കോട്ടയത്തിന്റെ പൈതൃക വഴികളിലൂടെ സ്നേഹ സന്ദേശവുമായി മാനസ തീർഥാടനം
കോട്ടയം∙ താഴത്തങ്ങാടി ഉൾപ്പെടുന്ന പഴയ കോട്ടയം മേഖലയെ പൈതൃക പദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇഖ്ബാൽ ലൈബ്രറി, കോട്ടയം നാട്ടുകൂട്ടം, എന്റെ താഴത്തങ്ങാടി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മാനസ തീർഥാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയം മുതൽ താഴത്തങ്ങാടി വരെ

കോട്ടയം∙ താഴത്തങ്ങാടി ഉൾപ്പെടുന്ന പഴയ കോട്ടയം മേഖലയെ പൈതൃക പദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇഖ്ബാൽ ലൈബ്രറി, കോട്ടയം നാട്ടുകൂട്ടം, എന്റെ താഴത്തങ്ങാടി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മാനസ തീർഥാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയം മുതൽ താഴത്തങ്ങാടി വരെ ഉൾപ്പെടുന്ന 3 കിലോമീറ്റർ ചുറ്റളവാണു പൈതൃക പദവിയിലേക്ക് ഉയരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആരാധനാലയങ്ങളും അപൂർവ നിർമിതികൾ ഉൾപ്പെടുന്ന ഈ മേഖലയിലെ പൈതൃക പെരുമ നേരിൽ കണ്ട് മനസ്സിലാക്കുന്നതിനും മത സൗഹാർദ സന്ദേശം നൽകുന്നതിനുമായാണു തീർഥാടന യാത്ര സംഘടിപ്പിച്ചത്.
തളി മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ആർ.സതീശൻ, കോട്ടയം ചെറിയപള്ളി വികാരി ഫാ. മോഹൻ ജോസഫ്, വലിയ പള്ളി വികാരി ഫാ. ഡോ. തോമസ് ഏബ്രഹാം, വെങ്കിടേശ്വര തിരുമല ക്ഷേത്രം അധികാരി ദിലീപ് ആർ.കമ്മത്ത്, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം അൽ ഹാഫിള് അബുഷമ്മാസ് അലി മൗലവി, ഇടയ്ക്കാട്ട് പള്ളി ഫൊറോന പള്ളി ട്രസ്റ്റി ബെന്നി ടി.തോമസ്, താഴത്തങ്ങാടി ഇക്ബാൽ പബ്ലിക് ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ എന്നിവർ ചേർന്ന് തളിയിൽ മഹാദേവ ക്ഷേത്രത്തിൽ മതസൗഹാർദ ദീപം തെളിയിച്ചു. തുടർന്നു നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന ആരാധനാലയങ്ങളും അപൂർവ നിർമിതികളും സംഘം സന്ദർശിച്ചു.
നഗരസഭ കൗൺസിലർമാരായ ഷേബ മാർക്കോസ്, ഡോ. പി.ആർ.സോന, ടോം കോര അഞ്ചേരിൽ, കോട്ടയം നാട്ടുക്കൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ്, എന്റെ താഴത്തങ്ങാടി കൂട്ടായ്മ ചെയർമാൻ ദിലീപ് ടി. കൊച്ചുണ്ണി എന്നിവർ നേതൃത്വം വഹിച്ചു. വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സമുദായ സംഘടനാ നേതാക്കൾ, നാട്ടുകാർ എന്നിവരടങ്ങുന്ന 50 അംഗ സംഘം മാനസ തീർഥാടനത്തിൽ പങ്കാളികളായി. കോട്ടയത്തിന്റെ പൈതൃക വഴികളിലൂടെ ഒരു നടത്തമെന്ന നിലയിൽ പഴയ കോട്ടയത്തിനു പൈതൃക പദവി കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.