ചങ്ങനാശേരി ∙ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു കൊടിയേറും. വൈകിട്ട് 6.45നും 7നും മധ്യേ തന്ത്രി കുഴിക്കാട്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഈശ്വരനാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം. 11ന് വൈകിട്ട് 6.45ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു കൊടിയേറും. വൈകിട്ട് 6.45നും 7നും മധ്യേ തന്ത്രി കുഴിക്കാട്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഈശ്വരനാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം. 11ന് വൈകിട്ട് 6.45ന് പെരുന്ന പടിഞ്ഞാറ്റുംഭാഗം കരയിലേക്കും 12ന് വൈകിട്ട് 6ന് പുഴവാത് കരയിലേക്കും 13ന് വൈകിട്ട് 7ന് പെരുന്ന കിഴക്കുംഭാഗം കരയിലേക്കും പുറപ്പാട്. 16നാണ് ആറാട്ട്.

∙5 പതിറ്റാണ്ടായി പെരുന്ന ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്ന മേൽശാന്തി ഈശ്വരനാരായണൻ നമ്പൂതിരിക്ക് സ്കന്ദ സേവാരത്നം പുരസ്കാരം
നൽകി ആദരിക്കും. ഇന്ന് കൊടിയേറ്റിനു ശേഷം നടക്കുന്ന ചടങ്ങ് അഡീഷനൽ ഹൈക്കോടതി സോളിസിറ്റർ ജനറൽ എസ്.മനു ഉദ്ഘാടനം ചെയ്യും
∙ഇന്നു രാത്രി 9.30ന് രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ ഫ്യൂഷൻ, നാളെ രാത്രി 8ന് പുല്ലാങ്കുഴൽ കച്ചേരി – ചേർത്തല വിവേക് ഷേണായി, 9.30ന് ചലച്ചിത്ര പിന്നണി ഗായിക സീതാലക്ഷ്മിയുടെ നേതൃത്വത്തിൽ ഗാനമേള, 9ന് രാത്രി 9.30ന് കോട്ടപ്പടി സുരേന്ദ്രന്റെ നേതൃത്വത്തിൽ പമ്പമേളം.
∙10ന് വൈകിട്ട് 5.30 മുതൽ 8 വരെ ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്വത്തിൽ 110 വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, 11ന് രാത്രി 7ന് ഡോ.നിത്യശ്രീ മഹാദേവന്റെ സംഗീതസദസ്സ്, 12ന് രാത്രി 9.30ന് ചലച്ചിത്രതാരം ശാലു മേനോന്റെ നേതൃത്വത്തിൽ തൃശൂലശങ്കരി – നൃത്തനാടകം. 13ന് രാത്രി 9.30ന് പള്ളിക്കെട്ട് വീരമണി രാജുവിന്റെ ഭക്തിഗാനമേള
∙14ന് രാത്രി 10ന് ചലച്ചിത്രതാരം ഉല്ലാസ് പന്തളത്തിന്റെ നേതൃത്വത്തിൽ മെഗാ മ്യൂസിക്കൽ മിമിക്സ് ഡാൻസ് ഷോ, 15ന് രാത്രി 10ന് ചലച്ചിത്രതാരം ആശ ശരത്തിന്റെ നൃത്തോത്സവം, 16ന് രാവിലെ 9ന് തിരുപ്പംകൂർ ടി.ജി.മുത്തുകുമാരസ്വാമിയുടെ നേതൃത്വത്തിൽ നാഗസ്വരക്കച്ചേരി, വൈകിട്ട് 4.30ന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 51 വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, വൈകിട്ട് 6.30ന് ചലച്ചിത്ര പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെ നേതൃത്വത്തിൽ ഭക്തിഗാനമേള.

ADVERTISEMENT

ഒരുക്കം പൂർണമായി

ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും കൂടിയാലോചനകൾക്കുമായി ഉത്സവക്കമ്മിറ്റി പ്രസിഡന്റ് സുഭാഷ് കോയിക്കലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഡിവൈഎസ്പി സി.ജി.സനിൽകുമാർ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, ദേവസ്വം മാനേജർ സുരേഷ്കുമാർ, ജനറൽ കൺവീനർ അജീഷ് കൊച്ചുകൊട്ടാരത്തിൽ, ട്രഷറർ ജയപ്രകാശ് മറ്റയ്ക്കാട്ട്, സി.ആർ.മുരളീധരൻ, ഗോകുൽ എസ്.കുമാർ, ഗിരീഷ് ആരിശ്ശേരിൽ, വിനിത് കോടിയാട്ട്, നീലംപേരൂർ രാജേഷ് കുമാർ, പ്രവീൺ ശക്തിമംഗലത്ത്, സതീഷ് പടനിലത്ത് തുണ്ടിയിൽ, കാർത്തിക് കോടിയാട്ട് എന്നിവർ പ്രസംഗിച്ചു.