വീടിന്റെ ഭിത്തിയിൽ ഒളിച്ച പാമ്പുകളെ വാവ സുരേഷ് പിടികൂടി
കടുത്തുരുത്തി ∙ വീടിന്റെ പരിസരത്ത് ഭീതി പരത്തി ഇണ ചേരുകയും പിന്നീട് വീടിന്റെ ഭിത്തിക്കു സമീപം ഒളിക്കുകയും ചെയ്ത രണ്ട് മൂർഖൻ പാമ്പുകളെ വാവ സുരേഷ് എത്തി പിടികൂടി. ഞീഴൂർ പാഴുത്തുരുത്ത് പൂവക്കോട് കരിമുണ്ടയ്ക്കൽ ജോസഫിന്റെ വീടിന് പിന്നിൽ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് രണ്ട് മൂർഖൻ പാമ്പുകൾ ഇണ

കടുത്തുരുത്തി ∙ വീടിന്റെ പരിസരത്ത് ഭീതി പരത്തി ഇണ ചേരുകയും പിന്നീട് വീടിന്റെ ഭിത്തിക്കു സമീപം ഒളിക്കുകയും ചെയ്ത രണ്ട് മൂർഖൻ പാമ്പുകളെ വാവ സുരേഷ് എത്തി പിടികൂടി. ഞീഴൂർ പാഴുത്തുരുത്ത് പൂവക്കോട് കരിമുണ്ടയ്ക്കൽ ജോസഫിന്റെ വീടിന് പിന്നിൽ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് രണ്ട് മൂർഖൻ പാമ്പുകൾ ഇണ ചേരുന്നത് കണ്ടത്. വീട്ടുകാരെ കണ്ടതോടെ പാമ്പുകൾ വീടിനു പിന്നിലുള്ള പഴകിയ ചാക്കു കെട്ടുകൾക്കുള്ളിൽ ഒളിച്ചു. സമീപവാസികളായ സലി പുതിയാപറമ്പിൽ , കുടിലിൽ ജീമോൻ എന്നിവർ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
പാമ്പ് പുറത്തിറങ്ങാതിരിക്കാൻ ഇവർ ചുറ്റും വലകൾ സ്ഥാപിച്ചു. തുടർന്നാണു പാമ്പുകളെ പിടികൂടാൻ വാവ സുരേഷിന്റെ സഹായം തേടിയത്. രാത്രി 8.30 ഓടെ വാവ സുരേഷ് സ്ഥലത്ത് എത്തുകയും 10 മിനിറ്റിനകം മൂർഖൻ പാമ്പുകളെ പിടികൂടി ചാക്കിലാക്കുകയും ചെയ്തു. അഞ്ചര അടിയോളം നീളമുള്ള പാമ്പുകളാണ് പിടിയിലായത്. പിന്നീട് മൂർഖൻ പാമ്പുകളെ വാവ സുരേഷ് സുരക്ഷിത സ്ഥലങ്ങളിൽ ഇറക്കി വിടാനായി കൊണ്ടുപോയി.