തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കാൻ 1.10 കോടിയുടെ ലേലം
കോട്ടയം ∙ തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലം 1.10 കോടി രൂപയ്ക്ക് കൊല്ലം സ്വദേശി ഉറപ്പിച്ചു. ലേല നടപടികൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. തുടർന്നാകും കരാർ വയ്ക്കുക. ലേലത്തുകയുടെ പകുതി തുക കരാറുകാരൻ ഇന്നലെ തന്നെ നഗരസഭയിൽ കെട്ടിവച്ചു. കരാർ തീയതി മുതൽ 3 മാസത്തിനകം

കോട്ടയം ∙ തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലം 1.10 കോടി രൂപയ്ക്ക് കൊല്ലം സ്വദേശി ഉറപ്പിച്ചു. ലേല നടപടികൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. തുടർന്നാകും കരാർ വയ്ക്കുക. ലേലത്തുകയുടെ പകുതി തുക കരാറുകാരൻ ഇന്നലെ തന്നെ നഗരസഭയിൽ കെട്ടിവച്ചു. കരാർ തീയതി മുതൽ 3 മാസത്തിനകം കെട്ടിടം പൊളിച്ചു നീക്കണമെന്നാണു വ്യവസ്ഥ. കെട്ടിടം പൊളിക്കുമ്പോഴുള്ള കോൺക്രീറ്റിനുള്ളിലെ കമ്പി, തടി ഉരുപ്പടികൾ, മറ്റ് ആക്രി സാധനങ്ങൾ എന്നിവയെല്ലാം കരാറുകാരന് എടുക്കാം. ഇവ വിറ്റു കിട്ടുന്ന തുക സ്വന്തമാക്കാം.
കെട്ടിടം പൂർണമായും പൊളിച്ചുനീക്കി പുതിയ ഷോപ്പിങ് കോംപ്ലക്സ് പണിയുന്നതിനായി സ്റ്റാൻഡും പരിസരവും വ്യത്തിയാക്കി നൽകണമെന്നാണ് വ്യവസ്ഥയെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയർമാൻ ബി. ഗോപകുമാറും അറിയിച്ചു. ലേലത്തിൽ ആകെ 67 പേർ പങ്കെടുത്തു.