നെറ്റ് കാണാനില്ല, പൊരിവെയിലും പൊടിശല്യവും; അപകടം പിന്നിലുണ്ട്!
ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം. പഴയ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് അപകട സൂചന നൽകി സ്ഥാപിച്ചിരുന്ന നെറ്റും കാണാതായതോടെയാണ് അപകടം ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. പിന്നിലുണ്ട്

ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം. പഴയ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് അപകട സൂചന നൽകി സ്ഥാപിച്ചിരുന്ന നെറ്റും കാണാതായതോടെയാണ് അപകടം ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
∙പിന്നിലുണ്ട് അപകടം!
ദീർഘകാലമായുള്ള ആവശ്യത്തിനൊടുവിൽ സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. ഇവിടെ റോഡ് നിരപ്പിൽ മണ്ണ് എടുത്ത് മാറ്റി ലെവൽ ചെയ്തിട്ടുമുണ്ട്. ഇതിനെത്തുടർന്ന് സ്റ്റാൻഡിനുള്ളിലെ തറനിരപ്പും മണ്ണെടുത്ത് മാറ്റിയ ഭാഗവുമായി വലിയ നിരപ്പ് വ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡിനുള്ളിൽ പഴയ കെട്ടിടം നിന്നിരുന്നതിനു മുൻപിലായാണു ഇപ്പോഴും മിക്ക ബസുകളും നിർത്തുന്നത്.
സ്റ്റാൻഡിനുള്ളിൽ ബസ് കാത്തു നിൽക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ മണ്ണ് നീക്കം ചെയ്ത ഭാഗത്തേക്ക് കാലിടറി വീഴാനുള്ള സാധ്യത കൂടുതലാണ്. ബസുകൾ കയറി വരുന്ന ഭാഗത്ത് 2,3 വീപ്പകൾ വച്ചതു മാറ്റി നിർത്തിയാൽ മറ്റു സുരക്ഷാക്രമീകരണങ്ങൾ ഒന്നും ഇവിടെ ഇല്ല.
∙നെറ്റ് കാണാനില്ല
പഴയ കെട്ടിടം പൊളിക്കുന്ന സമയത്ത് ഇതിനു ചുറ്റം പച്ച നെറ്റ് ഇട്ട് മറച്ചിരുന്നു. ജോലികൾ പൂർത്തിയായതിനു ശേഷവും ഒരു വശത്തെ നെറ്റ് മാറ്റിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഈ നെറ്റ് കാണാനില്ല.
ഇത് മോഷണം പോയെന്നാണ് നിഗമനം. നെറ്റ് കാണാതായതു സംബന്ധിച്ച് കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
∙ പൊരിവെയിലും പൊടിശല്യവും!
സ്റ്റാൻഡിലേക്ക് എത്തുന്ന ബസ് കാത്തു നിൽക്കുന്ന യാത്രക്കാരെ കനത്ത ചൂടും പൊടിയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.ചൂടിൽ നിന്ന് രക്ഷതേടി ജനറൽ ആശുപത്രി റോഡിനു സമീപത്തുള്ള മരങ്ങളുടെ തണലിൽ അഭയം തേടുകയാണ് യാത്രക്കാർ.
സ്റ്റാൻഡിന്റെ ഒരു വശത്തായി താൽക്കാലികമായി പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിട്ടുണ്ട്. സ്റ്റാൻഡിലേക്ക് കയറി വരുന്ന ബസുകളിൽ കയറാനുള്ള ഓട്ടത്തിനിടയിൽ അപകടം ഉണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്.