ഗാന്ധിനഗർ∙ ഗതാഗത നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെടുന്നില്ല, മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടങ്ങളേറെയും. ജീവൻ നഷ്ടപ്പെട്ടവരും, ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം കുട്ടികളുടെ ആശുപത്രി റോഡിൽ ക്വാർട്ടേഴ്സിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാന്ധിനഗർ∙ ഗതാഗത നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെടുന്നില്ല, മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടങ്ങളേറെയും.  ജീവൻ നഷ്ടപ്പെട്ടവരും, ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായവരും ഇക്കൂട്ടത്തിലുണ്ട്.  കഴിഞ്ഞ ദിവസം കുട്ടികളുടെ ആശുപത്രി റോഡിൽ ക്വാർട്ടേഴ്സിനു സമീപം  നിയന്ത്രണം വിട്ട 2 കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചതാണ് ഒടുവിലത്തെ അപകടം. കഴിഞ്ഞ ദിവസം ഭർത്താവിനു മരുന്നു വാങ്ങാൻ മെഡിക്കൽ കോളജിലെത്തിയ വീട്ടമ്മയെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരിപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ആശുപത്രിക്കു മുൻവശം, റൗണ്ടാനയ്ക്ക് സമീപം,  കുട്ടികളുടെ ആശുപത്രിക്ക് മുൻവശം എന്നിവിടങ്ങളിലാണ് അപകടങ്ങൾ കൂടുതലായി നടക്കുന്നത്. മെഡിക്കൽ കോളജ് അതിരമ്പുഴ റോഡിലും അപകടങ്ങൾ പെരുകി. ഗതാഗത സുരക്ഷാ സംവിധാനങ്ങളില്ലാത്തതും ഗതാഗത നിയമ ലംഘനങ്ങളുമാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. മരുന്നു വാങ്ങുന്നതിനും, ബ്ലഡ്, സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്കും ഭക്ഷണവും മറ്റും വാങ്ങുന്നതിനു നൂറ് കണക്കിനാളുകളാണ് ഇടതടവില്ലാതെ റോഡ് കുറുകെ കടക്കുന്നത്. ആശുപത്രിക്കു മുന്നിലൂടെ വേഗം കുറച്ചു പോകണമെന്നാണ് നിയമമെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. അപകടങ്ങൾ കുറയ്ക്കാൻ ട്രാഫിക് പൊലീസിനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും അഭിപ്രായം.

ADVERTISEMENT

അത്യാഹിത വിഭാഗത്തിനു മുന്നിൽ അനധികൃത ബസ് സ്റ്റോപ്പ് 

അനധികൃത പാർക്കിങ്ങും, കൃത്രിമ ബസ് സ്റ്റോപ്പുമാണ് മെഡിക്കൽ കോളജ് റോഡിന്റെ പ്രധാന ശാപം. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന പ്രവേശന കവാടത്തിനു മുന്നിൽ സ്വകാര്യ ബസുകൾ കൃത്രിമ സ്റ്റോപ്പ് ഉണ്ടാക്കി ആളെ കയറ്റുന്നത് പതിവു കാഴ്ച. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തുന്ന ആംബുലൻസുകൾക്ക് ആശുപത്രിക്കുള്ളിലേക്കു പ്രവേശിക്കാൻ കഴിയാത്ത വിധത്തിലാണ് ബസുകൾ നിർത്തിയിടുന്നത്. അത്യാഹിത വിഭാഗത്തിലും മോർച്ചറിക്കു മുന്നിലുമായി  റോഡിലേക്ക് തുറക്കുന്ന 2 പ്രവേശന കവാടമാണ് ആശുപത്രിക്കുള്ളത്. ഇവിടെ വാഹനം പാർക്ക് ചെയ്യുകയോ ആംബുലൻസുകൾക്കും ആശുപത്രിയിലേക്കു എത്തുന്ന വാഹനങ്ങൾക്കും തടസ്സം ഉണ്ടാക്കുകയോ ചെയ്യരുതെന്നാണ് നിയമം. എന്നാൽ ഇവിടെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുകയാണ്.

ADVERTISEMENT

റോഡിൽ വെളിച്ചമില്ല, ബസ് സ്റ്റാൻഡ് തകർന്നു

ആർപ്പൂക്കര ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡ് തകർന്നതിനാൽ  വളരെ പ്രയാസപ്പെട്ടാണ് ബസുകൾക്ക് സ്റ്റാൻഡിനുള്ളിലേക്ക് കയറുന്നത്. ഇതു പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ടെന്ന് സമീപത്തെ വ്യാപാരികളും, ബസ് ഡ്രൈവർമാരും പറയുന്നത്. ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. ബസ് സ്റ്റാൻഡിലും പരിസരത്തും വേണ്ടത്ര വെളിച്ചം ഇല്ലെന്നതാണ് മറ്റൊരു പരാതി. അമ്പലക്കവല മുതൽ മെഡിക്കൽ കോളജ് ഭാഗം വരെയുള്ള റോഡിൽ വഴിവിളക്കുകൾ തെളിയിന്നില്ലെന്നും പരാതിയുണ്ട്. 

ADVERTISEMENT

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വാഹനം  മെഡിക്കൽ കോളജ് പരിസരത്തുണ്ട്. ഏത് സമയത്തും പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നവർക്കെതിരെയും, ആശുപത്രി കവാടങ്ങളിൽ കൃത്രിമ സ്റ്റോപ്പ് ഉണ്ടാക്കുന്ന ബസ്സുകൾക്കുമെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്. പരിശോധനകൾ കൂടുതൽ ശക്തമാക്കും.  കെ.ഷിജി. ഗാന്ധിനഗർ എസ്എച്ച്ഒ