കത്താതെ ഒരിടത്ത്, അണയാതെ മറ്റൊരിടത്ത്; പിടിപ്പുകേടിന്റെ പ്രതീകമായി മിനി മാസ്റ്റ് ലൈറ്റുകൾ
എരുമേലി ∙ ഒന്നര വർഷമായി സ്ഥാപിച്ചിട്ട് തെളിയാത്ത മിനി മാസ്റ്റ് ലൈറ്റ് ഒരിടത്ത്. 24 മണിക്കൂറും തെളിഞ്ഞു നിൽക്കുന്ന മിനി മാസ്റ്റ് ലൈറ്റ് മറ്റൊരിടത്ത്. ചെറുവള്ളി എസ്റ്റേറ്റിനുള്ളിലെ കാഴ്ചയാണിത്. 2021–22 വർഷത്തെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് ഈ 2 എൽഇഡി മിനി മാസ്റ്റ്

എരുമേലി ∙ ഒന്നര വർഷമായി സ്ഥാപിച്ചിട്ട് തെളിയാത്ത മിനി മാസ്റ്റ് ലൈറ്റ് ഒരിടത്ത്. 24 മണിക്കൂറും തെളിഞ്ഞു നിൽക്കുന്ന മിനി മാസ്റ്റ് ലൈറ്റ് മറ്റൊരിടത്ത്. ചെറുവള്ളി എസ്റ്റേറ്റിനുള്ളിലെ കാഴ്ചയാണിത്. 2021–22 വർഷത്തെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് ഈ 2 എൽഇഡി മിനി മാസ്റ്റ് ലൈറ്റുകളും.
ഇതിൽ ലേബർ ക്ലബ് മൈതാനം ഭാഗത്തെ മിനി മാസ്റ്റ് ലൈറ്റിന് ഒന്നര വർഷമായി വൈദ്യുതി കണക്‌ഷൻ നൽകാത്തതിനാൽ കത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതേ സമയം, മുക്കട റോഡിൽ കമ്പ് ലയം ഭാഗത്തെ മിനി മാസ്റ്റ് ലൈറ്റ് 24 മണിക്കൂറും കത്തി നിൽക്കുകയാണ്. 221 തൊഴിലാളി കുടുംബങ്ങളാണ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്നത്. നൂറുകണക്കിനു കുടുംബങ്ങൾ ഇവിടത്തെ ലയങ്ങളിൽ താമസിക്കുന്നുണ്ട്.