ചങ്ങനാശേരി ∙ ഒന്നര പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ പൂവം – നക്രാൽ പുതുവൽ റോഡ് യാഥാർഥ്യമാകുന്നു. എസി റോഡിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെയുള്ള നക്രാൽ പുതുവലിൽ നിന്നു മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനും കാർഷിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന റോഡ്, 2005–06 സാമ്പത്തിക വർഷം പ്രധാനമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ ഒന്നര പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ പൂവം – നക്രാൽ പുതുവൽ റോഡ് യാഥാർഥ്യമാകുന്നു. എസി റോഡിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെയുള്ള നക്രാൽ പുതുവലിൽ നിന്നു മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനും കാർഷിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന റോഡ്, 2005–06 സാമ്പത്തിക വർഷം പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽ (പിഎംജിഎസ് വൈ) ഉൾപ്പെടുത്തിയാണ് നിർമാണം ആരംഭിച്ചത്. എന്നാൽ പ്രതീക്ഷിച്ച സമയത്ത് നിർമാണം പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതോടെ ജനങ്ങൾ ദുരിതത്തിലായി. തടസ്സങ്ങൾ പരിഹരിച്ച് കഴിഞ്ഞ വർഷമാണ് ജോലികൾ വീണ്ടും ആരംഭിച്ചത്.

റോഡ് നിർമാണജോലികൾ പൂർത്തിയാക്കുന്നതിന് 2020ൽ രണ്ടര കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. ഇതോടെ ടാറിങ്ങിനു പകരം റോഡ് മണ്ണിട്ട് ഉയർത്തി, ഇന്റർ ലോക്ക് കട്ടകൾ ഇട്ടു സഞ്ചാരയോഗ്യമാക്കാൻ തീരുമാനം എടുത്തിരുന്നു. ഈ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ജിഎസ്ബി, വെറ്റ്മിക്സ് (ഡബ്ല്യുഎംഎം) എന്നിവ പാളികളായി ഉറപ്പിച്ചശേഷം ഇന്റർലോക്ക് കട്ടകൾ‍ പാകും. ഇരുവശവും കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ച്, സംരക്ഷണത്തിനായി വശങ്ങളിൽ മണ്ണിട്ട് ഉറപ്പിക്കും. ജിഎസ്ബി ജോലികൾ പൂർത്തിയായി. 

ADVERTISEMENT

വെറ്റ്മിക്സ് മിക്‌സിന്റെ പ്രവൃത്തികളും ഉടൻ പൂർത്തിയാക്കും. കൊയ്ത്തിനു ശേഷം ഇന്റർലോക്ക് ടൈലുകൾ പാകുന്ന ജോലികൾ ചെയ്യും.ദീർഘകാലമായി റോഡിന്റെ നിർമാണം മുടങ്ങിക്കിടക്കുന്നത് പ്രദേശത്തെ ആളുകൾക്ക് ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു. മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുന്നതായിരുന്നു പതിവ് കാഴ്ച. തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര പലപ്പോഴും അപകടങ്ങൾക്കും കാരണമായിരുന്നു. 

കൃഷി ആവശ്യങ്ങൾക്കായി ഈ റോഡിലൂടെയുള്ള യാത്ര കർഷകരെയും വലച്ചിരുന്നു. നിർമാണജോലികൾ പൂർത്തിയാകുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം ജോബ് മൈക്കിൾ എംഎൽഎ സ്ഥലത്തെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.