ഗുഡ്ഷെപ്പേഡ് സ്കൂളിൽ ‘കുട്ടി ചോക്കലേറ്റ് ഫാക്ടറി’
തെങ്ങണ ∙ ചോക്കലേറ്റ് ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ ‘കുട്ടി ചോക്കലേറ്റ് ഫാക്ടറി’ ഒരുക്കി വിദ്യാർഥികൾ. തെങ്ങണ ഗുഡ്ഷെപ്പേഡ് സ്കൂളിലെ വിദ്യാർഥികളാണ് വേറിട്ട രീതിയിൽ ചോക്കലേറ്റ് ദിനാചരണം നടത്തിയത്. സ്കൂൾ ട്രഷററും ഡയറക്ടറുമായ പ്രിയ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, ഹോം സയൻസ്

തെങ്ങണ ∙ ചോക്കലേറ്റ് ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ ‘കുട്ടി ചോക്കലേറ്റ് ഫാക്ടറി’ ഒരുക്കി വിദ്യാർഥികൾ. തെങ്ങണ ഗുഡ്ഷെപ്പേഡ് സ്കൂളിലെ വിദ്യാർഥികളാണ് വേറിട്ട രീതിയിൽ ചോക്കലേറ്റ് ദിനാചരണം നടത്തിയത്.
സ്കൂൾ ട്രഷററും ഡയറക്ടറുമായ പ്രിയ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, ഹോം സയൻസ് അധ്യാപിക നിഷ് വി, മറ്റ് അധ്യാപകർ, 3 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ എന്നിവർ ചേർന്നു നിർമിച്ച ചോക്കലേറ്റ് ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം.
ഈ ചോക്കലേറ്റ് പിന്നീട് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമായി (മോണ്ടിസോറി മുതൽ പ്ലസ് ടു വരെ) വിതരണം ചെയ്തു. വിദ്യാർഥികൾ വീടുകളിൽ നിന്ന് നിർമിച്ചു കൊണ്ടുവന്ന ചോക്കലേറ്റ് വിഭവങ്ങളുടെ പ്രദർശനവും നടത്തി. സ്കൂൾ ചെയർമാൻ വർക്കി ഏബ്രഹാം കാച്ചാനത്ത്, മാനേജർ ജോൺസൺ ഏബ്രഹാം, പ്രിൻസിപ്പൽ സുനിത സതീഷ്, വൈസ് പ്രിൻസിപ്പൽ സോണി ജോസ്, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു.