അറ്റകുറ്റപ്പണിക്ക് പോയ ബോട്ട് എവിടെ?
വൈക്കം ∙ വൈക്കം –തവണക്കടവ് ജലപാതയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി ആഴ്ചകൾ പിന്നിട്ടിട്ടും തിരികെ എത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സോളർ ബോട്ട് ഉൾപ്പെടെ 4 ബോട്ടുകളാണ് വൈക്കം- തവണക്കടവ് ജലപാതയിൽ സർവീസ്

വൈക്കം ∙ വൈക്കം–തവണക്കടവ് ജലപാതയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി ആഴ്ചകൾ പിന്നിട്ടിട്ടും തിരികെ എത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സോളർ ബോട്ട് ഉൾപ്പെടെ 4 ബോട്ടുകളാണ് വൈക്കം- തവണക്കടവ് ജലപാതയിൽ സർവീസ് നടത്തിയിരുന്നത്. ആഴ്ചകൾക്ക് മുൻപ് ഒരു ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതോടെ യാത്രാ ദുരിതം തുടങ്ങി. ബോട്ടുകൾ വൈകുന്നതും സമയത്ത് എത്താത്തതും യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും തൊഴിലാളികൾക്കും കൃത്യസമയത്തു ജോലിക്കെത്താൻ പറ്റാത്ത അവസ്ഥയാണ്. പുലർച്ചെ 5.30-മുതൽ രാത്രി 9.40-വരെയാണ് ബോട്ട് സർവീസ്.
സോളർ ബോട്ടിന്റെ സർവീസ് വൈകിട്ട് ആറോടെ അവസാനിപ്പിക്കും. പിന്നീട് 20 മിനിറ്റ് വ്യത്യാസത്തിൽ രണ്ടു ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഒരു ട്രിപ്പിൽ 75 പേർക്കു മാത്രമാണ് യാത്ര. തിരക്കേറുന്ന രാവിലെയും വൈകിട്ടും 100ൽ അധികം യാത്രക്കാർ എത്താറുണ്ട്. ഇവരിൽ പലർക്കും ബോട്ടിൽ കയറാൻ പറ്റാത്ത സാഹചര്യമാണ്. ബോട്ട് ലഭിക്കാതെ വരുന്നതോടെ തുടർന്നുള്ള യാത്രയ്ക്കു ബസും കിട്ടാത്ത സാഹചര്യമാണെന്നും ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും യാത്രക്കാർ പറയുന്നു. 4 ബോട്ടുകൾ ഉണ്ടായിരുന്നപ്പോൾ ഒരു ദിവസം 150 സർവീസുകൾ നടത്തിയിരുന്ന ഇവിടെ വെള്ളിയാഴ്ച 108 സർവീസ് മാത്രമാണ് നടത്തിയത്.
അടുത്ത ദിവസം ബോട്ട് തിരികെ എത്തിക്കും
അറ്റകുറ്റപ്പണിക്കായി ഒരു ബോട്ട് കൊണ്ടുപോയതോടെ സമയക്രമത്തിൽ ചെറിയ വ്യത്യാസം മാത്രമാണു വന്നത്. ബോട്ടിന്റെ നിർമാണ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള താമസം മാത്രമാണ് നിലവിലുള്ളത്. ഏറ്റവും അടുത്ത ദിവസം ബോട്ട് തിരികെ എത്തിക്കും. ഇതോടെ യാത്രാക്ലേശത്തിനു പരിഹാരമാകുമെന്നും ജല ഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു.