വിഷുവിന് ജൈവ ഉൽപന്നങ്ങള് ഒരുക്കി കർഷക വിധു രാജീവ്
കടുത്തുരുത്തി ∙ സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കർഷക വിധു രാജീവ് വിഷുക്കച്ചവടത്തിന്റെ തിരക്കിലാണ്. മുട്ടുചിറ മൈലാടുംപാറ അരൂക്കുഴുപ്പിൽ വിധു രാജീവ് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ദിവസങ്ങളായി ജൈവ ഉൽപന്നങ്ങളുമായി കച്ചവടം ചെയ്യുന്നുണ്ട്.ചെറുകിട വനിതാ സംരംഭകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ്

കടുത്തുരുത്തി ∙ സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കർഷക വിധു രാജീവ് വിഷുക്കച്ചവടത്തിന്റെ തിരക്കിലാണ്. മുട്ടുചിറ മൈലാടുംപാറ അരൂക്കുഴുപ്പിൽ വിധു രാജീവ് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ദിവസങ്ങളായി ജൈവ ഉൽപന്നങ്ങളുമായി കച്ചവടം ചെയ്യുന്നുണ്ട്.ചെറുകിട വനിതാ സംരംഭകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മെട്രോ വിഷു സ്പെഷൽ മഹിളാ മാർക്കറ്റുകൾ നടത്തുന്നത്.
വെളിച്ചെണ്ണ, അച്ചാറുകൾ, നെയ്യ്, ചെറുതേൻ, മഞ്ഞൾപ്പൊടി, മുളക് പൊടി, ചക്ക, മാങ്ങ, വെള്ളരി, അച്ചിങ്ങ, കോവയ്ക്ക, വെണ്ടയ്ക്ക തുടങ്ങി വിഷുവിന് വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും വിധു സ്വന്തമായി ഉണ്ടാക്കി സ്റ്റാളുകളിലും വീടുകളിലും വിൽപന നടത്തുകയാണ്. രണ്ട് പതിറ്റാണ്ട് വിദേശത്തായിരുന്ന വിധു നാട്ടിലെത്തിയ ശേഷം കഴിഞ്ഞ കോവിഡ് കാലത്ത് കാലി വളർത്തലും തുടങ്ങി.
ഒരു വെച്ചൂർ പശുവിൽ നിന്നു തുടങ്ങി, ഇപ്പോൾ 30 പശുക്കളും 50 ആടുകളും ഫാമിലുണ്ട്. ദിവസം 325 ലീറ്റർ പാൽ അളക്കുന്നു. മുട്ടക്കോഴി, താറാവ്, ടർക്കി, കോഴികൾ, എന്നിവയെയും പരിപാലിക്കുന്നു. കൂടാതെ അലങ്കാരപ്പക്ഷികൾ, പച്ചക്കറിക്കൃഷി എന്നിവയും നടത്തുന്നു. സമ്മിശ്ര കൃഷിക്ക് ഉത്തമ മാതൃകയാണ് വിധുവിന്റെ ഫാം. മൃഗങ്ങളുടെ ചാണകമാണ് പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കുന്നത്.
വീടിനോട് ചേർന്നുള്ള 3.50 ഏക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത 6.50 ഏക്കർ സ്ഥലത്തും പുൽക്കൃഷി നടത്തുന്നു. വീട്ടിലേക്ക് ആവശ്യമുള്ള മുഴുവൻ പച്ചക്കറികളും വിധു ഇവിടെ വിളവെടുക്കുകയാണ്. സ്വന്തമായി നിമിക്കുന്ന ഉൽപന്നങ്ങൾ വിൽപനയ്ക്കായി വനിതകൾക്ക് കൂടുതൽ സൗകര്യം ഒരുക്കണം എന്നാണ് വിധു പറയുന്നത്. വിധുവിന്റെ ഫാമും കൃഷികളും കാണാൻ മന്ത്രി ജെ. ചിഞ്ചുറാണി നേരിട്ട് എത്തിയിരുന്നു.