പുതുപ്പള്ളി∙ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11.45 ന് ഹെലിക്കോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ യൂസഫലി ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുപ്പള്ളി∙ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11.45 ന്  ഹെലിക്കോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ യൂസഫലി ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലേക്കാണ് ആദ്യം പോയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ മക്കളായ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരെ കണ്ട് അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. 

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയില്‍ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി. ചിത്രങ്ങൾ : റിജോ ജോസഫ് ∙ മനോരമ

മൂന്നു ദശാബ്ദത്തിലേറെ നീണ്ട ആത്മ ബന്ധം ഉമ്മൻ ചാണ്ടിയുമായി ഉണ്ടായിരുന്നതായി പറഞ്ഞ യൂസഫലി പ്രവാസികളുടെ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകൾ അനുസ്മരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ എളിമയേയും ലാളിത്യത്തേയും കുറിച്ച് ബഹ്റൈൻ ഭരണാധികാരി തന്നോടു പറഞ്ഞ വാക്കുകൾ വിസ്മരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. 

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയില്‍ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി. ചിത്രം : റിജോ ജോസഫ് ∙ മനോരമ
ADVERTISEMENT

ഉമ്മൻ ചാണ്ടിയുടെ മരണസമയത്ത് താൻ യുകെയിൽ ആയിരുന്നതിനാലാണ് എത്താൻ സാധിക്കാതിരുന്നതെന്നും പറഞ്ഞു. തുടർന്ന് അദ്ദേഹം പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലുള്ള ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു പ്രാർത്ഥിച്ചു. അബുദാബിയിൽ നിന്ന് സ്വന്തം വിമാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഇന്നലെ രാവിലെ 11.06 നാണ് തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ടത്.  

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ബന്ധുവീട്ടിൽ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി തന്നെ കാണാനെത്തിയ എറികാട് ഗവ.യുപി സ്കൂളിലെ വിദ്യാർഥികളോടും അധ്യാപകരോടും ബസ് വാങ്ങി നൽകാമെന്ന് ഉറപ്പു നൽകുന്നു. ചിത്രങ്ങൾ : റിജോ ജോസഫ് ∙ മനോരമ

എറികാട് സ്കൂളിന് ബസ്, വിനുവിന് കൃത്രിമകാൽ

ADVERTISEMENT

എറികാട് ഗവ.യുപി സ്കൂളിന് ബസ് വാങ്ങി നൽകാമെന്ന് യൂസഫലിയുടെ വാഗ്ദാനം. ഉമ്മൻ ചാണ്ടിയുടെ ബന്ധുവീട്ടിൽ തന്നെ കാണാനെത്തിയ സ്കൂൾ വിദ്യാർഥികൾ യാത്രാ സൗകര്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം  കുട്ടികൾ ആഗ്രഹിച്ചതു പോലെ 45 സീറ്റുള്ള ബസ് ഉടൻ വാങ്ങി നൽകാമെന്ന് പറഞ്ഞത്. യൂസഫലിയോടു പറഞ്ഞ് ഇക്കാര്യം സാധിച്ചു നൽകാമെന്ന് മുൻപ് ന്നിവേദനം നൽകിയപ്പോൾ ഉമ്മൻ ചാണ്ടി ഏറ്റിരുന്നതാണെന്നു അധ്യാപകർ ചൂണ്ടിക്കാട്ടിയ ഉടൻ തന്നെ നടപടിയെടുക്കുകയായിരുന്നു.ലുലു ഗ്രൂപ്പിന്റെ കൊച്ചി പിആർഒ ജോയി ഏബ്രഹാമിനെ തുടർ നടപടികൾക്ക് ഉടൻ ചുമതലപ്പെടുത്തുകയും ചെയ്തു.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയില്‍ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി. ചിത്രം : റിജോ ജോസഫ് ∙ മനോരമ

കാൻസർ ബാധിതനായി ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന എറികാട് കരോട്ട് വട്ടക്കാട്ട് വീട്ടിൽ വിനു26 ന് കൃത്രിമ കാൽ വച്ചു പിടിപ്പിക്കാനും അടിയന്തര സഹായം യൂസഫലി വാഗ്ദാനം ചെയ്തു . ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥന നടത്തി ഇറങ്ങുമ്പോൾ സഹായഅഭ്യർഥനയുമായി എത്തിയതായിരുന്നു വിനുവും കുടുംബവും. അമ്മ അനിഷ, സഹോദരൻ ധനു എന്നിവരോടു വിവരങ്ങൾ ചോദിച്ചറിഞ്ഞ യൂസഫലി അടുത്ത തവണ തന്നെ കാൽ വച്ചു പിടിപ്പിച്ച് സന്തോഷത്തോടെ ഓടി നടന്നിട്ട് കാണാൻ എത്തണമെന്നും പറഞ്ഞു.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയില്‍ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി. ചിത്രം : റിജോ ജോസഫ് ∙ മനോരമ
ADVERTISEMENT

ലുലു തിരുവനന്തപുരം മാനേജർ ജോയി ഷഡാനന്ദനെ തുടർ നടപടികൾക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. യമനിൽ ജയിലിലായ പാലക്കാട് സ്വദേശിനി നേഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും യൂസഫലി പറഞ്ഞു. ആശുപത്രിയിൽ ആയിരുന്നപ്പോഴും ഉമ്മൻ ചാണ്ടി ഇക്കാര്യത്തിനായി പരിശ്രമിച്ചിരുന്ന കാര്യം ഭാര്യ മറിയാമ്മ ഉമ്മൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് അതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് യൂസഫലി പറഞ്ഞത്.

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മടങ്ങുവാനായി ഹെലിപ്പാഡിൽ എത്തിയ എം.എ.യൂസഫലിയോടൊത്ത് സെൽഫി എടുക്കുന്ന യുവാക്കൾ. ചിത്രങ്ങൾ : റിജോ ജോസഫ് ∙ മനോരമ

English Summary: MA Yusuff Ali visit Oommen Chandys Grave