മലദൈവ പ്രതീക്കായി കരിക്കേറ് ഇളങ്ങുളം∙ മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ചു മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ധർമശാസ്താ ക്ഷേത്രത്തിൽ കരിക്കേറ് വഴിപാട് നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളി∙ മണ്ഡല കാലം ആരംഭിച്ചതോടെ ഉത്സവങ്ങളും തീർഥാടകർക്ക് സൗകര്യങ്ങളും ഒരുക്കി വിവിധ ക്ഷേത്രങ്ങളും സംഘടനകളും സജ്ജമായി.

മലദൈവ പ്രതീക്കായി കരിക്കേറ്
ഇളങ്ങുളം

ADVERTISEMENT

∙ മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ചു മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ധർമശാസ്താ ക്ഷേത്രത്തിൽ കരിക്കേറ് വഴിപാട് നടത്തി. ക്ഷേത്രമതിലിനു കിഴക്കുവശത്ത് തലപ്പാറ, ചക്കിപ്പാറ എന്നീ രണ്ടു മലദൈവ പ്രതിഷ്ഠകളുടെ മുന്നിൽ ഭക്തർ കൊണ്ടുവന്ന കരിക്കുകൾ കർമി മൂഴിക്കൽ ശ്രീധരൻ ഓരോന്നായി എറിഞ്ഞുടച്ചു. മകൻ എം.എസ്. അഭിലാഷ്, സഹോദരൻ മൂഴിക്കൽ ബാലചന്ദ്രൻ എന്നിവർ സഹകാർമികരായി ‌.കറുത്ത വസ്‌ത്രമണിഞ്ഞു അരപ്പട്ടയും ധരിച്ച് പൂജകൾ നടത്തിയ ശേഷം പൂജിച്ച വാളുമായി ഉറഞ്ഞുതുള്ളിയാണു കർമി വഴിപാട് നടത്തിയത്. തലപ്പാറ, ചക്കിപ്പാറ, കാഞ്ഞിരപ്പാറ, ആഴംമല , കുവപ്പള്ളിമല, രാമനാമല, നെടുങ്ങാട് മല എന്നീ മലകളിലെ ദേവതകളെയും പ്രകീർത്തിച്ചാണ് വഴിപാട് നടത്തിയത്. മണ്ണിന്റെയും വിളകളുടെയും സംരക്ഷണത്തിനും നാടിന്റെ ഐശ്വര്യ വർധനയ്ക്കുമായാണു വൃശ്ചികം ഒന്നിന് ഉച്ചയോടെ എല്ലാ വർഷവും ഇവിടെ കരിക്കേറു വഴിപാട് നടത്തുന്നതെന്നാണു വിശ്വാസം.

മണ്ഡല ഉത്സവം
ഇടച്ചോറ്റി

ADVERTISEMENT

∙ സരസ്വതി ദേവി ക്ഷേത്രത്തിൽ മണ്ഡല ഉത്സവം ആരംഭിച്ചു. മഹാ അർച്ചന ഇന്ന് നടക്കും. രാവിലെ 5.10 ന് നിർമാല്യദർശനം തുടർന്ന് ലളിതാസഹസ്രനാമം.7 മുതൽ മഹാ അർച്ചന,12.30 ന്, പ്രസാദമൂട്ട്. ക്ഷേത്രം മുഖ്യകാര്യദർശി സരസ്വതി തീർഥപാദ സ്വാമി മുഖ്യകാർമികത്വം വഹിക്കും.

അയ്യപ്പ സേവാ സമാജം
കാഞ്ഞിരപ്പള്ളി

ADVERTISEMENT

∙ ശബരിമല അയ്യപ്പ സേവാ സമാജം വിഴിക്കിത്തോട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. പൊൻകുന്നം- വിഴിക്കിത്തോട്- എരുമേലി വഴിയെത്തുന്ന തീർഥാടകർക്ക് ദിവസവും രാവിലെ 5 മുതൽ രാത്രി 10 വരെ സൗജന്യ ഭക്ഷണം വിതരണം ചെയ്യും. തീർഥാടകർക്ക് കുളിക്കാനായി ശുചിമുറികളും , വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കി. തീർഥാടകർക്കായി പുതിയതായി നിർമിച്ച അന്നദാന മണ്ഡപത്തിന്റെ സമർപ്പണവും സേവാ ഭാരതി കോട്ടയം ജില്ലയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ ട്രസ്റ്റി വി.കെ.വിശ്വനാഥൻ നിർവഹിച്ചു. പി.ജി.മണിലാൽ അധ്യക്ഷത വഹിച്ചു. വാഴൂർ തീർഥപാദാശ്രമം മുഖ്യ കാര്യദർശി ഗരുഡധ്വജാനന്ദ തീർഥപാദ സ്വാമി, സത്സ്വരൂപാനന്ദ സരസ്വതി സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

മണ്ഡല കാലത്തെ അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. സേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി എൻ.രാജൻ, അരവിന്ദാക്ഷൻ, എ.പി.ഭാസി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു സോമൻ, റിജോ വാളാന്തറ, എന്നിവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനത്തിലൂടെ ലൈബ്രറി കൗൺസിലിന്റെ എപ്ലസ് ഗ്രേഡ് നേടിയ പിവൈഎംഎ വായനശാലയുടെ ഭാരവാഹികൾ, എംബിബിഎസിനു മികച്ച വിജയം നേടിയ പി.എച്ച്. ഹരികൃഷ്ണൻ, നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് വാങ്ങിയ കെ.എസ്.അശ്വതി എന്നിവരെ ആദരിച്ചു. ജനുവരി 19 വരെ സേവാ കേന്ദ്രത്തിന്റെ സേവനം തീർഥാടകർക്കു ലഭ്യമാണ്.

മണക്കാട്ട് ക്ഷേത്രം
ചിറക്കടവ്

∙ ശബരിമല തീർഥാടകരെ വരവേൽക്കാൻ മണക്കാട്ട് ക്ഷേത്രം ഒരുങ്ങി. അയ്യപ്പ ഭക്തർക്കായി സേവന ക്യാംപിനോടനുബന്ധിച്ച് ആരംഭിച്ച തീർഥാടക സേവന കേന്ദ്രവും അന്നദാന വിതരണവും ദേവസ്വം പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി വി.കെ ബാബുരാജ്, കൺവീനർ എം.എൻ രാജരത്നം, എസ്.മിഥുൻ രാജ്, സി.എസ് പ്രേംകുമാർ, പി.ജി.രാജു, സന്തോഷ് പുതിയത്ത്, വി.സി.ബൈജു, ചന്ദ്രൻ, ജി.വിശ്വനാഥപിള്ള എന്നിവർ നേതൃത്വം നൽകി.

തീർഥാടകർക്ക് കുളിക്കാനുള്ള സൗകര്യം, 7 ശുചിമുറികൾ, വാഹനങ്ങൾ പാർക്കു ചെയ്യാൻ ക്ഷേത്ര മൈതാനവും വിരിവച്ചു വിശ്രമിക്കുന്നതിനു ഓഡിറ്റോറിയം,സ്റ്റേജ്, ക്ഷേത്രമതിൽക്കകം എന്നിവിടങ്ങളിലും സൗകര്യങ്ങൾ ഏർപ്പെടുത്തി. അന്നദാനം, ചുക്കുകാപ്പി വിതരണം, ഔഷധ കുടിവെള്ള വിതരണം എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകൾ തുറക്കും. തീർഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനു ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.