അക്ഷര വിപ്ലവത്തിന് തുടക്കമിട്ട കെട്ടിടം ഇനി മ്യൂസിയം; രണ്ടു കോടി രൂപ അനുവദിച്ചു സംസ്ഥാന സർക്കാർ
മാന്നാനം ∙ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഓർമകൾ തുടിക്കുന്ന സെന്റ് ജോസഫ്സ് പ്രസ് പ്രവർത്തിച്ചിരുന്ന കെട്ടിടം മ്യൂസിയമാകുന്നു. പ്രാരംഭപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4നു കെഇ കോളജിലെ ഫാ. ഫാബിയാൻ ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ലോഗോ, വെബ്സൈറ്റ് എന്നിവയുടെ പ്രകാശനം മന്ത്രി

മാന്നാനം ∙ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഓർമകൾ തുടിക്കുന്ന സെന്റ് ജോസഫ്സ് പ്രസ് പ്രവർത്തിച്ചിരുന്ന കെട്ടിടം മ്യൂസിയമാകുന്നു. പ്രാരംഭപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4നു കെഇ കോളജിലെ ഫാ. ഫാബിയാൻ ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
ലോഗോ, വെബ്സൈറ്റ് എന്നിവയുടെ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സിഎംഐ സഭ പ്രിയോർ ജനറൽ ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിക്കും. മ്യൂസിയവും റിസർച് സെന്ററും നിർമിക്കാൻ സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1846ൽ ചാവറയച്ചൻ സ്ഥാപിച്ച സെന്റ് ജോസഫ്സ് അച്ചുകൂടം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ പ്രൗഢിയും തനിമയും ചോർന്നു പോകാതെയാണു നിർമാണം.
പ്രശസ്ത മ്യൂസിയോളജിസ്റ്റ് ഡോ. വിനോദ് ഡാനിയേലിന്റെ നേതൃത്വത്തിൽ മാജിക് ടെയിൽ വർക്സ് ആണ് മ്യൂസിയം ഒരുക്കുന്നത്. സിഎംഐ സഭയുടെ ആവിർഭാവം, പ്രവർത്തനം, നാൾ വഴികൾ, നാഴിക കല്ലുകൾ, മാർഗദർശിയായ വിശുദ്ധ ചാവറയച്ചന്റെ സമരോജ്വലമായ ജീവിതം, പിതാവ് ഉപയോഗിച്ച വസ്തുക്കൾ, ഓർമപ്പുസ്തകങ്ങൾ, അച്ചടിയന്ത്രങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചാണു മ്യൂസിയം ഒരുങ്ങുന്നത്.