ആർക്കും വേണ്ടാതെ ചെമ്പ് അങ്ങാടിയിലെ ബയോഗ്യാസ് പ്ലാന്റ്
വൈക്കം ∙ ലക്ഷങ്ങൾ മുടക്കി ചെമ്പ് അങ്ങാടിയിൽ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റ് ആകെ പ്രവർത്തിച്ചത് ഒരു മാസം. ഇതിനായി സ്ഥാപിച്ച വലിയ യന്ത്രം തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. 10വർഷം മുൻപ് ഏകദേശം 10ലക്ഷം രൂപയോളം ചെലവഴിച്ചാണ് പ്ലാന്റ് നിർമിച്ചത്. അങ്ങാടിയിലെ ജൈവ മാലിന്യം പ്ലാന്റിൽ നിക്ഷേപിച്ച് ഇതിൽ

വൈക്കം ∙ ലക്ഷങ്ങൾ മുടക്കി ചെമ്പ് അങ്ങാടിയിൽ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റ് ആകെ പ്രവർത്തിച്ചത് ഒരു മാസം. ഇതിനായി സ്ഥാപിച്ച വലിയ യന്ത്രം തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. 10വർഷം മുൻപ് ഏകദേശം 10ലക്ഷം രൂപയോളം ചെലവഴിച്ചാണ് പ്ലാന്റ് നിർമിച്ചത്. അങ്ങാടിയിലെ ജൈവ മാലിന്യം പ്ലാന്റിൽ നിക്ഷേപിച്ച് ഇതിൽ നിന്നും ഗ്യാസും ജൈവവളവും ഉൽപാദിപ്പിക്കുകയും. ഒപ്പം പ്ലാന്റിൽ നിന്നും വരുന്ന ഗ്യാസ് ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് അങ്ങാടിയിൽ മുഴുവനും വൈദ്യുതി എത്തിക്കുക എന്നതായിരുന്നു പദ്ധതി.
ഇതിനായി പ്രത്യേകം പരിശീലനം നൽകിയ ഒരാളെ ജോലിക്കും നിയോഗിച്ചിരുന്നു. ആദ്യത്തെ ഒരാഴ്ച പ്ലാന്റ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു എങ്കിലും പിന്നീട് ഇതിന്റെ പ്രവർത്തനം മന്ദഗതിയിലായി നിന്നു പോകുകയായിരുന്നു. സ്ഥല പരിമിതികളിൽ വീർപ്പുമുട്ടുന്ന മാർക്കറ്റിൽ പ്ലാന്റ് സ്ഥാപിച്ചതോടെ അത്രയും സ്ഥലം ഉപയോഗ ശൂന്യമായി. പ്ലാന്റിന്റെ പ്രവർത്തനം എങ്ങനെയാണെന്ന് മറ്റെവിടെ എങ്കിലും സ്ഥാപിച്ചതിന്റെ പ്രവർത്തനം കണ്ടു മനസ്സിലാക്കിയശേഷം തുടങ്ങിയിരുന്നുവെങ്കിൽ ഇത്രയധികം സാമ്പത്തിക നഷ്ടം പഞ്ചായത്തിന് ഉണ്ടാകില്ലായിരുന്നു. അന്നത്തെ ഭരണ സമിതിയുടെ വീഴ്ചയാണ്.
ഇന്ന് അങ്ങാടിയിൽ സ്മാരകം പോലെ നിൽക്കുന്ന പ്ലാന്റെന്ന് നാട്ടുകാർ ആരോപിച്ചു. ദീർഘവീക്ഷണം ഇല്ലാതെ നടത്തിയ വികസന പ്രവർത്തനമാണ് ഇതെന്നും. ചെമ്പ് അങ്ങാടി പോലുള്ള സ്ഥലത്ത് ഇത്രയും വലിയ പ്ലാന്റ് സ്ഥാപിക്കുമ്പോൾ അതിനുള്ള ജൈവ മാലിന്യം കണ്ടെത്താനുള്ള മാർഗം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.