ഇനി രണ്ടുനാൾ ആഘോഷത്തിമിർപ്പ്; മലരിക്കലിൽ ആഘോഷദിനങ്ങൾ
തിരുവാർപ്പ് ∙ മലരിക്കലിലേക്കു വരൂ. ഇനി രണ്ടുനാൾ ആഘോഷത്തിമിർപ്പ്. കലാസന്ധ്യ, ജലയാത്ര, നാട്ടരങ്ങ്,നാടൻ രുചി മേള, നാടൻ പാട്ട്, നൃത്തം, ഗാനമേള, വയൽ നടത്തം, ചെറു വള്ളങ്ങളുടെ മത്സരം, തണൽ ഇടം, നെൽവയൽ ഫോട്ടോ ഷൂട്ട്, വടംവലി എന്നിവയൊക്കെ കാണാം. ഗ്രാമീണ ജല ടൂറിസം മേളയുടെ ഭാഗമായാണ് പരിപാടികൾ. മുള

തിരുവാർപ്പ് ∙ മലരിക്കലിലേക്കു വരൂ. ഇനി രണ്ടുനാൾ ആഘോഷത്തിമിർപ്പ്. കലാസന്ധ്യ, ജലയാത്ര, നാട്ടരങ്ങ്,നാടൻ രുചി മേള, നാടൻ പാട്ട്, നൃത്തം, ഗാനമേള, വയൽ നടത്തം, ചെറു വള്ളങ്ങളുടെ മത്സരം, തണൽ ഇടം, നെൽവയൽ ഫോട്ടോ ഷൂട്ട്, വടംവലി എന്നിവയൊക്കെ കാണാം.ഗ്രാമീണ ജല ടൂറിസം മേളയുടെ ഭാഗമായാണ് പരിപാടികൾ. മുള ബഞ്ചുകളുടെയും നാടൻ അലങ്കാരങ്ങളുടെയും സജ്ജീകരണം ഹൃദ്യമാണ്. കൊല്ലം അഭിലാഷ് കുമാർ തെങ്ങോലയിൽ ഒരുക്കിയ അലങ്കാരങ്ങൾ ഇത്തവണത്തെ പ്രധാന ആകർഷണമാണ്.
ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.പ്രഭാത സായാഹ്ന നടത്തത്തിന് ഉതകുന്ന വിധം മലരിക്കൽ റോഡിന്റെ നവീകരണം പൂർത്തിയായതും സൗകര്യപ്രദമായി. സമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു.ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം മണി അധ്യക്ഷത വഹിച്ചു.മീനച്ചിലാർ-മീനന്തറയാർ - കൊടൂരാർ പുനർ സംയോജന പദ്ധതി കോഓർഡിനേറ്റർ കെ. അനിൽകുമാർ, രാജ് മോഹൻ വെട്ടിക്കുളങ്ങര, എം.എം. തമ്പി,രജനി മോഹൻ ദാസ്, വി.എസ്.സെമീമ, കെ.ബി.ശിവദാസ്, ഡോ.ജേക്കബ് ജോർജ് , ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഷാജി മോൻ വട്ടപ്പള്ളിൽ, പീറ്റർ നൈനാൻ തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.
പടയണി, ഗാനമേള എന്നിവ അരങ്ങേറി. നാടൻ രുചിമേളയും പ്രത്യേകതയായി. കാഞ്ഞിരംതോട്ടിൽ ഇന്നു 3ന് ചെറുവള്ളങ്ങളുടെ മത്സരം നടക്കും. 2,3,5 പേർ വീതം തുഴയുന്ന വള്ളങ്ങളിലാണ് മത്സരം. 20 വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.5നു ടൂറിസം സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിക്കും. നാളെ 3ന് മലരിക്കലിൽ വടംവലി മത്സരം നടക്കും.