കുമ്പിടീൽ ചടങ്ങ് ഇന്ന്
മുട്ടുചിറ ∙ മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന പള്ളിയിൽ രാക്കുളി തിരുനാളിന്റെ ഭാഗമായുള്ള പൂജ രാജാക്കന്മാരുടെ കുമ്പിടീൽ ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 1നു നടക്കും. ഉണ്ണീശോയുടെയും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും തിരുസ്വരൂപങ്ങൾ ഉൾപ്പെടുന്ന പുൽക്കൂട് ഭക്തരായ യുവജനങ്ങൾ കൈവെള്ളയിൽ ഉയർത്തിപ്പിടിക്കും.

പുൽക്കൂട്ടിലെ ഉണ്ണീശോയെ കുമ്പിട്ട് ആരാധിക്കുന്ന പൂജ രാജാക്കന്മാരെ അനുസ്മരിക്കുന്നതാണ് കുമ്പിടീൽ ചടങ്ങ്. തുടർന്ന് വിശുദ്ധരുടെ സ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളി ചുറ്റി തിരികെ പള്ളി മുറ്റത്ത് പ്രവേശിക്കും. ഇന്നലെ നടന്ന രാക്കുളി ദീപം തെളിക്കൽ ഭക്തി സാന്ദ്രമായി
ഇന്ന്
കുർബാന– 5.30, 7, 8.30, പരിശുദ്ധ ദൈവമാതാവിന്റെ തിരു സ്വരൂപത്തിൽ സ്വർണകിരീടം അണിയിക്കൽ– 9.45, തിരുനാൾ റാസ– സന്ദേശം: ഗ്രേറ്റ് ബ്രിട്ടൻ അതിരൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ– 10, പൂജ രാജാക്കന്മാരുടെ കുമ്പിടീൽ–ഒരു മണി, ആഘോഷമായ കുർബാന – ഫാ. റോണി മഠത്തിപ്പറമ്പിൽ 3, ആഘോഷമായ കുർബാന – ഫാ അലക്സ് പണ്ടാരക്കാപ്പിൽ– 5, ഗാനമേള– 7
നാളെ
പരേതരായ ഇടവക അംഗങ്ങളുടെ ഓർമദിനം കുർബാന– 5.30, ആഘോഷമായ കുർബാന. സെമിത്തേരി സന്ദർശനം– 7, ആഘോഷമായ കുർബാന (വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ പള്ളിയിൽ) ഫാ. ജോസഫ് മഠത്തിക്കുന്നേൽ– 5, സമാപന പ്രദക്ഷിണം ( പള്ളിയിലേക്ക്)
നവപ്രദക്ഷിണ സംഗമത്തിന് ആയിരങ്ങൾ
നവപ്രദക്ഷിണ സംഗമത്തിന് എത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ. വിവിധ പ്രദേശങ്ങളിലുള്ള കുരിശടിയിൽ നിന്നെത്തിയ പ്രദക്ഷിണങ്ങൾ ദേവാലയാങ്കണത്തിൽ സംഗമിച്ചു. വാലാച്ചിറ ഉണ്ണിമിശിഹാ കുരിശടി, ഇരവിമംഗലം വിശുദ്ധ ഗീവർഗീസ് സഹദായുടെ കുരിശുപള്ളി, മിഖായേൽ മിഖായേൽ റേശ് മാലാഖയുടെ കുരിശടി, പ്ലാത്തോട്ടം വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ കുരിശുപള്ളി, പറമ്പ്രം തിരുക്കുടുംബത്തിന്റെ കുരിശുപള്ളി, കുരിശുംമൂട് മാർ തോമാ ശ്ലീഹായുടെ കുരിശുപള്ളി, അരുണാശേരി വിശുദ്ധ യൂദാ തദേവൂസിന്റെ കുരിശുപള്ളി, പാലകര യൗസേപ്പിതാവിന്റെ കുരിശുപള്ളി, മൈലാടുംപാറ അമലോദ്ഭവ മാതാവിന്റെ കുരിശുപള്ളി എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വാദ്യമേളങ്ങളുമായി കുരിശും തൊട്ടിയിൽ സംഗമിച്ചു.
തുടർന്നാണ് നവപ്രദക്ഷിണ സംഗമവും രാക്കുളി ദീപം തെളിക്കലും നടന്നത്. പാലാ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ച 15 നവവൈദികർ ചേർന്നാണ് രാക്കുളി ദീപം തെളിച്ചത്. തുടർന്ന് ലദീഞ്ഞും സമാപന ആശീർവാദവും നടന്നു. വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തു മലയിൽ, സഹവികാരിമാരായ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. ജോസഫ് മണർകാട്ട് എന്നിവർ കാർമികത്വം വഹിച്ചു.