ഈരാറ്റുപേട്ട ∙മാങ്കുഴയ്ക്കൽ നടയ്ക്കൽ പരേതനായ അലി സാഹിബിന്റെ കിണറാണ് വർഷങ്ങളായി ഒരു നാടിന്റെ മുഴുവൻ ദാഹം തീർക്കുന്നത്. അലി സാഹിബ് മരിച്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും നാട്ടുകാർക്ക് ഈ കിണർ ഇപ്പോഴും അലി സാഹിബിന്റെതാണ്. കാട്ടുകല്ല് ഉപയോഗിച്ചു ഭിത്തി കെട്ടിയിരുന്ന കിണറിനു ചുറ്റും 90 മോട്ടറുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙മാങ്കുഴയ്ക്കൽ നടയ്ക്കൽ പരേതനായ അലി സാഹിബിന്റെ കിണറാണ്  വർഷങ്ങളായി ഒരു നാടിന്റെ മുഴുവൻ ദാഹം തീർക്കുന്നത്.  അലി സാഹിബ് മരിച്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും നാട്ടുകാർക്ക് ഈ കിണർ ഇപ്പോഴും അലി സാഹിബിന്റെതാണ്. കാട്ടുകല്ല് ഉപയോഗിച്ചു ഭിത്തി കെട്ടിയിരുന്ന കിണറിനു ചുറ്റും 90 മോട്ടറുകളാണ് സ്ഥാപിച്ചിരുന്നത്.

ഏതാനും നാളുകൾക്കു മുൻപ് കിണറിന്റെ സംരക്ഷണ ഭിത്തിക്കു തകരാർ സംഭവിച്ചു. വാർഡ് കൗൺസിലർ ഫാസില അബ്സാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 80000 രൂപ മുടക്കി നവീകരിച്ചു. കല്ല് കൊണ്ട് കെട്ടി സംരക്ഷണ ഭിത്തിയും നിർമിച്ചു. മോട്ടറുകൾ വയ്ക്കാൻ വയ്ക്കാൻ പ്രത്യേകം സ്ഥലവും ഉണ്ടാക്കി. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപ്പരം കുടുംബങ്ങളിൽ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്.

ADVERTISEMENT

മഴക്കാലത്തും 50തോളം മോട്ടറുകൾ ഇവിടെയുണ്ട്. അലി സാഹിബിന്റെ ഈ കിണർ ഇല്ലായിരുന്നെങ്കിൽ വെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുൻപാണ് അലി സാഹിബ് കിണർ കുത്തിയത്. അദ്ദേഹം തന്റെ സ്വത്ത് മക്കൾക്കായി വീതം വച്ച് നൽകിയപ്പോൾ കിണറിരിക്കുന്ന ഭാഗം നാട്ടുകാർക്കായി മാറ്റിവയ്ക്കുകയായിരുന്നു. നാളുകൾ പിന്നിട്ട് വെള്ളം കിട്ടാക്കനിയായപ്പോൾ സമീപവാസികൾ തങ്ങളുടെ വീട്ടിലേക്കുള്ള മോട്ടറുകൾ ഇവിടേക്കു മാറ്റി.

രാവും പകലുമില്ലാതെ ആവശ്യക്കാർ മോട്ടർ ഉപയോഗിച്ച് വെള്ളം വീട്ടിലെത്തിക്കും. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്നു നാട്ടുകാർ പറയുന്നു. അര മണിക്കൂർ മാത്രം കാത്തിരുന്നാൽ ഒരു ടാങ്കിലേക്കുള്ള വെള്ളം കിണറ്റിലെത്തും. മോട്ടറുകൾ സ്ഥാപിച്ചിരിക്കുന്നവർക്കു വെള്ളം പമ്പു ചെയ്യുന്നതിനു സമയവും നൽകിയിട്ടുണ്ട്.