മാലിന്യ മല നീക്കി പരിശോധന; 6 പേർക്ക് 10000 രൂപ വീതം പിഴ
കോതനല്ലൂർ ∙ റോഡരികിലെ മാലിന്യ കൂമ്പാരം നീക്കി പരിശോധിച്ച് പഞ്ചായത്ത്. മാലിന്യം തള്ളിയ ആറ് പേരുടെ വിലാസം ലഭിച്ചു. ഇവർക്ക് 10000 രൂപ വീതം പിഴ ചുമത്തി . കോട്ടയം– എറണാകുളം റോഡിൽ കളത്തൂർ കവലയിൽ സ്ഥാപിച്ചിരുന്ന മിനി എംസിഎഫിന് സമീപത്തെ മാലിന്യ കൂമ്പാരമാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ പരിശോധിച്ചത്.

മാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രവും ടിപ്പറും എത്തിച്ചായിരുന്നു മാലിന്യ കൂമ്പാരത്തിൽ പരിശോധന നടത്തിയത്. സമീപ പഞ്ചായത്തുകളിൽ നിന്നുപോലും ചാക്കിലും പ്ലാസ്റ്റിക് കൂടിലും കെട്ടി ഇവിടെ മാലിന്യം തള്ളുന്നതായി പരിശോധനയിൽ കണ്ടെത്തി. ആശുപത്രികളിലെ മരുന്നു കുപ്പികൾ, സിറിഞ്ച്, ഗുളികകളുടെ കൂടുകൾ, വീടുകളിലെ മാലിന്യങ്ങൾ, മദ്യക്കുപ്പികൾ , മത്സ്യ മാംസ അവശിഷ്ടങ്ങൾ, തട്ടു കടകളിലെ മാലിന്യങ്ങൾ എന്നിവയാണ് ഇവിടെ കുന്നുകൂടി ചീഞ്ഞഴുകിയിരുന്നത്. രൂക്ഷമായ ദുർഗന്ധം വമിക്കാൻ ആരംഭിച്ചതോടെ പഞ്ചായത്തിൽ പരാതി എത്തിയിരുന്നു. കനത്ത മഴയിൽ മാലിന്യങ്ങൾ ചീഞ്ഞ് പുഴുവരിക്കുന്ന നിലയിലായിരുന്നു. ഇവ റോഡിലൂടെ ഒഴുകുകയും റോഡിലാകെ പരക്കുകകയും ചെയ്തു.
മാലിന്യങ്ങൾ തെരുവു നായ്ക്കൾ വലിച്ചിഴക്കുന്നതും പക്ഷികൾ കൊത്തി പറന്ന് വീട്ടുമുറ്റത്തും കിണറുകളിലും ഇടുന്നതും പതിവായി. മാലിന്യം തള്ളിയ കൂടുകളിൽ നിന്നും ആറ് പേരുടെ വിലാസങ്ങളാണ് ലഭിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് പറഞ്ഞു. അസി. സെക്രട്ടറി ബീനാ വർഗീസ്, പഞ്ചായത്ത് ജീവനക്കാരായ സുനിൽ കുമാർ, ചന്ദ്രബാബു, അനിൽകുമാർ, എന്നിവരുടെ നേതൃത്വത്തിൽ ഹരിത കർമ സേനാംഗങ്ങളാണ് പരിശോധന നടത്തിയത്.
കളത്തൂർ കവലയിൽ കഴുകിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്ഥാപിക്കാനായി മിനി എം എസി എഫ് സ്ഥാപിച്ചിരുന്നു. ഇതോടെയാണ് ഈ ഭാഗത്ത് വ്യാപകമായി മാലിന്യം തള്ളാൻ ആരംഭിച്ചത്. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും രാത്രിയും പകലും വാഹനങ്ങളിൽ എത്തിച്ച് ഇവിടെ മാലിന്യം തള്ളുന്നതായി പരിസരവാസികൾ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം –എറണാകുളം റോഡിൽ സ്ഥാപിച്ചിരുന്ന മിനി എം സി എഫ് ഇവിടെ നിന്നും നീക്കം ചെയ്തു.