കോട്ടയം ∙ പരിസ്ഥിതി ശാസ്ത്ര സന്ദേശവുമായി നടത്തിയ നിരന്തരയാത്രകളുടെ പുസ്തകമാണു ഡോ.കെ.പി.ജോയിയുടെ ജീവിതം. പരിസ്ഥിതി ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകർത്താവുമായ ഡോ. കെ.പി.ജോയിക്ക് എൺപതു വയസ്സ്. പുതുപ്പള്ളി എറികാട് കളപ്പുരയ്ക്കൽ വീട്ടിൽ 1943ൽ ജനിച്ച ജോയി എംജി സർവകലാശാലയിൽ നിന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പരിസ്ഥിതി ശാസ്ത്ര സന്ദേശവുമായി നടത്തിയ നിരന്തരയാത്രകളുടെ പുസ്തകമാണു ഡോ.കെ.പി.ജോയിയുടെ ജീവിതം. പരിസ്ഥിതി ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകർത്താവുമായ ഡോ. കെ.പി.ജോയിക്ക് എൺപതു വയസ്സ്. പുതുപ്പള്ളി എറികാട് കളപ്പുരയ്ക്കൽ വീട്ടിൽ 1943ൽ ജനിച്ച ജോയി എംജി സർവകലാശാലയിൽ നിന്നാണ് എൻവയൺമെന്റ് സയൻസിൽ ഡോക്ടറേറ്റ് നേടിയത്. കോട്ടയം ബസേലിയസ് കോളജ് പ്രിൻസിപ്പൽ, എംജി സർവകലാശാല സിൻഡിക്കറ്റംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി (എസ്ഇഐഎഎ) ചെയർമാൻ, എൻവയൺമെന്റൽ ജേണലായ ‘ട്രീ ഇന്ത്യ’ ചീഫ് എഡിറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

എംജി സർവകലാശാല പിജി ഡിപ്പാർട്മെന്റ് ഓഫ് എൻവയൺമെന്റൽ സ്റ്റഡീസിന്റെയും കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് എൻവയൺമെന്റൽ സ്റ്റഡീസിന്റെയും ആദ്യ ഡയറക്ടറാണ്. പല സർവകലാശാലകളിലെയും കോളജുകളിലെയും വിസിറ്റിങ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു. ‘മഹാത്മജിയുടെ പാരിസ്ഥിതിക ദർശനങ്ങൾ’ എന്ന ബാലസാഹിത്യകൃതി മുതൽ പല സർവകലാശാലകളിലെയും പാഠ്യവിഷയമായ പുസ്തകങ്ങളടക്കം ഇംഗ്ലിഷിലും മലയാളത്തിലുമായി 22 രചനകളുണ്ട് ഇദ്ദേഹത്തിന്റേതായി.

ADVERTISEMENT

ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എജ്യുക്കേഷന്റെ മികച്ച കോളജ് അധ്യാപകനുള്ള അവാർഡ്, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഭാരതീയ വിജ്ഞാൻ പത്രിക പുരസ്കാരം, ലയൺസ് ഇന്റർനാഷനൽ എക്സലൻസ് അവാർഡ്, റോട്ടറി ഇന്റർനാഷനൽ അവാർഡ് തുടങ്ങിയ നേട്ടങ്ങളും തേടിയെത്തി. എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത പുതുപ്പള്ളി സ്കൂൾ ഓഫ് മെഡിക്കൽ സയൻസ്, കോളജ് ഓഫ് അപ്ലൈഡ് സയൻസ് എന്നിവ ഡോ.ജോയി എംജി സർവകലാശാല സിൻഡിക്കറ്റ് അംഗമായിരുന്ന കാലത്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ പുതുപ്പള്ളിയിലേക്ക് എത്തിച്ച സ്ഥാപനങ്ങളാണ്.

ജന്മദിനാഘോഷം പുതുപ്പള്ളി സൗഹൃദവേദിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി ബെസ്റ്റ് ബേക്കേഴ്സ് കോൺഫറൻസ് ഹാളിൽ ഇന്നു നടക്കും. വൈകിട്ട് 5നു  മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ.കെ.പി. ജോയി രചിച്ച പുസ്തകത്തിന്റെ പ്രകാശനം ചീഫ് വിപ് എൻ.ജയരാജ് നിർവഹിക്കും. എംജി സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ.സി.ടി.അരവിന്ദകുമാർ പ്രഭാഷണം നടത്തും.