പാമ്പാടി വില്ലേജ് ഓഫിസ് ഇന്നും വാടകക്കെട്ടിടത്തിൽ; സ്മാർട്ടാക്കാം എന്ന് പറഞ്ഞ് എന്നെ പെരുവഴിയിലാക്കി...
ജനങ്ങളുടെ സ്ഥലം, കെട്ടിടം എന്നിവ സംബന്ധിച്ച് പരാതികൾ പരിഹരിക്കുന്ന വില്ലേജ് ഓഫിസിന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരു അപേക്ഷ അധികൃതർക്ക് ലഭിച്ചേനെ. കാരണം അത്ര മോശമാണ് ഇവിടെ അവസ്ഥ. പഴയ കെട്ടിടം പൊളിച്ചു, സ്വന്തമായി കെട്ടിടം ലഭിച്ചതുമില്ല. വാടക കെട്ടിടത്തിൽ പറഞ്ഞ കാലാവധിയും

ജനങ്ങളുടെ സ്ഥലം, കെട്ടിടം എന്നിവ സംബന്ധിച്ച് പരാതികൾ പരിഹരിക്കുന്ന വില്ലേജ് ഓഫിസിന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരു അപേക്ഷ അധികൃതർക്ക് ലഭിച്ചേനെ. കാരണം അത്ര മോശമാണ് ഇവിടെ അവസ്ഥ. പഴയ കെട്ടിടം പൊളിച്ചു, സ്വന്തമായി കെട്ടിടം ലഭിച്ചതുമില്ല. വാടക കെട്ടിടത്തിൽ പറഞ്ഞ കാലാവധിയും കഴിഞ്ഞു.പഞ്ചായത്ത് ഓഫിസിനു സമീപം കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് സ്മാർട്ടാക്കാം എന്നു പറഞ്ഞാണ് ഒരു വർഷം മുൻപ് പൊളിച്ചത്. തൊട്ടടുത്ത് റെഡ് ക്രോസ് ഹാളിലേക്ക് ഓഫിസ് മാറ്റുകയും ചെയ്തു.
6 മാസത്തിനകം പുതിയ കെട്ടിടം നിർമിച്ചു മാറും എന്ന കരാർ പ്രകാരം ഹാൾ വിട്ട് നൽകിയ റെഡ് ക്രോസ് സൊസൈറ്റി ഇപ്പോൾ ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥയിലായി. 2022 ജൂൺ മുതൽ ഇവിടെയാണ് ഓഫിസ് പ്രവർത്തിക്കുന്നത്. മുൻപ് റെഡ്ക്രോസ് ഹാൾ വാടകയ്ക്ക് നൽകി ആ തുക കൊണ്ട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുകയായിരുന്നു സൊസൈറ്റി. ഒരു വർഷക്കാലം വലിയ തുക തന്നെ നഷ്ടമായി എന്നു മാത്രമല്ല സ്വന്തമായുള്ള ആംബുലൻസ് ഇടാൻ മറ്റു സ്ഥലങ്ങൾ തേടേണ്ടിയും വന്നു.
പ്രവർത്തിച്ച കാലത്തെ വാടക നൽകണം എന്നും വേഗത്തിൽ വില്ലേജ് ഓഫിസ് നിർമിച്ച് ഹാൾ ഒഴിയണം എന്നും ആവശ്യപ്പെട്ട് റെഡ്ക്രോസ് അധികൃതർ കലക്ടർക്കു പരാതി നൽകി. പഴയ വില്ലേജ് ഓഫിസ് പൊളിച്ച സ്ഥലം ഇപ്പോൾ കാട് കയറി. ഇവിടെ അപകടകരമായി ഒരു മരവും നിൽപ്പുണ്ട്. ഇതു വെട്ടിനീക്കി മണ്ണ് എടുത്ത ശേഷം വേണം പുതിയ കെട്ടിടം നിർമിക്കാൻ. എന്നാൽ സ്മാർട്ട് വില്ലേജ് ഓഫിസിനായി അനുവദിച്ച തുക സാങ്കേതിക കാരണങ്ങളാൽ ലഭ്യമാകാത്തതാണ് നിർമാണത്തിനു തടസ്സമെന്ന് പറയപ്പെടുന്നു.
ഒന്നിച്ചു തറക്കല്ലിട്ട കൂരോപ്പട ‘സ്മാർട്ടായി’
2022 മേയിൽ സ്മാർട്ട് വില്ലേജ് ഓഫിസിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഇതേ ദിവസം തന്നെയായിരുന്നു കൂരോപ്പടയിലെ വില്ലേജ് ഓഫിസിനും തറക്കല്ല് ഇട്ടത്. കൂരോപ്പട വില്ലേജ് ഓഫിസ് സ്മാർട്ടായി. ഇനിയെങ്കിലും പാമ്പാടിയിൽ നടപടി തുടങ്ങില്ലേ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
സർ,
‘ടൗണിൽ നല്ല കണ്ണായ സ്ഥലം സ്വന്തമായുണ്ട്. ഇവിടെ ഒരു കെട്ടിടം പണിയണം, സ്ഥലത്തിന്റെ രേഖകൾ എല്ലാം കൃത്യമാണ്. അതുകൊണ്ട് ആ തടസ്സം പറയരുത്. സ്മാർട്ടാക്കാം എന്നു പറഞ്ഞാണ് പഴയതാണെങ്കിലും സ്വന്തമായി ഉണ്ടായിരുന്ന കെട്ടിടം ഇടിച്ചുപൊളിച്ചത്. ഇപ്പോൾ ഞാൻ വാടക കെട്ടിടത്തിലാണ്, എന്തെങ്കിലും ഒന്ന് ചെയ്യുമോ... ? ’.
എന്ന് വില്ലേജ് ഓഫിസ്
പാമ്പാടി
27–07–23