കിടങ്ങൂർ ∙ മീനച്ചിലാറിന്റെ തീരങ്ങളിൽ മുളത്തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുമായി പഞ്ചായത്ത്. ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. മീനച്ചിലാറിന്റെ തീരങ്ങളായ മൂഴിക്കൽകടവ്, കാവാലിപ്പുഴ കടവ്, കുമ്മണ്ണൂർ, ചേർപ്പുങ്കൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിടങ്ങൂർ ∙ മീനച്ചിലാറിന്റെ തീരങ്ങളിൽ മുളത്തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുമായി പഞ്ചായത്ത്. ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്.മീനച്ചിലാറിന്റെ തീരങ്ങളായ മൂഴിക്കൽകടവ്, കാവാലിപ്പുഴ കടവ്, കുമ്മണ്ണൂർ, ചേർപ്പുങ്കൽ, ചെമ്പിളാവ് എന്നിവിടങ്ങളിലാണു തൈകൾ വച്ചു പിടിപ്പിക്കുന്നത്. മീനച്ചിലാറിന്റെ തീരങ്ങളിൽ കൂടുതലായി മണ്ണിടിച്ചിലും മണ്ണൊലിപ്പും സംഭവിക്കുന്ന പ്രദേശങ്ങളാണിവ. കാട് പിടിച്ച് കിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കി സാമൂഹിക വനവൽക്കരണ വകുപ്പിൽ ഉൽപാദിപ്പിച്ച നല്ല ഇനം മുളത്തൈകൾ ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ലഭ്യമാക്കിയാണ് നട്ടു പിടിപ്പിക്കുന്നത്.

 2000 തൈകളാണു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടു പിടിപ്പിക്കുന്നത്. ഇതിലൂടെ പ്രദേശത്തെ പാരിസ്ഥിതിക ആഘാതം തടയുന്നതിനും തീരം മനോഹരമാക്കുന്നതിനും സാധിക്കും. മുളത്തൈകൾ വച്ചു പിടിപ്പിക്കൽ പദ്ധതിയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷത വഹിച്ചു. സോയിൽ സർവേ തെക്കൻ മേഖല ഉപഡയറക്ടർ പി.രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്തംഗം ഡോ.മേഴ്സി ജോൺ, അസിസ്റ്റന്റ് സർവികൾചർ ഓഫിസർ രേഖ ലൂയിസ് എന്നിവർ പ്രസംഗിച്ചു.