ജനകീയ പ്രതിരോധ യാത്രയ്ക്ക് പാമ്പാടിയിൽ വൻ വരവേൽപ്; ചെങ്കൊടിയേന്തി നൂറു കണക്കിനു പ്രവർത്തകർ ഘോഷയാത്രയിൽ
പാമ്പാടി ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് പാമ്പാടിയിൽ ഊഷ്മള വരവേൽപ്. ആയിരക്കണക്കിനു പ്രവർത്തകരാണ് ജാഥയെ വരവേൽക്കാൻ എത്തിയത്. മാർക്കറ്റ് ജംക്‌ഷനു സമീപത്തു നിന്നു നൂറു കണക്കിനു ചുവപ്പു സേന പ്രവർത്തകർ നൽകിയ സല്യൂട്ട് സ്വീകരിച്ചാണ് തുറന്ന വാഹനത്തിൽ

പാമ്പാടി ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് പാമ്പാടിയിൽ ഊഷ്മള വരവേൽപ്. ആയിരക്കണക്കിനു പ്രവർത്തകരാണ് ജാഥയെ വരവേൽക്കാൻ എത്തിയത്. മാർക്കറ്റ് ജംക്‌ഷനു സമീപത്തു നിന്നു നൂറു കണക്കിനു ചുവപ്പു സേന പ്രവർത്തകർ നൽകിയ സല്യൂട്ട് സ്വീകരിച്ചാണ് തുറന്ന വാഹനത്തിൽ എം.വി.ഗോവിന്ദൻ സമ്മേളന നഗരിയിലേക്ക് എത്തിയത്. മന്ത്രി വി.എൻ.വാസവൻ, ജില്ല സെക്രട്ടറി എ.വി.റസൽ, ജാഥ അംഗം ജെയ്‌ക്. സി.തോമസ് എന്നിവരും വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു.
സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനു പ്രവർത്തകർ ഘോഷയാത്രയിൽ ചെങ്കൊടിയേന്തി അണി നിരന്നു. വാദ്യമേളങ്ങൾ , പൂക്കാവടി എന്നിവയും അകമ്പടിയേകി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജ്, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
പാമ്പാടിയിലെ സ്വീകരണത്തിനു കാപ് കോസ് ചെയർമാൻ കെ.എം.രാധാകൃഷ്ണൻ, അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാൻ റെജി സഖറിയ, നേതാക്കളായ ഇ.എസ്.സാബു, സുഭാഷ്.പി.വർഗീസ്, വി.എം.പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജിന്റെ നേതൃത്വത്തിലും എം.വി.ഗോവിന്ദനു സ്വീകരണം നൽകി. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജോസഫ് ചാമക്കാലായുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) നേതാക്കളും ജാഥയെ സ്വീകരിക്കാൻ എത്തി.