ഈരാറ്റുപേട്ട ∙ വേനൽ കടുത്തതിനു പിന്നാലെ കാറ്റും വർധിച്ചതോടെ മലയോര മേഖലയിൽ തീപിടിത്തം വ്യാപകമായി. എന്നാൽ വാഹനങ്ങളുടെ കുറവു മൂലം ഈരാറ്റുപേട്ട ഫയർഫോഴ്സ് നെട്ടോട്ടത്തിലാണ്. ഇന്നലെ മാത്രം 2 ഇടങ്ങളിലാണ് അഗ്നിബാധയുണ്ടായത്. കത്തിനശിച്ചത് കൃഷിയിടം ഇന്നലെ നഗരസഭയിലെ പത്താഴപ്പടിയിലെ കൊല്ലംപറമ്പിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ വേനൽ കടുത്തതിനു പിന്നാലെ കാറ്റും വർധിച്ചതോടെ മലയോര മേഖലയിൽ തീപിടിത്തം വ്യാപകമായി. എന്നാൽ വാഹനങ്ങളുടെ കുറവു മൂലം ഈരാറ്റുപേട്ട ഫയർഫോഴ്സ് നെട്ടോട്ടത്തിലാണ്. ഇന്നലെ മാത്രം 2 ഇടങ്ങളിലാണ് അഗ്നിബാധയുണ്ടായത്.

കത്തിനശിച്ചത് കൃഷിയിടം 

ADVERTISEMENT

ഇന്നലെ നഗരസഭയിലെ പത്താഴപ്പടിയിലെ കൊല്ലംപറമ്പിലും മേലുകാവുമറ്റത്തും അഗ്നിബാധയുണ്ടായി. ചപ്പുചവറുകൾ അലക്ഷ്യമായി കൂട്ടിയിട്ടു കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണു തീപിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണം. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയിൽ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അഗ്നിശമന സേന മുന്നറിയിപ്പു നൽകുന്നു.

∙മേലുകാവ് പഞ്ചായത്തിലെ കളപ്പുരപ്പാറയിൽ ഉണ്ടായ തീപിടിത്തത്തിൽ 10 ഏക്കർ കൃഷിയിടം കത്തി നശിച്ചു. പഞ്ചായത്തിലെ 4, 5 വാർഡുകളിൽ ഉൾപ്പെടുന്ന സ്ഥലമാണ്. ഇന്നലെ 3 മണിയോടെ ആണ് തീ പിടിച്ചത്. ഐക്കരകുന്നേൽ ജസ്റ്റിൻ, പുല്ലാംകുളം ജിജോ എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളാണ് കത്തി നശിച്ചത്.

ADVERTISEMENT

റബർ, വാഴ, കപ്പ തുടങ്ങിയവ പൂർണമായും കത്തി നശിച്ചു. ഈരാറ്റുപേട്ട പാലാ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണു തീ അണച്ചത്. പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ, പഞ്ചായത്തംഗം അനുരാഗ് പാണ്ടിക്കാട്, സണ്ണി വടക്കേ മുളഞ്ഞനാൽ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

∙ഈരാറ്റുപേട്ട നഗരസഭ പതിനാലാം ഡിവിഷനിൽ പത്താഴപ്പടി കൊല്ലംപറമ്പ് ഭാഗത്തുണ്ടായ തീ പിടിത്തത്തിൽ അരയേക്കർ കൃഷിഭൂമി കത്തി നശിച്ചു. മുകാലയിൽ തോമസുകുട്ടിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് തീ പിടിച്ചത്. ഞായറാഴ്ച 12 മണിയോടെ ഉണ്ടായ തീ നാട്ടുകാർ ചേർന്ന് അണച്ചെങ്കിലും പിന്നീട് വീണ്ടും തീ പടരുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി നിയന്ത്രണവിധേയമാക്കി.

ADVERTISEMENT

അസൗകര്യങ്ങൾക്ക് നടുവിൽ  

രണ്ട് വാട്ടർ ബൗസർ (ടാങ്കർ) വാഹനങ്ങളും 3 വാട്ടർ ടെൻഡർ വാഹനങ്ങളുമാണ് ഈരാറ്റുപേട്ടയ്ക്കു വേണ്ടത്. എന്നാൽ ഒരു വാട്ടർ ബൗസർ വാഹനവും ഒരു വാട്ടർ ടെൻഡർ വാഹനവുമാണ് ഇപ്പോഴുള്ളത്. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 12,000 ലീറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് ഫയർഫോഴ്സ് കൂടുതലായും ഉപയോഗിക്കുന്നത്.

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് വലിയ ഉയരങ്ങളിലേക്കും ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാം. എന്നാൽ ഉൾപ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടു കാരണം ചെറു വാഹനമായ വാട്ടർ ടെൻഡർ ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇതിനു  4,000 ലീറ്റർ വെള്ളമാണ് സംഭരണശേഷി.  വീതി കുറഞ്ഞ റോഡിലൂടെ പോകാൻ വാട്ടർ ടെൻഡറാണ് വേണ്ടത്. 8 പഞ്ചായത്തുകളും ഈരാറ്റുപേട്ട നഗരസഭയും ഉൾപ്പെടുന്നതാണ് ഈരാറ്റുപേട്ട അഗ്നി രക്ഷാസേനയുടെ പ്രവർത്തന പരിധി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT