പാമ്പാടി ∙ ജലജീവൻ പദ്ധതിക്ക് വേണ്ടി റോഡിന്റെ നടുവിലൂടെ കുഴിച്ചത് അപകടത്തിനിടയാക്കുന്നു. പാമ്പാടി പഞ്ചായത്ത് 12–ാം വാർഡിൽ ചെറുവള്ളിക്കാവ് - വെള്ളറ - ഇലക്കൊടിഞ്ഞി റോഡിലെ കോൺക്രീറ്റ് ചെയ്ത ഭാഗമാണ് പൈപ്പ് സ്ഥാപിക്കാനായി കുഴിച്ചത്. പൈപ്പ് സ്ഥാപിച്ച ശേഷം ഇളക്കിയ ഭാഗത്തെ അവശിഷ്ടം ഉപയോഗിച്ച് കുഴിച്ച ഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ ജലജീവൻ പദ്ധതിക്ക് വേണ്ടി റോഡിന്റെ നടുവിലൂടെ കുഴിച്ചത് അപകടത്തിനിടയാക്കുന്നു. പാമ്പാടി പഞ്ചായത്ത് 12–ാം വാർഡിൽ ചെറുവള്ളിക്കാവ് - വെള്ളറ - ഇലക്കൊടിഞ്ഞി റോഡിലെ കോൺക്രീറ്റ് ചെയ്ത ഭാഗമാണ് പൈപ്പ് സ്ഥാപിക്കാനായി കുഴിച്ചത്. പൈപ്പ് സ്ഥാപിച്ച ശേഷം ഇളക്കിയ ഭാഗത്തെ അവശിഷ്ടം ഉപയോഗിച്ച് കുഴിച്ച ഭാഗം അടയ്ക്കുകയായിരുന്നു. ശക്തമായ മഴയിൽ ഇവയെല്ലാം ഒലിച്ചു പോയി. 10 കിലോമീറ്റർ ദൂരത്തിൽ ചെയ്ത കോൺക്രീറ്റ് റോഡാണ് നടുവേ മുറിച്ചത്. 

മുൻപ് ഉണ്ടായിരുന്ന ഭരണസമിതി നടത്തിയ കരാറിൽ ഉണ്ടായ അപാകതയാണ്. റോ‍ഡ് കുഴിക്കുമ്പോഴുള്ള അറ്റകുറ്റപ്പണികൾ ഭരണസമിതി നടത്തണമെന്നായിരുന്നു കരാർ. എന്നാൽ മറ്റ് പഞ്ചായത്തുകളിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നായിരുന്നു തീരുമാനം. നിലവിൽ റോഡിന്റെ ഇരുവശത്തുമുള്ള വഴി 4 ശുദ്ധജല പദ്ധതികളുടെ പൈപ്പ് സ്ഥാപിച്ചിരുന്നു. ഇതുകൊണ്ടാണ് ജലജീവൻ പദ്ധതി പൈപ്പ് റോഡിന് നടുവിലൂടെ സ്ഥാപിച്ചത്. റോഡ് പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്