വൈക്കം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ സർക്കാർ ശ്രമം. ഏപ്രിൽ ഒന്നിന് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ വൈക്കം ബീച്ച് മൈതാനിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷത്തിൽ, 44000 കുടുംബശ്രീ അംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ സർക്കാർ ശ്രമം. ഏപ്രിൽ ഒന്നിന് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ വൈക്കം ബീച്ച് മൈതാനിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷത്തിൽ,  44000 കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടും. 6.5ഏക്കർ വിസ്തൃതിയുള്ള ബീച്ചിന്റെ പകുതിയോളം സ്ഥലം കാടുകയറി ഉപയോഗശൂന്യമായ നിലയിലായിരുന്നു.

ഇവിടത്തെ കാടുകൾ നീക്കം ചെയ്ത് പൂഴിമണ്ണ് ഇറക്കി ഉയർത്തി നിരത്തി. 29ന് പന്തലിന്റെ നിർമാണം പൂർത്തീകരിക്കും.സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിനായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 2000ൽ അധികം വാഹനങ്ങൾക്കാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

ഗതാഗത നിയന്ത്രണം.

വൈക്കം തവണക്കടവ് ജങ്കാർ സർവീസ് ഉണ്ടായിരിക്കില്ല. ബോട്ടുകൾ കൂടുതൽ സർവീസ് നടത്തും. വൈക്കത്തേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നു കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. എറണാകുളം ഭാഗത്തു നിന്നു സമ്മേളന വേദിയിലേക്ക് അല്ലാതെ വരുന്ന വാഹനങ്ങൾ എറണാകുളം ജില്ലയിലെ പുത്തൻകാവിൽ നിന്നു തിരിഞ്ഞ് തലയോലപ്പറമ്പിൽ എത്തി പോകണം.വെച്ചൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇടയാഴത്തു നിന്നു തിരിഞ്ഞ് കല്ലറ വഴി പോകണം. ഇടയാഴത്തിനും വൈക്കം തെക്കേ നടയ്ക്കും ഇടയിലുള്ള വാഹനങ്ങൾ പുളിഞ്ചുവടുവഴി തലയോലപ്പറമ്പ് ഭാഗത്തേക്കു പോകണം. വെച്ചൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മുരിയൻകുളങ്ങര, കവരപ്പാടി, ചേരുംചുവട്‌ വഴി തിരിഞ്ഞു പോകണം. ടിവിപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തോട്ടുവക്കത്തു നിന്നു തിരിഞ്ഞ് തെക്കേ നടയിൽ എത്തി പുളിഞ്ചുവടുവഴി തിരിഞ്ഞു പോകണം. സമ്മേളന നഗറിലേക്ക് ഉച്ചയ്ക്കു 2നു ശേഷം വരുന്ന വാഹനങ്ങൾ തോട്ടുവക്കത്ത് ആളെ ഇറക്കി മടങ്ങണം.

ശുദ്ധജല വിതരണം

വേദിയുടെ വിവിധ കേന്ദ്രങ്ങളിലായി 300 എംഎൽ 10,000കുപ്പി വെള്ളം ഒരുക്കും. ഇതിന്റെ വിതരണത്തിനായി എസ്പിസി കുട്ടികളെ നിയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

ശുചിമുറി

വേദിയുടെ പ്രവേശന കവാടത്തിനു സമീപമായി 20 താൽക്കാലിക ശുചിമുറിയും ഇതിലേക്ക് ആവശ്യാനുസരണം വെള്ളം എത്തിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുടുംബശ്രീ സ്റ്റാളുകൾ

വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വയംതൊഴിൽ സംരംഭ ഉൽപന്ന വിപണനവും, പ്രദർശനവും ഉണ്ടാകും, കൂടാതെ വിവിധ ഇനം കുടിവെള്ളം, ലഘു ഭക്ഷണ വിപണന കേന്ദ്രവും പ്രവർത്തിക്കും.

ADVERTISEMENT

എൽഇഡി വാൾ

വേദിയിലെ പരിപാടികൾ എല്ലാവർക്കും സുഗമമായി കാണുന്നതിനായി പ്രധാന വേദി, പോസ്റ്റ് ഓഫിസ്, അർബൻ ബാങ്ക്, ദളവാക്കുളം സ്വകാര്യ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, യൂണിയൻ ബാങ്ക്, തുടങ്ങി 13സ്ഥലങ്ങളിൽ എൽഇഡി വാൾ സ്ഥാപിക്കും.

താമസം

സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് താമസിക്കുന്നതിനായി വൈക്കത്തെ വിവിധ ലോഡ്ജുകളിലായി 60 മുറികൾ ഒരുക്കിയിട്ടുണ്ട്.