പുതിയതായി ടാർ ചെയ്ത റോഡിൽ ലോറിയുടെ ചക്രം താഴ്ന്നു
തലയോലപ്പറമ്പ് ∙ രണ്ട് മാസം മുൻപ് അറ്റകുറ്റപ്പണി നടത്തി ടാറിങ് ചെയ്ത റോഡ് ഇടിഞ്ഞ് ഉണ്ടായ ഗർത്തത്തിൽ ചരക്കുമായി വന്ന ലോറിയുടെ മുൻ ചക്രം താഴ്ന്ന് ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ - മാർക്കറ്റ് റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

തലയോലപ്പറമ്പ് ∙ രണ്ട് മാസം മുൻപ് അറ്റകുറ്റപ്പണി നടത്തി ടാറിങ് ചെയ്ത റോഡ് ഇടിഞ്ഞ് ഉണ്ടായ ഗർത്തത്തിൽ ചരക്കുമായി വന്ന ലോറിയുടെ മുൻ ചക്രം താഴ്ന്ന് ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ - മാർക്കറ്റ് റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തേനിയിൽ നിന്നും തലയോലപ്പറമ്പ്, വൈക്കം ഭാഗങ്ങളിലേക്ക് ശർക്കരയുമായി വന്ന നാഷനൽ പെർമിറ്റ് ലോറിയുടെ മുൻ ചക്രം ടാറിങ് ഇളകി കുഴിയിലേക്ക് താഴ്ന്ന് പോകുകയായിരുന്നു.
ഗതാഗത തിരക്കേറിയ റോഡിൽ 4 മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തുടർന്ന് ക്രെയിൻ എത്തിച്ചാണ് ലോറി ഉയർത്തി മാറ്റിയത്. ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ഈ ഭാഗത്ത് ഗർത്തം രൂപപ്പെട്ടിരുന്നു. ഇത് വേണ്ട വിധം ഉറപ്പിക്കാതെ ടാറിങ് നടത്തിയതാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണമായതെന്ന് സമീപത്തെ വ്യാപാരികളും നാട്ടുകാരും ആരോപിച്ചു.