ഈരാറ്റുപേട്ട ∙ പാർപ്പിട മേഖലയ്ക്കും കൃഷിക്കും മുഖ്യപരിഗണന നൽകിയുള്ള ബ്ലോക്ക് പഞ്ചായത്ത് 2023-24 ബജറ്റ് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല അധ്യക്ഷത വഹിച്ചു. 312200000 ലക്ഷം രൂപ വരവും 310600000 ലക്ഷം രൂപ ചെലവും 15340000 രൂപ മിച്ചവുമുള്ള ബജറ്റാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ പാർപ്പിട മേഖലയ്ക്കും കൃഷിക്കും മുഖ്യപരിഗണന നൽകിയുള്ള ബ്ലോക്ക് പഞ്ചായത്ത് 2023-24 ബജറ്റ് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല അധ്യക്ഷത വഹിച്ചു. 312200000 ലക്ഷം രൂപ വരവും 310600000 ലക്ഷം രൂപ ചെലവും 15340000 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

പാർപ്പിട മേഖലയ്ക്കു 2 കോടി 44 ലക്ഷം രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കു വീടിനോടു ചേർന്നു പഠനമുറി നിർമിക്കുന്നതിന് 32 ലക്ഷം രൂപയും അനുവദിച്ചു. വനിതാ ഗ്രൂപ്പുകൾക്കു വിപണന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് 8 ലക്ഷം രൂപയും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് അങ്കണവാടികൾ കേന്ദ്രീകരിച്ചു പോഷകാഹാരം വിതരണം ചെയ്യുന്നതിന് 5 ലക്ഷം രൂപയും പുരഷ സ്വാശ്രയ സംഘങ്ങൾക്കു 5 ലക്ഷം രൂപയും അനുവദിച്ചു. 

ADVERTISEMENT

ഇല്ലിക്കക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, മാർമല അരുവി, വാഗമൺ, അയ്യമ്പാറ, കുരിശുമല, നാടുകാണി, അരുവിക്കച്ചാൽ, കുറ്റില്ലപ്പാറ, ഇരുകണ്ണി വെള്ളച്ചാട്ടം, വേങ്ങത്താനം അരുവി, പൂഞ്ഞാർ പാലസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസന സാധ്യത പഠിച്ച് ഡിപിആർ തയാറാക്കുന്നതിന് 4.5 ലക്ഷം രൂപയും അനുവദിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് മാത്യു, കെ.സി. ജയിംസ്, പി.എൽ.ജോസഫ്, തോമസ് സി വടക്കേൽ, വിജി ജോർജ്, ഗീതാ നോബിൾ, അനുപമ വിശ്വനാഥ്, രജനി സുധാകരൻ, ജില്ലാ പഞ്ചായത്തു മെംബർമാരായ ഷോൺ ജോർജ്, പി.ആർ അനുപമ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി അജിത്കുമാർ, മേഴ്സി മാത്യു, മറിയാമ്മ ഫെർണാണ്ടസ്, മെംബർമാരായ ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപാലൻ, രമാ മോഹനൻ, ജോസഫ് ജോർജ്, ജെറ്റോ ജോസ്, കെ.കെ കുഞ്ഞുമോൻ, അക്ഷയ് ഹരി, മിനി സാവിയോ, സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം  തുടങ്ങിയവരും പങ്കെടുത്തു.