എംജിയിൽ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോട്ടയം ∙ എംജി സർവകലാശാലയിൽ നിന്നു പേരെഴുതാത്ത 154 ഡിഗ്രി – പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ പരീക്ഷാഭവനിലെ സെക്‌ഷൻ ഓഫിസറെയും മുൻ സെക്‌ഷൻ ഓഫിസറെയും സസ്പെൻഡ് ചെയ്തു. പിജി സെക്‌ഷനിലെ മുഴുവൻ ജീവനക്കാരെയും വകുപ്പുമാറ്റാനും ഉത്തരവായി. പരീക്ഷാഭവനിലെ സെക്‌ഷൻ ഓഫിസർ മനോജ് തോമസ്, മുൻ സെക്‌ഷൻ ഓഫിസറും
കോട്ടയം ∙ എംജി സർവകലാശാലയിൽ നിന്നു പേരെഴുതാത്ത 154 ഡിഗ്രി – പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ പരീക്ഷാഭവനിലെ സെക്‌ഷൻ ഓഫിസറെയും മുൻ സെക്‌ഷൻ ഓഫിസറെയും സസ്പെൻഡ് ചെയ്തു. പിജി സെക്‌ഷനിലെ മുഴുവൻ ജീവനക്കാരെയും വകുപ്പുമാറ്റാനും ഉത്തരവായി. പരീക്ഷാഭവനിലെ സെക്‌ഷൻ ഓഫിസർ മനോജ് തോമസ്, മുൻ സെക്‌ഷൻ ഓഫിസറും
കോട്ടയം ∙ എംജി സർവകലാശാലയിൽ നിന്നു പേരെഴുതാത്ത 154 ഡിഗ്രി – പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ പരീക്ഷാഭവനിലെ സെക്‌ഷൻ ഓഫിസറെയും മുൻ സെക്‌ഷൻ ഓഫിസറെയും സസ്പെൻഡ് ചെയ്തു. പിജി സെക്‌ഷനിലെ മുഴുവൻ ജീവനക്കാരെയും വകുപ്പുമാറ്റാനും ഉത്തരവായി. പരീക്ഷാഭവനിലെ സെക്‌ഷൻ ഓഫിസർ മനോജ് തോമസ്, മുൻ സെക്‌ഷൻ ഓഫിസറും
കോട്ടയം ∙ എംജി സർവകലാശാലയിൽ നിന്നു പേരെഴുതാത്ത 154 ഡിഗ്രി – പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ പരീക്ഷാഭവനിലെ സെക്‌ഷൻ ഓഫിസറെയും മുൻ സെക്‌ഷൻ ഓഫിസറെയും സസ്പെൻഡ് ചെയ്തു. പിജി സെക്‌ഷനിലെ മുഴുവൻ ജീവനക്കാരെയും വകുപ്പുമാറ്റാനും ഉത്തരവായി. പരീക്ഷാഭവനിലെ സെക്‌ഷൻ ഓഫിസർ മനോജ് തോമസ്, മുൻ സെക്‌ഷൻ ഓഫിസറും ഇപ്പോഴത്തെ അസി. റജിസ്ട്രാറുമായ സെബാസ്റ്റ്യൻ പി.ജോസഫ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ജോയിന്റ് റജിസ്ട്രാർ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും.
സർവകലാശാലയിലെ സ്റ്റോറിലും വിവിധ സെക്‌ഷനുകളിലും ബാക്കിയുള്ള സർട്ടിഫിക്കറ്റുകളുടെ പരിശോധന ആരംഭിച്ചു. ഇതിനു ശേഷമേ സംഭവത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. 54 പിജി സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളാണ് നഷ്ടമായതെന്നാണു സർവകലാശാലാ വിശദീകരണം. അതീവ സുരക്ഷാമേഖലയായ പരീക്ഷാഭവനിൽനിന്നു പേരെഴുതാത്ത 100 ബിരുദ സർട്ടിഫിക്കറ്റുകളും കാണാതായിട്ടുണ്ട്.
എംജിയിൽ പ്രതിഷേധച്ചൂട്
കോട്ടയം ∙ എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ അധികൃതരുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും യഥാർഥ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നു 10.30നു വിസിയുടെ ഓഫിസിലേക്കു യൂത്ത് കോൺഗ്രസ് – കെഎസ്‌യു മാർച്ച് നടത്തുമെന്നു യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് അറിയിച്ചു. സംഭവത്തിൽ ഗവർണർ ഇടപെടണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പിജി ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 2 സെക്‌ഷൻ ഓഫിസർമാരെ സസ്പെൻഡ് ചെയ്തു യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താനാണു സർവകലാശാല ശ്രമിക്കുന്നതെന്ന് എംജി സർവകലാശാലാ എംപ്ലോയീസ് യൂണിയൻ കുറ്റപ്പെടുത്തി. വിവരം അധികാരികൾക്കു റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതു വിചിത്രമാണ്.
സംഭവത്തിൽ ബാഹ്യ ഏജൻസികളെക്കൊണ്ടു സമഗ്രാന്വേഷണം വേണം. ഇത്രയും രഹസ്യസ്വഭാവമുള്ള സെക്‌ഷനിൽ താൽക്കാലിക ജീവനക്കാരിയെ നിയമിച്ചതും അന്വേഷിക്കണം. അന്യായമായ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു അറിയിച്ചു. സിപിഎമ്മും സർവകലാശാലാ ജീവനക്കാരും തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തുവരുന്നതിന്റെ തെളിവാണ് ഈ സംഭവമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആരോപിച്ചു. പിൻവാതിൽ നിയമനം വഴി പാർട്ടിക്കാരെ തിരുകിക്കയറ്റി അതീവ രഹസ്യ സ്വഭാവമുള്ള വകുപ്പുകൾ വരെ സിപിഎം പാർട്ടി സെന്ററുകളാക്കിയെന്നും ആരോപിച്ചു.
സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പിടിമുറുക്കിയെന്നാരോപിച്ച് വൈസ്ചാൻസലർ ഓഫിസ് എംഎസ്എഫ് ഉപരോധിച്ചു. കേരളത്തിലെ സർവകലാശാലകളും കോളജുകളും കേന്ദ്രീകരിച്ച് എസ്എഫ്ഐ നടത്തുന്ന വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായിട്ടാണ് എംജി സർവകലാശാലയിലും ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ മോഷണം പോയതെന്ന് എംഎസ്എഫ് ആരോപിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫയാസ് മുഹമ്മദ്, ജനറൽ സെക്രട്ടറി ജുനൈദ് കൈതക്കുളം, ഫരീദ് ഖാൻ, അബ്ദുല്ല മുഹ്സിൻ, ഫിറോസ് മുഹമ്മദ്, മുഹമ്മദ് ഇർഫാൻ, നസീം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
എസ്എഫ്ഐ പ്രതിഷേധിച്ചു
സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരേ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ വിസിയുടെ ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി മെൽബിൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. പി.ജെ.സഞ്ചയ് അധ്യക്ഷത വഹിച്ചു. സെനറ്റ് അംഗം അജിൻ, പി.എസ്.യദുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം: തിരുവഞ്ചൂർ
കോട്ടയം ∙ എംജി സർവകലാശാലയിൽനിന്നു പേരെഴുതാത്ത ഡിഗ്രി – പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. അതീവസുരക്ഷാ വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. വിഷയത്തിൽ ഗവർണർ ഇടപെടണം. ഗവേഷണ വിദ്യാർഥികളെന്ന പേരിൽ സർവകലാശാലയിൽ ഏഴും എട്ടും വർഷമായി തമ്പടിച്ചിരിക്കുന്നവരുണ്ട്. യുജിസിയുടെ ചെലവിൽ സർവകലാശാലയിൽ ക്രിമിനൽവൽക്കരണമാണു നടക്കുന്നത്. സർവകലാശാലയിൽ സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേകനിയമം വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
പൊലീസിൽ പരാതി നൽകും
സംഭവത്തിനു പിന്നിൽ സർട്ടിഫിക്കറ്റ് മാഫിയ ഉണ്ടോയെന്നു സംശയമുയർന്ന സാഹചര്യത്തിൽ അടിയന്തരമായി പൊലീസിൽ പരാതി നൽകാൻ എംജി സർവകലാശാല തീരുമാനിച്ചു. കാണാതായ 54 പിജി സർട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയൽ നമ്പറുകൾ പ്രസിദ്ധീകരിക്കും. അന്വേഷണ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു സമർപ്പിക്കുമെന്നും വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി.അരവിന്ദകുമാർ അറിയിച്ചു.