106–ാം വയസ്സിൽ കുട്ടിയമ്മ വിമാനത്തിൽ ഡൽഹിയിലേക്ക്...
അയർക്കുന്നം ∙ ‘ഓ, ഞാൻ ഇനി വിമാനത്തിലും കയറണോ...’ പല്ലില്ലാത്ത മോണയുമായി കുട്ടിയമ്മയുടെ ഡയലോഗ് കേട്ടപ്പോൾ കുടുംബാംഗങ്ങൾക്കു കൂട്ടച്ചിരി. 104ാം വയസ്സിൽ സാക്ഷരതാപരീക്ഷ വിജയിച്ചു താരമായ കുട്ടിയമ്മ കോന്തി 106ാം വയസ്സിൽ വിമാനയാത്രയ്ക്കു തയാറെടുക്കുന്നു. ഡൽഹി സർക്കാരിന്റെ വനിതാദിനാഘോഷത്തിൽ

അയർക്കുന്നം ∙ ‘ഓ, ഞാൻ ഇനി വിമാനത്തിലും കയറണോ...’ പല്ലില്ലാത്ത മോണയുമായി കുട്ടിയമ്മയുടെ ഡയലോഗ് കേട്ടപ്പോൾ കുടുംബാംഗങ്ങൾക്കു കൂട്ടച്ചിരി. 104ാം വയസ്സിൽ സാക്ഷരതാപരീക്ഷ വിജയിച്ചു താരമായ കുട്ടിയമ്മ കോന്തി 106ാം വയസ്സിൽ വിമാനയാത്രയ്ക്കു തയാറെടുക്കുന്നു. ഡൽഹി സർക്കാരിന്റെ വനിതാദിനാഘോഷത്തിൽ പങ്കെടുക്കാനാണു കുട്ടിയമ്മയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇന്നലെ ഇവർക്കുള്ള വിമാനടിക്കറ്റ് ലഭിച്ചപ്പോൾ കുട്ടിയമ്മയ്ക്കു നിറഞ്ഞ പുഞ്ചിരി.
പാഞ്ഞെത്തിയ ദുരന്തം കൺമുന്നിൽ; പെൺകുട്ടിക്ക് ദാരുണാന്ത്യം, ഭീതി മാറാതെ കുട്ടികൾ
കഴിഞ്ഞ ദിവസമാണു വീട്ടിലേക്കു ഡൽഹി സർക്കാരിൽ നിന്നു വിളി എത്തിയത്. ഹോളി ആഘോഷം ആയതിനാൽ 11നാണു വനിതാദിനാഘോഷം എന്നും കുട്ടിയമ്മയെ പങ്കെടുപ്പിക്കണം എന്നുമായിരുന്നു നിർദേശം. കുട്ടിയമ്മ കൊച്ചുമകൻ എം.ജി.ബിജു, ഭാര്യ രജനി എന്നിവർക്കുള്ള വിമാനടിക്കറ്റ് അയച്ചുനൽകി. നാളെ 2.30നു ജീവിതത്തിൽ ആദ്യമായി കുട്ടിയമ്മ കോന്തി വിമാനത്തിൽ കയറും. 11നു രാവിലെ 10.30നാണു ഡൽഹിയിലെ പരിപാടി. തിരിച്ചു 11ന് 6.30നു വിമാനത്തിൽ മടങ്ങും.
അയർക്കുന്നം പഞ്ചായത്തിൽ 2 വർഷം മുൻപു നടത്തിയ സാക്ഷരതാപരീക്ഷയിലാണ് 100ൽ 89 മാർക്കു നേടി തിരുവഞ്ചൂർ തട്ടാംപറമ്പിൽ കുട്ടിയമ്മ കോന്തി താരമായത്. സ്കൂളിൽ പോയിട്ടില്ലാത്ത കുട്ടിയമ്മയെ സാക്ഷരതാ പ്രേരക് രഹ്‌നയാണു എഴുത്തു പഠിപ്പിച്ചത്. പതിനാറാം വയസ്സിലായിരുന്നു കുട്ടിയമ്മയുടെ വിവാഹം. ഭർത്താവ് ടി.കെ.കോന്തി 2002ൽ മരിച്ചു.
ജാനകി, ഗോപാലൻ, രാജപ്പൻ, പരേതനായ ഗോപി, രവീന്ദ്രൻ എന്നിവരാണു മക്കൾ. സാക്ഷരതാപഠനത്തിലൂടെ 106ാം വയസ്സിൽ വിമാനയാത്രയുടെ ഭാഗ്യം കൂടി എത്തിയ സന്തോഷത്തിലാണു കുട്ടിയമ്മയുടെ കുടുംബവും.