കുമാരനല്ലൂർ ഇന്ന് തൃക്കാർത്തിക നിറവിൽ
കുമാരനല്ലൂർ ∙ മധുരമീനാക്ഷിയുടെ രത്നത്തിളക്കമുള്ള മൂക്കുത്തിയുടെ പ്രഭയിൽ കുമാരനല്ലൂർ ഇന്നു തൃക്കാർത്തിക നിറവിലേക്ക്. കാർത്തിക നാളിൽ സർവാഭരണവിഭൂഷിതയായ കാർത്യായനീദേവിയുടെ എഴുന്നള്ളത്തു കാണാൻ പിതാവായ വടക്കുംനാഥൻ തന്റെ ശ്രീലകം വിട്ട് തെക്കേ മതിലകത്തു കാത്തിരിക്കുന്നതായി ഐതിഹ്യം. ഇന്നു വൃശ്ചികത്തിലെ

കുമാരനല്ലൂർ ∙ മധുരമീനാക്ഷിയുടെ രത്നത്തിളക്കമുള്ള മൂക്കുത്തിയുടെ പ്രഭയിൽ കുമാരനല്ലൂർ ഇന്നു തൃക്കാർത്തിക നിറവിലേക്ക്. കാർത്തിക നാളിൽ സർവാഭരണവിഭൂഷിതയായ കാർത്യായനീദേവിയുടെ എഴുന്നള്ളത്തു കാണാൻ പിതാവായ വടക്കുംനാഥൻ തന്റെ ശ്രീലകം വിട്ട് തെക്കേ മതിലകത്തു കാത്തിരിക്കുന്നതായി ഐതിഹ്യം. ഇന്നു വൃശ്ചികത്തിലെ കാർത്തിക. ഭഗവതിക്കു പിറന്നാൾ. ക്ഷേത്രപരിസരവും ആറാട്ടുവഴിയും സമീപത്തെ വീടുകളും മൺചെരാതുകൾ കൊളുത്തി തൊഴുതുനിൽക്കുന്ന മുഹൂർത്തം.
കോവിഡ് കാലത്തിനു ശേഷം പൂർണതോതിലുള്ള ആഘോഷങ്ങളോടെ നടക്കുന്ന തൃക്കാർത്തിക ഉത്സവമാണ് ഇത്തവണത്തേത്. പ്രതിഷ്ഠയ്ക്കു വഴി തെളിച്ച ഐതിഹ്യത്തിലൂടെ സഞ്ചരിച്ചാൽ മധുരമീനാക്ഷി ഇവിടെയെത്തിയെന്നു സങ്കൽപം. പരശുരാമൻ ഉപാസിച്ചു വന്നിരുന്ന ദേവിയുടെ അഞ്ജനശിലാവിഗ്രഹം കാലാന്തരത്തിൽ വേദഗിരിയിലെ തീർഥക്കുളത്തിൽ ജലാധിവാസത്തിലായി. ഈ വിഗ്രഹം മധുരമീനാക്ഷി സങ്കൽപത്തിൽ പരശുരാമൻ ഇവിടെ പ്രതിഷ്‌ഠിച്ചുവെന്നു വിശ്വാസം.
സുബ്രഹ്മണ്യനു വേണ്ടി പണിത ശ്രീകോവിലിൽ അങ്ങനെ ‘കുമാരനല്ലൂരമ്മ’യുടെ നിറസാന്നിധ്യമായി. ഇതേസമയം ഉദയനാപുരത്തു ദേവിക്കായി പണിത ശ്രീലകത്തു സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചു. ഈ രണ്ടു ക്ഷേത്രങ്ങളിലും ഉത്സവം ഒരേ നാളിലാണ്. കാർത്തിക നാളിന്റെ തലേന്നു ക്ഷേത്രമുറ്റത്തു ഭരണിവിളക്ക് ഒരുക്കിയാണു തൃക്കാർത്തികയിലേക്കു കുമാരനല്ലൂർ ഉണർന്നത്. ഇന്നു പുലർച്ചെ മൂന്നു മുതൽ ദർശനം. രാവിലെ 6നു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 8.15നു തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്.
വൈകിട്ട് 5.30 മുതൽ 10 വരെ നടപ്പന്തലിൽ ദേശവിളക്ക് എഴുന്നള്ളിപ്പ്. നെയ്‌വിളക്കുകളും ചെരാതുകളും തെളിച്ച് ഭക്തർ പങ്കാളികളാകും. രാത്രി 11.30നു പള്ളിവേട്ട എഴുന്നള്ളിപ്പ്. നാളെ ആറാട്ടോടെ ഉത്സവം സമാപിക്കും.
തൃക്കാർത്തിക ദർശനം: ക്രമീകരണം
∙ ഇന്നു പുലർച്ചെ 5.30 വരെയും പിന്നീട് 5.45 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും തൃക്കാർത്തിക ദർശനത്തിനു സൗകര്യം ഉണ്ട്.
പാർക്കിങ് ക്രമീകരണം
∙ കുമാരനല്ലൂർ മേൽപാലത്തിനു സമീപത്തു നിന്നു ക്ഷേത്രത്തിലേക്കുള്ള റോഡിൽ ഇന്നു വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കൊച്ചാലുംചുവട്, വല്യാലുംചുവട് വഴി എത്തി ദേവസ്വം സ്കൂൾ മൈതാനത്തു പാർക്ക് ചെയ്യാം.
പ്രസാദമൂട്ട്
∙ ദേവീവിലാസം എൽപി സ്കൂൾ മുറ്റത്തു പ്രസാദമൂട്ടിനായി 12 കൗണ്ടറുകൾ പ്രവർത്തിക്കും. 60,000 ഭക്തരെയാണു പ്രസാദമൂട്ടിനു സംഘാടകർ പ്രതീക്ഷിക്കുന്നത്.
കുമാരനല്ലൂരിൽ ഇന്ന്
ക്ഷേത്രസന്നിധിയിൽ
∙ 6.00 – ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്: പഞ്ചവാദ്യം– സജേഷ് സോമനും സംഘവും.
∙ 8.15 – തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് – പാണ്ടിമേളം – തിരുമറയൂർ ഗിരിജൻ മാരാർ
∙ 5.30 – തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ് – ദീപം തെളിക്കൽ – ജസ്റ്റിസ് നഗരേഷ്, നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ, ഡോ. പുഷ്കല, ഡോ. ആർ.എൻ.ശർമ, ഡോ. അനിത കെ. ഗോപാൽ.
∙ 5.30 – തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ് – സേവ– നാഗസ്വരം – മരുത്തോർവട്ടം ബാബു, കൊല്ലങ്കോട് സുബ്രഹ്മണ്യൻ, വടവാതൂർ അജയ് കൃഷ്ണൻ.
∙ 8.00 – വേല – വിളക്ക് – സ്പെഷൽ വേലകളി – ശ്രീജിത് കിഷോറും സംഘവും– അമ്പലപ്പുഴ വേലകളി സംഘം.
∙ മയൂരനൃത്തം – കുമാരനല്ലൂർ മണി.
∙ 9.00 – മതിലകത്ത് എഴുന്നള്ളിപ്പ്.
∙ 11.30 – തൃക്കാർത്തിക പള്ളി വേട്ട എഴുന്നള്ളിപ്പ്.
കലാവേദിയിൽ
∙ 6.00, 6.30 – പുരാണപാരായണം – മഞ്ജു ആർ. നായർ, മണി രവീന്ദ്രൻ
∙ 7.00 – തൃക്കാർത്തിക സംഗീതോത്സവം: ഉദ്ഘാടനം – പ്രഫ. പൊൻകുന്നം രാമചന്ദ്രൻ. വീണക്കച്ചേരി – ഗായത്രീദേവി.
∙ 8.30 – സംഗീതസദസ്സ് – മീര രഞ്ജിത്ത്
∙ 10.00 – പുല്ലാങ്കുഴൽ കച്ചേരി – സുഭാഷ് വെള്ളൂർ
∙ 11.00 – ഭക്തിഗാന ലയ കച്ചേരി – ഷീല മേനോൻ
∙ 1.00 – സംഗീതസദസ്സ് – മീര അരവിന്ദ്
∙ 2.00 – മതപ്രഭാഷണം – മിനി ഹരികുമാർ
∙ 4.00 – സംഗീതസദസ്സ് – കുമാരനല്ലൂർ രഘുനാഥ്
∙ 5.00 – ഭക്തി ഗാനമേള – ശ്രീരാഗം ഓർക്കസ്ട്ര നട്ടാശേരി.
∙ 6.30 – കേരളനടനം – നീതു നന്ദൻ
∙ 7.30 – നൃത്ത സംഗമം – ദിവ്യ വർമ
∙ 9.00 – തൃക്കാർത്തിക സംഗീതസദസ്സ് – വിനയ് ശർവ, ബെംഗളൂരു.
കുമാരനല്ലൂർ ഇന്ന് തൃക്കാർത്തിക നിറവിൽ
മധുരമീനാക്ഷിയുടെ രത്നത്തിളക്കമുള്ള മൂക്കുത്തിയുടെ പ്രഭയിൽ കുമാരനല്ലൂർ ഇന്നു തൃക്കാർത്തിക നിറവിലേക്ക്. കാർത്തിക നാളിൽ സർവാഭരണവിഭൂഷിതയായ കാർത്യായനീദേവിയുടെ എഴുന്നള്ളത്തു കാണാൻ പിതാവായ വടക്കുംനാഥൻ തന്റെ ശ്രീലകം വിട്ട് തെക്കേ മതിലകത്തു കാത്തിരിക്കുന്നതായി ഐതിഹ്യം. ഇന്നു വൃശ്ചികത്തിലെ കാർത്തിക. ഭഗവതിക്കു പിറന്നാൾ. ക്ഷേത്രപരിസരവും ആറാട്ടുവഴിയും സമീപത്തെ വീടുകളും മൺചെരാതുകൾ കൊളുത്തി തൊഴുതുനിൽക്കുന്ന മുഹൂർത്തം. കോവിഡ് കാലത്തിനു ശേഷം പൂർണതോതിലുള്ള ആഘോഷങ്ങളോടെ നടക്കുന്ന തൃക്കാർത്തിക ഉത്സവമാണ് ഇത്തവണത്തേത്.
കാർത്തിക നാളിന്റെ തലേന്നു ക്ഷേത്രമുറ്റത്തു ഭരണിവിളക്ക് ഒരുക്കിയാണു തൃക്കാർത്തികയിലേക്കു കുമാരനല്ലൂർ ഉണർന്നത്. ഇന്നു പുലർച്ചെ മൂന്നു മുതൽ ദർശനം. രാവിലെ 6നു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 8.15നു തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്.
വൈകിട്ട് 5.30 മുതൽ 10 വരെ നടപ്പന്തലിൽ ദേശവിളക്ക് എഴുന്നള്ളിപ്പ്. നെയ്‌വിളക്കുകളും ചെരാതുകളും തെളിച്ച് ഭക്തർ പങ്കാളികളാകും. രാത്രി 11.30നു പള്ളിവേട്ട എഴുന്നള്ളിപ്പ്. നാളെ ആറാട്ടോടെ ഉത്സവം സമാപിക്കും.