ഏറ്റുമാനൂർ∙ കർഷക കുടുംബത്തിന് കൃഷിയിടത്തിൽ നിന്നുള്ള നിധിയായി ലഭിച്ചത് ഭീമൻ കാച്ചിൽ. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തി കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞ അതിരമ്പുഴ കാട്ടാത്തിയേൽ ,മേനാച്ചേരിൽ ലൂക്കാ ജോസഫ് (അപ്പച്ചൻ–64)നാണ് തന്റെ കൃഷിയിടത്തിൽ നിന്നും 60 കിലോഗ്രാമിനു മുകളിലുള്ള ഭീമൻ കാച്ചിൽ ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ കർഷക കുടുംബത്തിന് കൃഷിയിടത്തിൽ നിന്നുള്ള നിധിയായി ലഭിച്ചത് ഭീമൻ കാച്ചിൽ. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തി കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞ അതിരമ്പുഴ കാട്ടാത്തിയേൽ, മേനാച്ചേരിൽ ലൂക്കാ ജോസഫ് (അപ്പച്ചൻ–64)നാണ് തന്റെ കൃഷിയിടത്തിൽ നിന്നും 60 കിലോഗ്രാമിനു മുകളിലുള്ള ഭീമൻ കാച്ചിൽ ലഭിച്ചത്. പാരമ്പര്യ കർഷകരായിരുന്നു ലൂക്ക ജോസഫും കുടുംബവും. പ്രാവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയപ്പോൾ മണ്ണിനെ പണിയെടുക്കാൻ തീരുമാനിക്കുയായിരുന്നു. തന്റെ കൃഷിയിടത്തിൽ കപ്പ, ചേന,വാഴ,കാന്താരി, കാച്ചിൽ ചേമ്പ് തുടങ്ങി പഴമയെ ഓർമപ്പെടുത്തുന്ന കൃഷികളാണ് ലൂക്കാ ചെയ്തിരിക്കുന്നത്.ഇതിനിടയിൽ ജാതി, മരങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്.

കാച്ചിൽ പുഴുങ്ങിയതും കാന്താരിയും ഒരു പഴയ കോമ്പിനേഷൻ ആണെങ്കിലും ഇന്നും ആരും കൊതിക്കുന്ന ഒരു വിഭവമാണ്. പുതുതലമുറ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ മലയാളി തീൻമേശയിലേക്ക് വീണ്ടും നാടൻ വിഭവങ്ങളെ വരവേൽക്കുകയാണ്.വെള്ള കാച്ചിലും നീല കാച്ചിലും ഇന്നും പറമ്പിനു അലങ്കാരമായി കർഷകർ നട്ടു പരിപാലിക്കുന്നുണ്ട്. മികച്ച വിളവും ലഭിക്കാറുണ്ട്. എന്നാൽ ആരെയും അത്ഭുതപ്പെടുത്തുന്ന വിളവാണ് ലൂക്കാ ജോസഫിനു ലഭിച്ചത്.

ADVERTISEMENT

വിളവെടുപ്പിൽ ലഭിച്ചത് ഭീമൻ കാച്ചിലാണെന്നറിഞ്ഞ് കാഴ്ചക്കാരും കൂടിയിരുന്നു. മണ്ണിൽ പണിയെടുത്താൽ മണ്ണു ചതിക്കില്ലെന്ന സത്യമാണ് തനിക്കു മുന്നിൽ തെളിഞ്ഞത്. ഒരു കാച്ചിൽ ചുവടു മാത്രമാണ് പറിച്ചത്. നിധികൾ ഇനിയും ഒളിപ്പിച്ചിട്ടുണ്ടോയെന്നു അടുത്ത ദിവസത്തെ വിളവെടുപ്പിനു അറിയാമെന്നും ലൂക്കാ പറയുന്നു. വിത്തു എടുത്ത ശേഷം ബാക്കിയുള്ളവ ആവശ്യക്കാർക്ക് നൽകാനാണ് ലൂക്കായുടെയും കുടുംബത്തിന്റെയും തീരുമാനം.