കോട്ടയം ∙‌ പേരറിയാത്ത യുവാവിന്റെ ജീവസ്സുറ്റ പുഞ്ചിരിയിലാണു കോഴിക്കോട് വടകര സ്വദേശി അബൂബക്കർ ഇർഫാൻ ഇക്ബാലിന്റെ വലിയ പെരുന്നാൾ. രക്താർബുദം ബാധിച്ച ഒരാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സഹായകമായത് ഇർഫാൻ ദാനംചെയ്ത രക്തമൂലകോശമാണ്. ഇന്ത്യയിലെ ആറു ലക്ഷത്തോളം ദാതാക്കളെ പരിശോധിച്ചതിൽ നിന്നാണു രോഗിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙‌ പേരറിയാത്ത യുവാവിന്റെ ജീവസ്സുറ്റ പുഞ്ചിരിയിലാണു കോഴിക്കോട് വടകര സ്വദേശി അബൂബക്കർ ഇർഫാൻ ഇക്ബാലിന്റെ വലിയ പെരുന്നാൾ. രക്താർബുദം ബാധിച്ച ഒരാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സഹായകമായത് ഇർഫാൻ ദാനംചെയ്ത രക്തമൂലകോശമാണ്. ഇന്ത്യയിലെ ആറു ലക്ഷത്തോളം ദാതാക്കളെ പരിശോധിച്ചതിൽ നിന്നാണു രോഗിക്കു സാമ്യമുള്ള മൂലകോശം കണ്ടെത്തിയത്. കൊച്ചി അമൃത ആശുപത്രിയിൽ കഴിഞ്ഞ മാസമാണ് ഇർഫാൻ രക്തമൂലകോശ ദാനം നടത്തിയത്. നിയമപ്രകാരം സ്വീകർത്താവിന്റെ വിവരങ്ങൾ ഒരു വർഷംവരെ പരസ്യപ്പെടുത്താനാവില്ല. അതിനുശേഷം സ്വീകർത്താവിന്റെ സമ്മതപത്രത്തോടെ ദാതാവിനെ കൂടുതൽ വിവരങ്ങളറിയിക്കും.

ഫാറൂഖ് റൗദത്തൂൽ ഉലൂം അറബിക് കോളജിൽ വിദ്യാർഥിയായിരിക്കെ 2017ൽ മറ്റൊരു രോഗിക്കു വേണ്ടി വടകര ബി പോസിറ്റീവ് സൊസൈറ്റിയും കോളജ് എൻഎസ്എസ് യൂണിറ്റും നടത്തിയ രക്തമൂലകോശദാന ക്യാംപിലാണു ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രിയിൽ ഇർഫാൻ പേരു നൽകിയത്. അന്നു പക്ഷേ, ഉപയോഗിക്കാൻ കഴിഞ്ഞില്ല. പഠനശേഷം ഇർഫാൻ ഒമാനിലേക്കു പോയി. ഇപ്പോൾ നാട്ടിലെത്തിയപ്പോഴാണു മറ്റൊരു രോഗിക്കായി പരിശോധിച്ചതും സാമ്യം കണ്ടെത്തിയതും.

ADVERTISEMENT

രക്താർബുദം, തലസീമിയ പോലെയുള്ള നൂറോളം രോഗങ്ങൾക്കുള്ള അവസാന പ്രതിവിധിയാണ് രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കൽ. പതിനായിരം മുതൽ 20 ലക്ഷം വരെയുള്ള ദാതാക്കളെ പരിശോധിച്ചാൽ മാത്രമേ യോജിച്ച ഒരു ദാതാവിനെ ലഭിക്കാൻ സാധ്യതയുള്ളു.

റജിസ്ട്രേഷൻ ഇങ്ങനെ:

ADVERTISEMENT

സന്നദ്ധ രക്തമൂലകോശദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണേഴ്സ് റജിസ്ട്രി മുഖേനയാണ് ഇന്ത്യയിൽ കൂടുതലും റജിസ്ട്രേഷൻ നടക്കുന്നത്. വേൾഡ് മാരോ ഡോണർ അസോസിയേഷന്റെയും കേന്ദ്ര സർക്കാരിന്റെയും അംഗീകാരത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയാണ് ഇത്.18 മുതൽ 50 വരെ പ്രായമുള്ള ആരോഗ്യമുള്ള ആർക്കും റജിസ്റ്റർ ചെയ്യാം. ഒരു തവണ റജിസ്ട്രേഷൻ നടത്തിയാൽ മതി. വിവരങ്ങൾക്ക്: www.datri.org / 78248 33367.

English Summary : Irfan donates blood stem cells to a leukemia patient