കോട്ടയം∙ സ്കൂൾ കെട്ടിടങ്ങളുടെ ബലപരിശോധനയ്ക്കായി 25 മുതൽ 28 വരെ ഡിഡിഇ, ഡിഇഒ, എഇഒ തുടങ്ങിയവരടങ്ങിയ സംഘം എത്തും. കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പട്ടിക സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെടാത്ത പൊതുവാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നു ഡിഡിഇ സുബിൻ പോൾ അറിയിച്ചു. സ്കൂൾ

കോട്ടയം∙ സ്കൂൾ കെട്ടിടങ്ങളുടെ ബലപരിശോധനയ്ക്കായി 25 മുതൽ 28 വരെ ഡിഡിഇ, ഡിഇഒ, എഇഒ തുടങ്ങിയവരടങ്ങിയ സംഘം എത്തും. കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പട്ടിക സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെടാത്ത പൊതുവാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നു ഡിഡിഇ സുബിൻ പോൾ അറിയിച്ചു. സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സ്കൂൾ കെട്ടിടങ്ങളുടെ ബലപരിശോധനയ്ക്കായി 25 മുതൽ 28 വരെ ഡിഡിഇ, ഡിഇഒ, എഇഒ തുടങ്ങിയവരടങ്ങിയ സംഘം എത്തും. കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പട്ടിക സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെടാത്ത പൊതുവാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നു ഡിഡിഇ സുബിൻ പോൾ അറിയിച്ചു. സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സ്കൂൾ കെട്ടിടങ്ങളുടെ ബലപരിശോധനയ്ക്കായി  25 മുതൽ 28 വരെ ഡിഡിഇ, ഡിഇഒ, എഇഒ തുടങ്ങിയവരടങ്ങിയ സംഘം എത്തും. കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പട്ടിക സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെടാത്ത പൊതുവാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നു ഡിഡിഇ സുബിൻ പോൾ അറിയിച്ചു. സ്കൂൾ വാഹന പരിശോധന മോട്ടർ വാഹന വകുപ്പ് നടത്തുന്നുണ്ട്. ഡ്രൈവർമാർക്കു ബോധവൽക്കരണ ക്ലാസ് മോട്ടർ വാഹന വകുപ്പ് നടത്തും. 

ചമ്പക്കര ഗവ.എൽപി സ്കൂൾ.

കല്ലറ ജിഎസ്എംവി എൽപിഎസ്

ADVERTISEMENT

നൂറ്റാണ്ടു പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയും ഭിത്തികളും ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിൽ. കെട്ടിടം അപകടാവസ്ഥയിലായതോടെ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയാണു കഴിഞ്ഞ അധ്യയന വർഷം പഠനം നടത്തിയത്. അപകടാവസ്ഥയിലായ കെട്ടിടത്തിനു പ്രവർത്തനാനുമതി നിഷേധിച്ചിട്ടുണ്ട്. മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളാണ്. 

കല്ലറ ഗവ. എസ്എംവി എൽപി സ്കൂൾ കെട്ടിടം തകർന്നുവീഴാവുന്ന നിലയിൽ.

അധികൃതരാരും തിരിഞ്ഞുനോക്കിയിട്ടില്ല. ക്ലാസ് മുറികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഭിത്തികളും നശിച്ചു. വർഷകാലത്ത് സ്ഥിരമായി മുണ്ടാർ നിവാസികൾക്കായി ദുരിതാശ്യാസ ക്യാംപ് തുറക്കുന്ന സ്കൂളാണ് ഇത്. പഞ്ചായത്ത് രണ്ട് പ്ലാസ്റ്റിക് പടുത ഓടിനു  മുകളിൽ കെട്ടിയതാണ് ഏക സുരക്ഷാ നടപടി. മഴയിൽ വെള്ളമിറങ്ങി സ്കൂളിന്റെ ഭിത്തികൾ വിണ്ടുനിൽക്കുകയാണ്. പ്രീ പ്രൈമറി വിഭാഗവും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിൽ ഇപ്പോൾ പുസ്തകവിതരണവും മറ്റും നടത്താനുള്ള സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്. 

തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ അനുമതി ലഭിച്ചിട്ടും പൊളിച്ചു നീക്കാത്ത യുപി സ്കൂൾ കെട്ടിടം.

വൈക്കം ഹരിജൻ വെൽഫെയർ എൽപി സ്കൂൾ

പ്രളയത്തിൽ ബലക്ഷയം സംഭവിച്ച ഗവ. ഹരിജൻ വെൽഫെയർ എൽപിസ്കൂൾ വിദ്യാർഥികൾക്ക് ഈ വർഷവും ആശ്രയം കൊടിയാട് പട്ടികജാതി കോളനിയിലെ കമ്യൂണിറ്റി ഹാൾ. 2018ലെ  പ്രളയത്തോടെയാണു  കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചത്. കെട്ടിടം നിലനിരപ്പിൽ നിന്നു താഴ്ന്നു തുടങ്ങിയതോടെ ഓഫിസ് മുറിക്കു വിള്ളൽ സംഭവിച്ചു.

ADVERTISEMENT

ബലക്ഷയം സ്ഥിരീകരിച്ചതോടെ 2021 നവംബർ മാസം മുതൽ സ്കൂളിന്റെ പ്രവർത്തനം കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. പരിമിതമായ സൗകര്യമാണ് ഇവിടെയുള്ളത്.  ഉച്ചഭക്ഷണം തയാറാക്കുന്നതും പഠന മുറിയോടു ചേർന്നുള്ള സ്ഥലത്താണ്. നഴ്സറി മുതൽ 4–ാം ക്ലാസ് വരെ 26 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 

ചമ്പക്കര ഗവ. എൽപി സ്കൂൾ

ചമ്പക്കര ഗവ.എൽപി സ്കൂളിലെ കുട്ടികൾക്കായി  ഇത്തവണ സുഭാഷ് മെമ്മോറിയൽ സ്കൂളിലാണു പ്രവേശനോത്സവം നടത്തുന്നത്. സ്കൂൾ കെട്ടിടം ശോച്യാവസ്ഥയിലായതിനാലാണ് കുട്ടികളെ മറ്റൊരു സ്കൂളിലേക്കു മാറ്റുന്നത്. കാലപ്പഴക്കം ഏറെയുള്ള കെട്ടിടം പുതിയ കെട്ടിടം നിർമിക്കുന്നതിനായി പൊളിക്കുന്നതു മൂലമാണ് കുട്ടികളെ മാറ്റുന്നത്. പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടി തുടങ്ങി.

തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂൾ

ADVERTISEMENT

കെട്ടിടങ്ങൾ മിക്കവയും ജീർണാവസ്ഥയിലാണ്. മഴ പെയ്താൽ മിക്കയിടങ്ങളും ചോർന്നൊലിക്കും. വിഎച്ച്എസ്ഇ ബ്ലോക്കിൽ ഉൾപ്പെടെ മഴ പെയ്താൽ സ്ഥിതി ദയനീയം. റോഡിനോട് ചേർന്നിരിക്കുന്ന യുപി സ്കൂൾ കെട്ടിടം പൊളിക്കാൻ അനുമതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും  നടപടിയായില്ല.2018 പ്രളയകാലത്ത് തകർന്ന ഈ കെട്ടിടം നവീകരിച്ചിട്ടില്ല.  

മണ്ണയ്ക്കനാട് ഗവ. യുപി സ്കൂൾ

കാടു കയറിയ പരിസരം. കെട്ടിടത്തിന്റെ മേൽക്കൂരയിൽ പോലും കാട്ടുചെടികൾ തഴച്ചു വളരുന്നു. ചുറ്റിലും മാലിന്യം. 6 വർഷമായി ഉപയോഗശൂന്യമായ കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തിൽ ഇപ്പോഴും അനാസ്ഥ. ഒന്നു മുതൽ 7 വരെ ക്ലാസുകളും പ്രീ പ്രൈമറി വിഭാഗവും സ്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഴയ കെട്ടിടത്തിൽ ക്ലാസുകൾ ഇല്ലെങ്കിലും കാടു പിടിച്ച പരിസരവും ബലക്ഷയം സംഭവിച്ച കെട്ടിടവും കുട്ടികൾക്കു ഭീഷണിയാണ്. ഏതാനും വർഷം മുൻപ് പഞ്ചായത്ത് അനുവദിച്ച 4 ലക്ഷം രൂപ വിനിയോഗിച്ച് ഈ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് മേഞ്ഞതാണ്.

സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശുചിമുറി നിർമിച്ചു. പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ നവീകരണത്തിനു ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായി. കെട്ടിടത്തിന്റെ 4 തൂണുകൾ മാറ്റി സ്ഥാപിച്ചാൽ ബലക്ഷയം പരിഹരിക്കാം. 

ചിങ്ങവനം ജിയുപിഎസ്

സ്കൂളും പരിസരവും കാടു കയറിക്കിടക്കുകയാണ്. കളിസ്ഥലവും കാടു  കയറിയ നിലയിലാണ്. പുൽക്കാട് വെട്ടിത്തെളിക്കണമെന്ന് നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പുല്ലു വെട്ടുന്ന യന്ത്രം കേടാണെന്നാണ് മറുപടി ലഭിച്ചതെന്നു സ്കൂൾ അധികൃതർ പറഞ്ഞു. ക്ലാസ് മുറികളിലെ ചുമരുകളിൽ പ്ലാസ്റ്ററിങ് നഗരസഭ നടത്തുന്നുണ്ട്. 

പാചകത്തൊഴിലാളികൾക്ക് മാർച്ചിലെ വേതനം 4,000 രൂപ മാത്രം

സ്കൂൾ പാചകത്തൊഴിലാളികൾക്കു മാർച്ചിലെ വേതനമായി ലഭിച്ചത് 4,000 രൂപ. ഇരുപതിലധികം പ്രവൃത്തിദിനങ്ങളാണു മാർച്ചിലുണ്ടായിരുന്നത്.  12,000 രൂപയാണു ലഭിക്കേണ്ടത്. വേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂൾ അടച്ചിരിക്കുന്നതിനാൽ ഇടക്കാല ആശ്വാസമായി ഓരോ മാസവും 2,000 രൂപ വീതം നൽകാറുണ്ട്. ഈയിനത്തിൽ 4,000 രൂപയും ലഭിക്കാനുണ്ട്. രാവിലെ 8 മുതൽ 3 വരെയാണ് ഇവരുടെ ജോലി സമയം. 

500 കുട്ടികൾ ഉള്ളിടത്തും ഒറ്റയ്ക്കാണ് ഉച്ചഭക്ഷണം തയാറാക്കൽ. മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ 150 കുട്ടികൾക്ക് ഒരാൾ വീതം എന്ന അനുപാതം സർക്കാർ പരിഗണിച്ചിട്ടില്ലെന്നും ജോലി ഭാരം കൂടുതലാണെന്നും തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്തുള്ള 14,350 പാചകത്തൊഴിലാളികളിൽ 35 ശതമാനവും 55നും 80നും ഇടയിൽ പ്രായമുള്ളവരാണ്. പ്രായത്തിന്റെ അവശതകൾക്കിടയിലാണു ഭൂരിഭാഗം പേരും ജോലിക്കെത്തുന്നത്.

അസുഖങ്ങളും മറ്റുമായി അവശതയനുഭവിക്കുന്ന ഇവർക്ക് ഇഎസ്‌ഐ, പിഎഫ്, ഇൻഷുറൻസ് പരിരക്ഷ, പെൻഷൻ ഇവയൊന്നുമില്ല. ഇതിനിടയ്ക്കാണു ശമ്പളം മുടങ്ങുന്നത്. ഉച്ച ഭക്ഷണ നടത്തിപ്പിനായി സ്കൂളുകൾക്കു മാർച്ചിൽ ലഭിക്കേണ്ട ഫണ്ട്  ഇതുവരെ ലഭിച്ചിട്ടില്ല.