ഹാൾ തുറക്കാത്തതിനാൽ പടിക്കെട്ടിൽ കാത്തിരുന്നു; ‘കാത്തിരുന്ന് കല്യാണം കൂടിയ ഉമ്മൻ ചാണ്ടി’
പുതുപ്പള്ളി ∙ ‘എന്റെ വിവാഹത്തിന്റെ സൽക്കാരം ആറര മണിക്കാണു വച്ചിരുന്നത്. വൈകിട്ട് നാലരയ്ക്കേ അദ്ദേഹം സ്ഥലത്തെത്തി. ഹാൾ തുറക്കാത്തതിനാൽ പടിക്കെട്ടിൽ അദ്ദേഹം കാത്തിരുന്നു. എന്റെയും ഭാര്യ പാർവതിയുടെയും തലയിൽ കൈവച്ച് ആദ്യം അനുഗ്രഹിച്ചതും അദ്ദേഹമാണ്’ – ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം നടൻ ജയറാം

പുതുപ്പള്ളി ∙ ‘എന്റെ വിവാഹത്തിന്റെ സൽക്കാരം ആറര മണിക്കാണു വച്ചിരുന്നത്. വൈകിട്ട് നാലരയ്ക്കേ അദ്ദേഹം സ്ഥലത്തെത്തി. ഹാൾ തുറക്കാത്തതിനാൽ പടിക്കെട്ടിൽ അദ്ദേഹം കാത്തിരുന്നു. എന്റെയും ഭാര്യ പാർവതിയുടെയും തലയിൽ കൈവച്ച് ആദ്യം അനുഗ്രഹിച്ചതും അദ്ദേഹമാണ്’ – ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം നടൻ ജയറാം പറഞ്ഞു.
‘അദ്ദേഹത്തിന്റെ ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിൽ വിളിച്ചു. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു ഫോൺ എടുത്ത അച്ചു ഉമ്മൻ പറഞ്ഞു. വിഡിയോ കോളിൽ ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം, അദ്ദേഹത്തിന് ഒരു ടാറ്റാ കാണിച്ചാൽ മതിയെന്നു ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ തന്നെ തിരികെ എന്നെ വിളിച്ചു, അനുഗ്രഹിക്കുന്നതു പോലെ കൈവച്ച് ആംഗ്യം കാണിച്ചു’ – ജയറാം പറഞ്ഞു.