കോട്ടയം ∙റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിലേക്കു നാഗമ്പടം ഭാഗത്തു നിന്നു വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടുമായി റെയിൽവേ. നാഗമ്പടം ഭാഗത്തു നിന്നു കാൽനട യാത്രക്കാർക്കായി വോക്‌വേ നിർമിച്ചു നൽകാമെന്നു വാഗ്ദാനം. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണു വഴിയടയ്ക്കൽ. ഇന്നലെ തോമസ് ചാഴികാടൻ എംപി വിളിച്ച

കോട്ടയം ∙റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിലേക്കു നാഗമ്പടം ഭാഗത്തു നിന്നു വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടുമായി റെയിൽവേ. നാഗമ്പടം ഭാഗത്തു നിന്നു കാൽനട യാത്രക്കാർക്കായി വോക്‌വേ നിർമിച്ചു നൽകാമെന്നു വാഗ്ദാനം. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണു വഴിയടയ്ക്കൽ. ഇന്നലെ തോമസ് ചാഴികാടൻ എംപി വിളിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിലേക്കു നാഗമ്പടം ഭാഗത്തു നിന്നു വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടുമായി റെയിൽവേ. നാഗമ്പടം ഭാഗത്തു നിന്നു കാൽനട യാത്രക്കാർക്കായി വോക്‌വേ നിർമിച്ചു നൽകാമെന്നു വാഗ്ദാനം. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണു വഴിയടയ്ക്കൽ. ഇന്നലെ തോമസ് ചാഴികാടൻ എംപി വിളിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിലേക്കു നാഗമ്പടം ഭാഗത്തു നിന്നു വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടുമായി റെയിൽവേ. നാഗമ്പടം ഭാഗത്തു നിന്നു കാൽനട യാത്രക്കാർക്കായി വോക്‌വേ നിർമിച്ചു നൽകാമെന്നു വാഗ്ദാനം. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണു വഴിയടയ്ക്കൽ. ഇന്നലെ തോമസ് ചാഴികാടൻ എംപി വിളിച്ച ഡിവിഷനൽ റെയിൽവേ മാനേജർ അടക്കമുള്ളവർ പങ്കെടുത്ത അവലോകന യോഗത്തിലാണു റെയിൽവേ നിലപാട് അറിയിച്ചത്. എംപി തീരുമാനത്തോടു  വിയോജിപ്പ് അറിയിച്ചു.

അവലോകന യോഗത്തിൽ തോമസ് ചാഴികാടൻ എംപി അധ്യക്ഷനായി. തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ എസ്.കെ.ശർമ, സീനിയർ ഡിവിഷനൽ ഓപ്പറേഷൻ മാനേജർ വിജു വിൻ, കൺസ്ട്രക്‌ഷൻ വിഭാഗം ചീഫ് എൻജിനീയർ വി.രാജഗോപാലൻ, ഡപ്യൂട്ടി ചീഫ് എൻജിനീയർ റോബിൻ രാജൻ, സീനിയർ ഡിവിഷനൽ എൻജിനീയർ കോർഡിനേഷൻ എസ്.അരുൺ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

രണ്ടാം കവാടത്തിന്റെ ഗുണം ലഭിക്കില്ല

കോട്ടയം നഗരത്തിലെ കുരുക്ക് കുറയ്ക്കാൻ കൂടി  സഹായിക്കുന്നതാണു നാഗമ്പടം ഭാഗത്തു വരുന്ന കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം. ഏറ്റുമാനൂർ ഭാഗത്തു നിന്നു സ്റ്റേഷനിലേക്കു വരുന്ന വാഹനങ്ങൾക്കു നഗരം ചുറ്റാതെ നേരിട്ടു നാഗമ്പടം വഴി രണ്ടാം കവാടത്തിലേക്ക് എത്തിച്ചേരാം. ഇവിടെ പാർക്കിങ് ഏരിയ റെയിൽവേ ഒരുക്കുന്നുണ്ട്.

എന്നാൽ പുതിയ തീരുമാന പ്രകാരം സ്റ്റേഷന്റെ നിലവിലുള്ള ഒന്നാം കവാടം വഴി വാഹനങ്ങൾ പ്രവേശിച്ച് ലയൺസ് ക്ലബ്ബിനു സമീപത്തെ റോഡ് വഴി മുന്നോട്ടു പോയി മേൽപാലം കയറി ചുറ്റിക്കറങ്ങി രണ്ടാം കവാടത്തിനു സമീപത്തെത്തി പാർക്ക് ചെയ്യണമെന്നാണു റെയിൽവേ ആവശ്യപ്പെടുന്നത്. ഇതു നഗരത്തിലെ വാഹനക്കുരുക്കിനു കുറവു വരുത്തില്ല.

കൂടാതെ നാഗമ്പടം ഭാഗത്തു നിന്നു ഗുഡ്സ് ഷെഡ് റോഡ് അടയ്ക്കുമ്പോൾ ഈ ഭാഗത്തെ താമസക്കാർ എന്തു ചെയ്യണമെന്നും വ്യക്തമാക്കിയിട്ടില്ല. ഗുഡ്സ് ഷെഡിൽ എത്തുന്ന ലോറികൾ കുരുങ്ങുമെന്നും അപകടം ഉണ്ടാകുമെന്നും ന്യായം പറഞ്ഞാണു റെയിൽവേ റോഡ് അടയ്ക്കുന്നത്.

ADVERTISEMENT

വഴിയോ വലിയൊരു കുഴിയോ

ഇരട്ടപ്പാത നവീകരണത്തിന്റെ ഭാഗമായി റെയിൽവേ പൊളിച്ച മദർ തെരേസ റോഡിന്റെ നവീകരണം സംബന്ധിച്ച് ഡിസൈൻ പോലും തയാറാക്കിയിട്ടില്ല. കഴിഞ്ഞ മേയിൽ ഇരട്ടപ്പാത നവീകരണത്തിന്റെ അവസാന ഘട്ടത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെയാണു റോഡ് പൊളിച്ചത്. റബർ ബോർഡിനു സമീപത്തെ മേൽപാലത്തിൽ ആരംഭിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് എത്താവുന്ന വഴിയാണ് ഇത്. ഉടൻ പുനർനിർമിക്കുമെന്ന ഉറപ്പു നൽകിയാണു പൊളിക്കാനുള്ള അനുമതി ജില്ലാ ഭരണകൂടത്തിൽ നിന്നു റെയിൽവേ നേടിയത്.

ഡിസൈൻ എവിടെയെന്ന തോമസ് ചാഴികാടൻ എംപിയുടെ ചോദ്യത്തിനു റോഡ് നവീകരണ ക്വട്ടേഷൻ രേഖകൾ മാത്രമാണ് ഉദ്യോഗസ്ഥർ നൽകിയത്. ശബരിമല തീർഥാടന കാലത്ത് കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കുന്ന വഴിയാണിത്. കെകെ റോഡിൽ നിന്നു വേഗത്തിൽ സ്റ്റേഷനിൽ എത്താനും ഈ വഴി ഉപയോഗിച്ചിരുന്നു.

കോട്ടയം റബർ ബോർഡിനു സമീപത്തെ മേൽപാലത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള മദർ തെരേസ റോഡ്. ഒരു വർഷമായി ഈ അവസ്ഥയിലാണ്.

ചെറുവഴികളും അടഞ്ഞുതന്നെ

ADVERTISEMENT

റെയിൽവേ ലൈനുകളിലേക്ക് എത്തുന്ന ചെറുവഴികൾ യാത്രക്കാർക്കു തുറന്നു നൽകുന്നതു സംബന്ധിച്ച അപേക്ഷകളിൽ നടപടി അറിയിക്കാതെ റെയിൽവേ. ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷനു സമീപത്തെ കാട്ടാത്തി റോഡ്, പനയക്കഴുപ്പിലെ റോഡ് എന്നിവ സംബന്ധിച്ച അപേക്ഷകൾ റെയിൽവേയ്ക്കു മുന്നിലുണ്ടെങ്കിലും തീരുമാനമില്ല.

റോഡുകളുടെ നവീകരണത്തിനു റെയിൽവേയുടെ അനുമതി ആവശ്യമാണ്. ഓൺലൈൻ വഴി നൽകുന്ന അപേക്ഷകൾ പരിഗണിച്ചു നിശ്ചിത ഫീസ് വാങ്ങി റെയിൽവേ  അനുമതി നൽകാറുണ്ട്. എന്നാൽ മറുപടി നൽകാതെ റെയിൽവേ നീട്ടിക്കൊണ്ടുപോകുകയാണ്. ഇതിൽ ഉടൻ നടപടി വേണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.

∙ ഓഗസ്റ്റ് 23, 2023

കോട്ടയം സ്റ്റേഷനിലെ രണ്ടാം കവാടം ഓഗസ്റ്റ് 23നു തുറക്കുമെന്നു റെയിൽവേ. കെട്ടിടത്തിന്റെതേ അടക്കം നിർമാണം പൂർത്തിയാക്കും. രണ്ടാം കവാടത്തിനു സമീപത്തെ പാർക്കിങ് ഏരിയ ഈ സമയത്തേക്കു സജ്ജമാക്കാമെന്നും റെയിൽവേ അറിയിച്ചു.

∙ ജനുവരി 24, 2024

ഒന്നാം പ്ലാറ്റ്ഫോം മുതൽ അഞ്ചാം പ്ലാറ്റ്ഫോം വരെ നീളുന്ന പുതിയ കാൽനട മേൽപാലം 2024  ജനുവരി 24നു മുൻപായി തുറക്കുമെന്നു റെയിൽവേ ഉറപ്പ്. കരാറുകൾ നൽകി. ഒന്നാം കവാടത്തിൽ എത്തുന്നവർക്ക് ഇപ്പോൾ 4, 5 പ്ലാറ്റ്ഫോമുകളിലേക്കു പോകാൻ ഒന്നാം പ്ലാറ്റ്ഫോമിൽ ഇറങ്ങി കുറച്ചു ദൂരം നടന്നാലേ സാധിക്കൂ. ഒന്നാം കവാടത്തിൽ ഇപ്പോഴുള്ള  മേൽപാലത്തിനു സമീപം 6 മീറ്റർ വീതിയിലാണു പുതിയ മേൽപാലം വരുന്നത്.

പുതിയ ട്രെയിനുകൾ വേണം; തുരങ്കങ്ങൾ പൈതൃക സ്മാരകമാക്കണം

തിരുവനന്തപുരം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്, പ്രതിദിന ലോകമാന്യതിലക്– കൊച്ചുവേളി എക്സ്പ്രസ്, തിരുവനന്തപുരം– മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, കോട്ടയം–എറണാകുളം റൂട്ടിൽ കൂടുതൽ മെമു തുടങ്ങിയ ട്രെയിനുകൾ തുടങ്ങാൻ ഡിവിഷന്റെ പിന്തുണ എംപി ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും അടുത്ത മാസം ഇതു പൂർത്തിയാകുന്നതോടെ കൂടുതൽ ബെംഗളൂരു ട്രെയിനുകൾ അനുവദിക്കാൻ നടപടിയുണ്ടാകുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിലുള്ള താമസവും എംപി അറിയിച്ചു. തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് എൽഎച്ച്ബി കോച്ച് അനുവദിക്കണം. കുമാരനല്ലൂർ സ്റ്റേഷനിലെ എറണാകുളം ഭാഗത്തെ ലൈനിൽ ഉയരത്തിൽ പ്ലാറ്റ്ഫോം നിർമിക്കണം.പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ ഉപയോഗമില്ലാതെ കിടക്കുന്ന കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങൾ പൈതൃക സ്മാരകമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ചിത്രങ്ങൾ വരയ്ക്കുന്നത് അടക്കം പരിഗണിക്കണം. ആർപിഎഫ് ഓഫിസിന് സമീപം വെറുതെകിടക്കുന്ന സ്ഥലത്തു കൂടുതൽ പാർക്കിങ് അനുവദിക്കണം. പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ കൂടുതൽ അനുവദിക്കണമെന്നും പ്ലാറ്റ്ഫോമുകളിൽ പൂർണമായും മേൽക്കൂര നിർമിക്കണമെന്നും ആവശ്യമുയർന്നു.