യുനോയ: പൊലീസ് ഒരുങ്ങിയില്ല; നഗരത്തിൽ ഗതാഗതക്കുരുക്ക്

കോട്ടയം ∙ എംജി സർവകലാശാലയുടെ ഗ്ലോബൽ അക്കാദമിക് കാർണിവൽ - യുനോയ 2023നു മുന്നോടിയായി നടത്തിയ വിളംബര ഘോഷയാത്രമൂലം നഗരം ഒരു മണിക്കൂറിലേറെ കുരുക്കിലായി. ഗതാഗത നിയന്ത്രണത്തിനും വാഹനങ്ങൾ തിരിച്ചു വിടുന്നതിനും പൊലീസ് മുന്നൊരുക്കങ്ങൾ നടത്താതിരുന്നതാണു കാരണം. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ഘോഷയാത്ര

കോട്ടയം ∙ എംജി സർവകലാശാലയുടെ ഗ്ലോബൽ അക്കാദമിക് കാർണിവൽ - യുനോയ 2023നു മുന്നോടിയായി നടത്തിയ വിളംബര ഘോഷയാത്രമൂലം നഗരം ഒരു മണിക്കൂറിലേറെ കുരുക്കിലായി. ഗതാഗത നിയന്ത്രണത്തിനും വാഹനങ്ങൾ തിരിച്ചു വിടുന്നതിനും പൊലീസ് മുന്നൊരുക്കങ്ങൾ നടത്താതിരുന്നതാണു കാരണം.പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ഘോഷയാത്ര കെകെ റോഡ് വഴി തിരുനക്കര മൈതാനിയിലാണു സമാപിച്ചത്.
ഇതോടെ സെൻട്രൽ ജംക്‌ഷനും എംസി റോഡും വരെ കുരുക്കിലായി. വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനു വേണ്ടത്ര പൊലീസിനെയും നിയോഗിച്ചിരുന്നില്ല. ബസ് സർവീസുകൾ ഉൾപ്പെടെ സാധാരണ രീതിയിലാണു കടത്തിവിട്ടത്.സർവകലാശാലാ വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥികൾ, അധ്യാപകർ, എൻസിസി കെഡറ്റുകൾ, എൻഎസ്എസ് വൊളന്റിയർമാർ, ബാൻഡ് സംഘങ്ങൾ, കലാരൂപങ്ങൾ വാദ്യമേളങ്ങൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരന്നു. പടയണി, തെയ്യം, ഓട്ടൻതുള്ളൽ, കഥകളി, മാർഗംകളി, പുലിക്കളി, ചെണ്ടമേളം തുടങ്ങി ഒട്ടേറെ കലാരൂപങ്ങൾ ഘോഷയാത്രയിൽ അവതരിപ്പിച്ചു.