2 മാസത്തിനിടെ 8 എച്ച് 3 എൻ 2 കേസുകൾ മാത്രം
കോട്ടയം∙ 2 മാസത്തിനുള്ളിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 8 എച്ച്3 എൻ 2 കേസുകൾ മാത്രം. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത വൈറസാണെങ്കിലും രോഗബാധ സംശയിക്കുന്നവരുടെ സാംപിളുകൾ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുന്നുണ്ട്. പ്രായമായവരിലും ചെറിയ കുട്ടികളിലും രോഗം പിടിപെടാനുള്ള

കോട്ടയം∙ 2 മാസത്തിനുള്ളിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 8 എച്ച്3 എൻ 2 കേസുകൾ മാത്രം. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത വൈറസാണെങ്കിലും രോഗബാധ സംശയിക്കുന്നവരുടെ സാംപിളുകൾ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുന്നുണ്ട്. പ്രായമായവരിലും ചെറിയ കുട്ടികളിലും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
പ്രധാന ലക്ഷണങ്ങൾ
പനി, ചുമ, മൂക്കൊലിപ്പ്,ശരീരവേദന, വയറിളക്കം, ഒച്ചയടപ്പ്, തൊണ്ടവേദന.
ശ്രദ്ധയിൽ പെട്ടാൽ
മാസ്ക് ധരിക്കുക, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക,നിർജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക.കൃത്യമായി വൈദ്യസഹായം തേടുക, ആളുകളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
ക്ലിനിക് തുറന്നു
കോട്ടയം ജനറൽ ആശുപത്രിയോടു ചേർന്ന് സൂര്യാഘാത ക്ലിനിക് ഇന്നലെ ആരംഭിച്ചെങ്കിലും ആരും ചികിത്സ തേടി എത്തിയില്ല. അത്യാഹിത വിഭാഗത്തിനോടു ചേർന്നാണ് പുതിയ സംവിധാനം ഒരുക്കിയത്.