കൊല്ലപ്പള്ളി-മേലുകാവ് റോഡ് കുഴികൾ നിറഞ്ഞു; അപകടം പതിവായി
കൊല്ലപ്പള്ളി ∙ കൊല്ലപ്പള്ളി-മേലുകാവ് റോഡിലെ കുഴികൾക്ക് എന്നു ശാപമോക്ഷമാകും എന്നാണ് നാട്ടുകാരുടെ ചോദ്യം. കുഴികളിൽ വീണ് അപകടങ്ങൾ പതിവായിട്ടും റോഡ് ടാർ ചെയ്യാൻ നടപടിയില്ല. കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടർ യാത്രക്കാരൻ കുഴിയിൽ വീണ് പരുക്കേറ്റതാണ് അവസാന സംഭവം. കടനാട് കവലയ്ക്കു സമീപം സ്കൂട്ടർ കുഴിയിൽ വീണ്

കൊല്ലപ്പള്ളി ∙ കൊല്ലപ്പള്ളി-മേലുകാവ് റോഡിലെ കുഴികൾക്ക് എന്നു ശാപമോക്ഷമാകും എന്നാണ് നാട്ടുകാരുടെ ചോദ്യം. കുഴികളിൽ വീണ് അപകടങ്ങൾ പതിവായിട്ടും റോഡ് ടാർ ചെയ്യാൻ നടപടിയില്ല. കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടർ യാത്രക്കാരൻ കുഴിയിൽ വീണ് പരുക്കേറ്റതാണ് അവസാന സംഭവം.
കടനാട് കവലയ്ക്കു സമീപം സ്കൂട്ടർ കുഴിയിൽ വീണ് കെടിയുസി (എം) മണ്ഡലം പ്രസിഡന്റ് സജി നെല്ലൻകുഴിക്ക് പരുക്കേറ്റു. സജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴ്ചകൾക്ക് മുൻപ് എലിവാലി പള്ളിക്കു സമീപം ബൈക്ക് കുഴിയിൽ വീണ് അമ്മയ്ക്കും മകനും പരുക്കേറ്റിരുന്നു. കൊടുമ്പിടി കവലയ്ക്കു സമീപമുള്ള കുഴിയിൽ വീണു മേലുകാവ്, മുട്ടം സ്വദേശികളായ 5 പേർക്ക് പരുക്കേറ്റ സംഭവവുമുണ്ടായി.
കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള റോഡാണ് തകർന്നു കിടക്കുന്നത്. ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികൾക്കും റോഡിലെ ചതിക്കുഴികൾ ഭീഷണിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാറമടകളിലേക്കുള്ള റോഡുകൾ വരെ ആധുനിക നിലവാരത്തിൽ ടാറിങ് നടത്തിയിട്ടും കൊല്ലപ്പള്ളി-മേലുകാവ് റോഡിനു മാത്രം ശാപമോക്ഷമായില്ല. റോഡ് ടാർ ചെയ്യാൻ പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കവലവഴിമുക്ക്, പുളിഞ്ചുവട് കവല, എസ് വളവ്, കൊടുമ്പിടി ടൗൺ, താബോർ, എലിവാലി പള്ളി, ഈറ്റോലി വളവ്, കുറുമണ്ണ് കുളം എന്നിവിടങ്ങളിലെല്ലാം രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങൾ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുകയാണ്. കുഴികളിൽ വീണ് വാഹനങ്ങൾ തകരാറിലാകുന്നത് പതിവായിട്ടുണ്ട്.
ഹൈറേഞ്ച് പ്രദേശത്തു നിന്ന് പാലാ, കോട്ടയം പ്രദേശങ്ങളിലെ മികച്ച ചികിത്സ സൗകര്യമുള്ള ആശുപത്രികളിലേക്ക് രോഗികളുമായി ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എത്തുന്നത് ഈ റോഡിലൂടെയാണ്.ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മണ്ണും മക്കുമിട്ടുള്ള കുഴിയടയ്ക്കൽ പ്രഹസനവും ഇതിനിടെ അധികൃതർ നടത്തിയിരുന്നു. 2 ദിവസത്തിനുള്ളിൽ കല്ലും മണ്ണും ചിതറിത്തെറിച്ച് പഴയതിനേക്കാൾ മോശം സ്ഥിതിയിലായി .